1 GBP = 92.30 INR                       

BREAKING NEWS

കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാല്‍ മതി; കയര്‍ത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറില്‍ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണില്‍ മദ്യപിച്ച് ആര്‍ത്തുലസിക്കാന്‍; മഴപ്പേടിയില്‍ ഫയലുകള്‍ ഭദ്രമാക്കാന്‍ ഭര്‍ത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കള്‍ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയില്‍ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവല്ല : സദാചാര പൊലീസ് ചമഞ്ഞ് യുവതിയെ കയറിപ്പിടിച്ച കേസില്‍ പിടിയിലായ സി പി എം നേതാക്കളെ കേസില്‍ നിന്നും ഊരിയെടുക്കാന്‍ പുളിക്കീഴ് പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആരോപണം. ഭാര്യയെ അപമാനിക്കുന്നത് തടയാന്‍ ചെന്ന ഭര്‍ത്താവിനെയും സംഭവമറിഞ്ഞെത്തിയ സി ഐ എ യും സംഘം കൈയേറ്റം ചെയ്തു. കേസില്‍ പിടിയിലായ പരുമലയിലെ പ്രാദേശിക സി പി എം നേതാക്കളായ പരുമല ഇലയ്ക്കാട്ട് ഹരികുമാര്‍ ( 56 ), മനോജ് ഭവനില്‍ അനൂപ് ( 41 ) എന്നിവരെ കേസില്‍ നിന്നും ഊരിയെടുക്കാനാണ് സി പി എം നേതൃത്വത്തിന്റെയും പൊലീസിന്റെയും ഒത്തുകളി. പരുമല തിക്കപ്പുഴ പാലച്ചുവട് മുന്‍ലോക്കല്‍ സെക്രട്ടറിയും ഇപ്പോള്‍ ലോക്കല്‍ കമ്മറ്റിയംഗവുമായ ഹരികുമാര്‍, പാലച്ചുവട് ബ്രാഞ്ച് സെക്രട്ടറി അനൂപ് എന്നിവരാണ് കഥയിലെ വില്ലന്മാര്‍.

യുവതിയുടെ പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ 341, 427, 323, 354, ഐ പി സി 34 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ പരുമല കോളേജില്‍ ആയിരുന്നു സംഭവങ്ങള്‍ അരങ്ങേറിയത്. കോളേജ് വളപ്പില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ മാന്നാര്‍ സ്വദേശിനിയ ജീവനക്കാരിയാണ് അപമാനിക്കപ്പെട്ട യുവതി. പ്രളയത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ വെള്ളം കയറിയതറിഞ്ഞ് ഓഫീസ് രേഖകള്‍ ഭദ്രമാക്കി വെക്കാന്‍ ഭര്‍ത്താവുമൊന്നിച്ച് സ്‌കൂട്ടറില്‍ എത്തിയതാണ് യുവതി.

കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണില്‍ പ്രതികള്‍ അടങ്ങുന്ന സംഘം മദ്യപിക്കുന്നത് ദമ്പതികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു, ഇത് ഗൗനിക്കാതെ ഓഫീസിന്റെ താഴ് തുറന്ന് അകത്തു കയറി ഫയലുകള്‍ ഭദ്രമാക്കി വെച്ച് അര മണിക്കൂറിന് ശേഷം പുറത്തിറങ്ങുമ്പോഴാണ് രണ്ടംഗ സംഘം ദമ്പതികള്‍ക്ക് നേരെ പാഞ്ഞടുത്തത്. കെട്ടിടത്തിനകത്ത് ഇത്ര നേരം എന്തായിരുന്നു പണിയെന്നായിരുന്നു ആദ്യ ചോദ്യം. മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ എന്ന ചോദ്യവുമുണ്ടായി. തുടര്‍ന്ന് ഞങ്ങളോടും സഹകരിക്കണമെന്നതായി യുവതിയോടുള്ള ഇരുവരുടെയും ആവശ്യം. ഇതു കേട്ട് ഇരുവര്‍ക്കും നേരെ യുവതി കയര്‍ത്തതോടെയാണ് യുവതിയെ കയറിപ്പിടിച്ചത്.

ഇത് തടുക്കാനൊരുക്കിയ ഭര്‍ത്താവിനെയും സംഘം കൈകാര്യം ചെയ്തു, ദമ്പതികള്‍ എത്തിയ സ്‌കൂട്ടര്‍ സംഘം ചവിട്ടിമറിച്ചിട്ടു. സംഭവം വഷളായതോടെ ദമ്പതികള്‍ അലറിക്കരഞ്ഞു. ഇതോടെ സംഭവം കണ്ടു നിന്നിരുന്ന ചിലര്‍ മാന്നാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മാന്നാര്‍ സിഐ ജോസ് മാത്യുവിനെയും കൂടെയുണ്ടായിരുന്ന പൊലീസുകാരെയും സംഘം വിരട്ടി. ആഭ്യന്തര വകുപ്പ് ഞങ്ങളുടെ കൈയിലാണെന്നന്നും കൂടുതല്‍ കളിച്ചാല്‍ വിവരമറിയുമെന്നുമായിരുന്നു വിരട്ട്. ഇരുവരെയും പിടിച്ച് ജീപ്പില്‍ കയറ്റാനൊരുങ്ങവെയാണ് സംഘം സി ഐ യെയും കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും അക്രമിച്ചത്.

തുടര്‍ന്ന് സി ഐ പുളിക്കീഴ് പൊലീസിനെ വിവരമറിയിച്ചു. പുളിക്കീഴില്‍ നിന്നുള്ള പൊലീസ് സംഘമെത്തി ബലപ്രയോഗത്തിലൂടെ പ്രതികളെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്റ്റേഷനില്‍ എത്തിച്ചതോടെ പൊലീസ് പുലിവാല്‍ പിടിച്ചു. നിങ്ങള്‍ അകത്താക്കിയിരിക്കുന്നത് സി പി എം ന്റെ നേതാക്കളാണെന്നും ഉടന്‍ അവരെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് ഉന്നത നേതാക്കളുടെ ഫോണ്‍ കോളുകള്‍ പുളിക്കീഴ് സി ഐ പീറ്ററിന് തുടരെയെത്തി . ഇതോടെയാണ് പൊലീസ് കളം മാറ്റിച്ചവിട്ടിയത്. യുവതിയെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാനായി ആദ്യ ശ്രമം. അത് നടക്കാതെ വന്നപ്പോള്‍ കേസിലെ ജാമ്യമില്ലാ വകുപ്പായ 354 ഒഴിവാക്കിയുള്ള നടപടികള്‍ക്കാണ് സി പി എം നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസിന്റ ശ്രമം.

പമ്പാ നദിയില്‍ ജലനിരപ്പുയരുന്നതിനാല്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കോളജ് കോ-ഓപ്പറേറ്റീവ് സ്റ്റോറില്‍ നിന്ന് സാധനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ വന്നതായിരുന്നു ദമ്പതികള്‍. സാധനങ്ങള്‍ ഒന്നാം നിലയിലേക്ക് മാറ്റിയ ശേഷം തങ്ങളുശട പുതുപുത്തന്‍ ആക്ടീവ സ്‌കൂട്ടറില്‍ തിരികെ മടങ്ങുമ്പോഴാണ് ഹരികുമാറും അനൂപും ഇടപെട്ടത്. സംഭവം നടന്നത് പുളിക്കീഴ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാലും പരാതിക്കാരി സ്ത്രീ ആയതിനാലും മാന്നാറില്‍ നിന്ന് അവിടേക്ക് വിവരം കൈമാറുകയായിരുന്നു. പുളിക്കീഴ് പൊലീസ് പാഞ്ഞെത്തി കസ്റ്റഡിയില്‍ എടുത്തപ്പോഴാണ് പ്രതികള്‍ സിപിഎം നേതാക്കള്‍ ആണെന്ന് മനസിലായത്.

ഇതോടെ പൊലീസ് റിവേഴ്‌സ് ഗിയറിലായി. ഇതിനിടെ സിപിഎമ്മിലെ ഗ്രൂപ്പിസം തലപൊക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിടണമെന്ന് സമ്മര്‍ദമുണ്ടായി. ഇതോടെ പൊലീസ് 354 വകുപ്പിട്ട് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാത്ത വകുപ്പാണിത്. സ്ത്രീയുടെ പരാതി അട്ടിമറിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല എന്നാണിപ്പോള്‍ പൊലീസ് ഭാഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category