1 GBP = 86.00INR                       

BREAKING NEWS

സഞ്ചരിച്ച കാര്‍ ഒഴുക്കില്‍ പെട്ടപ്പോള്‍ അലറി കരഞ്ഞ് സഹായത്തിനായി അഭ്യര്‍ത്ഥിച്ചത് മണിക്കൂറുകളോളം; ഗ്ലാസ് താഴ്ത്തി പുറത്തിറങ്ങി ഭാര്യയ്ക്കും നാല് വയസുള്ള മകള്‍ക്കുമൊപ്പം കാറില്‍ തൂങ്ങി കിടന്നത് പുലര്‍ച്ചെ; ദൈവത്തെ പോലെ രക്ഷക്കെത്തിയത് നാട്ടുകാര്‍; രക്ഷപ്പെട്ട ഉടനെ സഞ്ചരിച്ച കാര്‍ ഒഴുകി പോയത് കണ്ട് നിന്നത് ഭീതിയോടെ; മരണക്കയത്തില്‍ നിന്ന് പിടിച്ച് കയറ്റിയതിന് നന്ദി പറഞ്ഞ് ഒരു കുടുംബം

Britishmalayali
kz´wteJI³

തൃശ്ശൂര്‍: മണിക്കൂറുകളോളം മരണക്കയത്തില്‍ നിന്നപ്പോള്‍ രക്ഷിക്കാനെത്തിയ ദൈവതുല്യരായ നാട്ടുകാരോട് നന്ദി പറഞ്ഞ് മൂന്നംഗ കുടുംബം. തൃശൂര്‍ കുട്ടനെല്ലൂര്‍ ഇഎസ്ഐ - സി സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ചേലക്കര പുലാക്കോട് പുനംകുളങ്ങര രമേശ്, ഭാര്യ രമ്യ, മകള്‍ അമേയ ലക്ഷ്മി എന്നിവരെയാണ് ഒഴുക്കില്‍ നിന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 4.30ന് ചേലക്കര - പൈങ്കുളം റോഡിലെ കിള്ളിമംഗലം കൊച്ചപ്പന്‍ പടി ബസ് സ്റ്റോപ്പിനു സമീപത്ത് റോഡില്‍ പെട്ടെന്നുണ്ടായ ഒഴുക്കിലാണ് മൂവരും പെട്ട് പോയത്. പുലര്‍ച്ചെ ആയതിനാല്‍ അപകടം നടക്കുമ്പോള്‍ സംഭവസ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല.

രമ്യയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് അറിഞ്ഞ് കിള്ളി മംഗലത്തെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍. പെട്ടെന്നുണ്ടായ ഒഴുക്കില്‍ കുടുങ്ങിയതോടെ വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്ക് ഇട്ട് രമേശ് സഹായത്തിനായി 100, 101 എന്നീ നമ്പറുകളില്‍ വിളിക്കുകയായിരുന്നു. എന്നാല്‍ അരമണിക്കൂറോളം വാഹനത്തിന്റെ ഹോണ്‍ അടിച്ചും അലറി വിളിച്ചും സഹായത്തിനായി കരഞ്ഞെങ്കിലും ആരും എത്തിയില്ല. തുടര്‍ന്ന് ഡ്രൈവിങ് സീറ്റിനു സമീപത്തെ ഗ്ലാസ് താഴ്ത്തി രമേശ് പുറത്തിറങ്ങുകയായിരുന്നു.

പിന്നീട് ഭാര്യ രമ്യയെയും മകളെയും ഇതിലൂടെ തന്നെ പുറത്തിറക്കി. തുടര്‍ന്ന് കുട്ടിയേയും കൈയില്‍ പിടിച്ച് വാഹനത്തില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു ഇവര്‍. ഇത് കണ്ട അത് വഴി വന്ന വാഹനത്തിലെത്തിയവരും പിന്നീടെത്തിയ നാട്ടുകാരും ചേര്‍ന്ന് മൂന്നു പേരെയും രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുകിപ്പോയി. നാട്ടുകാരുടെ ഇടപെടലാണ് മൂന്ന് പേരുടേയും ജീവന്‍ രക്ഷിച്ചത്. ആലുവ ഉദ്യോഗ് മണ്ഡല്‍ ഇഎസ്ഐ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്നീഷ്യനാണ് രമേഷ്. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ് സാണ് രമ്യ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category