1 GBP = 92.00 INR                       

BREAKING NEWS

മൂന്നരകൊല്ലം ഇല്ലാതിരുന്ന ചീഫ് വിപ്പിനെ നിയമിച്ചും ഡല്‍ഹിയിലെ സമ്പത്ത് മന്ത്രിയെ നിയമിച്ചും നിങ്ങള്‍ ഖജനാവ് ധൂര്‍ത്തടിക്കുന്നതിനെ കുറിച്ച് ഞങ്ങള്‍ മിണ്ടാതിരിക്കണോ? പ്രധാനമന്ത്രിമാര്‍ സൈക്കിളില്‍ നടക്കുന്ന രാജ്യത്ത് സ്വകാര്യ സുരക്ഷയൊരുക്കിയതിനെ കുറിച്ച് ഞങ്ങള്‍ മിണ്ടാതിരിക്കണോ? 2300 കോടി ഫിക്‌സഡ് ഡെപ്പോസിറ്റ് ഉള്ള ഒരു അക്കൗണ്ടിലേക്ക് കാശ് കൊടുക്കണോ എന്ന് ചോദിച്ചാല്‍ നീചന്മാരാവുമോ? ദുരിതത്തില്‍ വീണ് പോയവരെ കാക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാര്‍ക്കറ്റ് ചെയ്യാന്‍ ഇറങ്ങിയ വിവരദോഷികളോട്...

Britishmalayali
kz´wteJI³

ഴിഞ്ഞ വര്‍ഷത്തെപ്പോലൊരു മഹാദുരന്തമായി മാറാതെ ഇക്കുറി കേരളത്തില്‍ നിന്നും മഴ മാറിപ്പോയിരിക്കുന്നു. മലപ്പുറത്തും വയനാടും ഉണ്ടായ അതിദാരുണമായ രണ്ട് സംഭവങ്ങള്‍ ഒഴിച്ചാല്‍, കേരളത്തില്‍ സ്ഥിരമായി നടക്കുന്ന മഴക്കാലത്തെ ദുരന്തമായി മാത്രമേ ഇത്തവണത്തെ ദുരന്തങ്ങളെ കാണാന്‍ കഴിയൂ. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മൂലം ഒട്ടും അമാന്തിച്ച് നില്‍ക്കാതെ മനുഷ്യസ്നേഹികളായ മലയാളികള്‍ ഇക്കുറി ജാതിയും മതവും രാഷ്ട്രീയവും മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുകയായിരുന്നു. ഇപ്പോഴും ദുരിതാശ്വായ ക്യാമ്പില്‍ കഴിയുന്ന വീടും കൂടും നഷ്ടപ്പെട്ടവര്‍ക്ക് എന്തൊക്കെ ആവശ്യമുണ്ടോ അതൊക്കെ നല്‍കേണ്ടതുണ്ട്. അവര്‍ക്ക് വേണ്ടത് ഭക്ഷണവും വസ്ത്രവും മരുന്നും മാത്രമല്ല, ഒരുപക്ഷേ പണവും ആയിരിക്കാം. അത് എങ്ങനെയൊക്കെ അവര്‍ക്ക് എത്തിച്ച് കൊടുക്കാന്‍ കഴിയുമോ അങ്ങനെയൊക്കെ എത്തിച്ച് കൊടുക്കേണ്ട ബാധ്യത എല്ലാ മലയാളികള്‍ക്കും ഉണ്ട്. മലയാളികള്‍ അത് ചെയ്യുന്നുമുണ്ട്.

നിര്‍ഭാഗ്യവശാല്‍, ഈ നാട് ഭരിക്കുന്ന സര്‍ക്കാരിന്റെ പൃഷ്ടംതാങ്ങികളായ ചില അന്തംകമ്മികള്‍ ഒരു ലജ്ജയുമില്ലാതെ ഇതിനെ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഈ സര്‍ക്കാരിനും മാര്‍ക്കറ്റ് ചെയ്യുന്നതിനുള്ള ഒരു ഉപാധിയായി മാറ്റുകയാണ്. ദുരിതാശ്വാസ സഹായത്തേയും ദുരിതാശ്വാസ നിധിയേയും അകാരണമായി കൂട്ടിയോജിപ്പിച്ച് പഴയ വീഡിയോകളും ഫേസ്ബുക്ക് പോസ്റ്റുകളും എടുത്ത് എന്നെപോലുള്ളവര്‍ മനുഷ്യസ്നേഹികളല്ല എന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഗൂഢാലോചനയാണ് ചുറ്റും നടക്കുന്നത്. ഒപ്പം സേവാഭാരതിയെ പോലെ പ്രളയദുരിത ഭൂമിയില്‍ ഓടിച്ചെന്ന് സഹായം ചെയ്യുന്ന ചില സംഘടനകളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടി വ്യാജ വാട്സാപ്പ് മെസേജുകള്‍ ഉണ്ടാക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്ന നികൃഷ്ടജീവികളായും ഇവര്‍ മാറുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ദുരിതാശ്വാസ സഹായവും രണ്ടാണ് എന്ന സത്യം പോലും ഇവര്‍ മറന്ന് പോകുന്നു.

ദുരിതാശ്വാസ സഹായം എന്നത് ഇപ്പോള്‍ കാലം ആവശ്യപ്പെടുന്ന സത്യമാണ്. അതിന് ഒരു നിമിഷം പോലും ആരും അറച്ച് നില്‍ക്കേണ്ടതില്ല. അങ്ങനെ ചെയ്യരുത് എന്ന ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ മനുഷ്യരല്ല. ദുരിതാശ്വാസ സഹായം നിഷേധിക്കുന്നതിന് ആഹ്വാനം നല്‍കിയ ഒരാളെപോലും ഞാന്‍ ഒരിടത്തും കണ്ടിട്ടില്ല. അതേസമയം, ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുക എന്ന മാനുഷികമായ മനുഷ്യരുടെ വികാരത്തെ മുതലെടുത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മാര്‍ക്കറ്റ് ചെയ്യുന്നതിന് വേണ്ടി ഇറങ്ങിയിരിക്കുന്ന നികൃഷ്ടജീവികളായ അന്തം കമ്മികള്‍ ദുരിതാശ്വാസ സഹായത്തെ എന്നെപോലുള്ളവര്‍ പാരവെക്കുന്നു എന്ന വിഷലിപ്തമായ ആരോപണം ഉന്നയിക്കുന്നു. ആദ്യം തന്നെ പറയട്ടെ, ദുരിതാശ്വാസ സഹായത്തെയും ദുരിതാശ്വാസ നിധിയേയും രണ്ടായി കാണുക. ഇന്നലെവരെ സുരക്ഷിതമായി താമസിച്ചിരുന്ന ഒരാള്‍ വീടുംകൂടും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയെങ്കില്‍ അവര്‍ക്ക് വേണ്ടത് ഭക്ഷവും വസ്ത്രവും വെള്ളവും പണവും മരുന്നുമാണ്. അതിന് പകരം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൊടുക്കാന്‍ ആരെങ്കിലും പറഞ്ഞാല്‍ ആ പണം അവിടേക്ക് ഇപ്പോള്‍ ചെല്ലുകയില്ല എന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയമുള്ളത്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ ഇതുവരെ ശേഖരിച്ചിരിക്കുന്ന രണ്ടായിരത്തി നാനൂറോളം കോടി രൂപ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ് എന്ന് മറക്കരുത്. ഫിക്സഡ് ഡെപ്പോസിറ്റിട്ടത് തെറ്റോ ശരിയോ എന്നത് രണ്ടാമത്തെ വിഷയം. സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ അത് വിതരണം ചെയ്യാന്‍ കഴിയൂ എന്നതുകൊണ്ട് അതുവരെ പലിശ കിട്ടുന്നതിന് വേണ്ടി ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടത് തെറ്റൊന്നുമല്ല. എന്നാല്‍, പണം മിച്ചമായതുകൊണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുന്ന ഒരു സ്ഥലത്തേക്ക് ഇപ്പോള്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി പണം കൊടുക്കണം എന്ന് പറയുന്നവരുടെ ഉദ്ദേശശുദ്ധിയെ എങ്ങനെ ചോദ്യം ചെയ്യാതിരിക്കും. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category