1 GBP = 86.00INR                       

BREAKING NEWS

ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ ഇന്നര്‍ വെയര്‍ ആവശ്യമെന്നും സന്മനസുള്ളവര്‍ സഹായിക്കണം എന്നും പോസ്റ്റിട്ടു; ഭാര്യയുമായി ക്യാമ്പിലെത്തി സ്ത്രീകളുടെ അളവുമെടുത്തു; അടിവസ്ത്രങ്ങള്‍ വാങ്ങാന്‍ നെട്ടോട്ടമോടുമ്പോള്‍ പൊലീസ് എത്തി അറസ്റ്റ് ചെയ്തത് സമൂഹമാധ്യമത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിന്; ദുരിത ബാധിതരെ സഹായിക്കാനിറങ്ങി പുലിവാല് പിടിച്ചത് സന്നദ്ധ സംഘടനാ കോ ഓര്‍ഡിനേറ്റര്‍; തിരുമൂലപുരത്ത് 'ചക്കിന് വെച്ചതു കൊണ്ടതു കൊക്കിന്'

Britishmalayali
എസ് രാജീവ്

തിരുവല്ല: ദുരിതാശ്വാസ ക്യാമ്പിലെ സ്ത്രീകള്‍ക്ക് അടിവസ്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്ററ്റിട്ട യുവാവ് പുലിവാല്‍ പിടിച്ചു. ഫേസ് ബുക്ക് പോസ്റ്റ് വൈറലായതോടെ സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് ചുമത്തി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്യാമ്പിലെത്തിയ സ്ത്രീകള്‍ക്ക് ആവശ്യത്തിനുള്ള അടിവസ്ത്രങ്ങളില്ലെന്ന ക്യാമ്പ് നിവാസിയും സഹപ്രവര്‍ത്തകയുമായ യുവതിയുടെ പരാതി കേട്ട് ഫേസ് ബുക്ക് പോസ്റ്റിട്ടതാണ് യുവാവിന് പാരയായത്.

ചക്കിന് വെച്ചതുകൊക്കിന് കൊണ്ടു എന്ന പഴഞ്ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമുള്ള സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റൈറ്റ്സ് എന്ന സാമൂഹ്യ - സന്നദ്ധ സംഘടനയുടെ കോ - ഓര്‍ഡിനേറ്ററന്മാരില്‍ ഒരാളാണ് അറസ്റ്റിലായ രഘു . ഞായറാഴ്ച തിരുവല്ലയിലാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്. ഇരവിപേരൂര്‍ സ്വദേശിയും സാമൂഹ്യ പ്രവര്‍ത്തകനുമായ രഘുവാണ് ഫേസ് ബുക്ക് പോസ്റ്റിന്റെ പേരില്‍ പൊല്ലാപ്പിലായിരിക്കുന്നത്.

തിരുമൂലപുരത്ത് പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകള്‍ക്കാവശ്യമുള്ള അടിവസ്ത്രങ്ങളില്ലെന്ന പരാതിയാണ് ഫേസ് ബുക്ക് പോസ്റ്റിന് കാരണമായത്. ദുരിതാശ്വാസ ക്യാമ്പില്‍ സ്ത്രീകളുടെ ഇന്നര്‍ വെയര്‍ ആവശ്യമായിരിക്കുന്നുവെന്നും സന്മനസുള്ളവര്‍ സഹായിക്കണം എന്നതുമായിരുന്നു പോസ്റ്റ്. രണ്ട് മൊബൈല്‍ നമ്പറുകളും ഒപ്പം നല്‍കിയിരുന്നു, ഞായറാഴ്ച വൈകിട്ട് മൂന്നു മണിക്ക് ഇട്ട പോസ്റ്റ് മണിക്കൂറുകള്‍ക്കകം വൈറലായി. ഇതേ തുടര്‍ന്ന് ക്യാമ്പിലെ സ്ത്രീകള്‍ നല്‍കിയ പരാതിയിന്മേല്‍ ഇരവിപേരൂരിലെ വീട്ടിലെത്തി പൊലീസ് രഘുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം സംബന്ധിച്ച് രഘു പറയുന്നതിങ്ങനെ. ഹ്യൂമന്‍ റൈറ്റ്സിന്റെ പ്രവര്‍ത്തകയായും ക്യാമ്പിലെ അന്തേവാസിയുമായിരുന്ന യുവതി ക്യാമ്പില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങളില്ലെന്ന കാര്യം ഫോണിലൂടെ തന്റെ ഭാര്യയെ അറിയിച്ചു. തുടര്‍ന്ന് താന്‍ അവരുമായി സംസാരിച്ചു. പിന്നാലെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉച്ചയോടെ, ഫേസ് ബുക്ക് പോസ്റ്റിട്ടത്. വൈകിട്ട് നാലു മണിയോടെ കുറച്ചു പണം സ്വരൂപിച്ച് കിട്ടി. കിട്ടിയ പണവുമായി ക്യാമ്പില്‍ എത്തിയപ്പോള്‍ നഗരസഭാ കൗണ്‍സിലറും ക്യാമ്പിന്റെ നിയന്ത്രണ ചുമതലയുമുള്ള നേതാവും അവിടെയുണ്ടായിരുന്നു. ഭാര്യയും സുഹൃത്തും ചേര്‍ന്ന് ആവശ്യമായ തുണിത്തരങ്ങളുടെ അളവും എണ്ണവുമെടുത്തു. കൈയിലുള്ള പണം തികയാതിരുന്നതിനാല്‍ തിങ്കളാഴ്ച ആവശ്യമായ പണം സ്വരൂപിച്ച് തിരികെയെത്താം എന്ന് ഉറപ്പ് നല്‍കി താനും ഭാര്യയും മടങ്ങി .

വീട്ടിലെത്തി പണം കണ്ടെത്തുന്നതിന്റെ ഭാഗമായി പലരെയും ഫോണ്‍ ചെയ്തു കൊണ്ടിരിക്കുന്നതിനിടെയാണ് പൊലീസെത്തി അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയത്. ഫേസ്ബുക്ക് പോസ്റ്റ് ക്യാമ്പിലെ സ്ത്രീകള്‍ക്ക് മാനമായെന്നും നടപടി എടുക്കണമെന്നും കാട്ടി കൗണ്‍സിലര്‍ നല്‍കിയ പരാതിയാണ് അറസ്റ്റിന് വഴിതെളിച്ചത്. സ്റ്റേഷനിലെത്തി സി ഐയുമായി കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ സംഭവത്തിലെ നിജസ്ഥിതി പൊലീസിന് ബോധ്യമായെന്നും പ്രശ്നം സംസാരിച്ചു തീര്‍ക്കാമെന്ന ഉറപ്പിന്മേല്‍ രാത്രി പത്തു മണിയോടെ വിട്ടയക്കുകയായിരുന്നുവെന്നും രഘു പറഞ്ഞു.

വളരെ പോസിറ്റിവായി താന്‍ ചെയ്ത കാര്യം ആരൊക്കെയോ ചേര്‍ന്ന് വളച്ചൊടിച്ച് വിവാദമാക്കുകയായിരുന്നുവെന്നാണ് രഘു പറയുന്നത്. അറസ്റ്റിനെതിരെ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്ന് റൈറ്റ്സ് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category