1 GBP = 89.40 INR                       

BREAKING NEWS

ഏറ്റവും കൂടുതല്‍ അപകടം ഉണ്ടാവുക ഹാര്‍ഷോ ള്‍ഡറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍; മോട്ടോര്‍വേ യില്‍ കാര്‍ ബ്രേക്ക് ഡൗണ്‍ ആകുമ്പോള്‍ പണി കിട്ടാതിരിക്കാന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

യിരക്കണക്കിനു ബ്രിട്ടീഷുകാരാണ് ഓരോ വര്‍ഷവും ഹാര്‍ ഷോള്‍ഡറില്‍ കാര്‍ പാര്‍ക്കു ചെയ്ത് പണി വാങ്ങുന്നത്. ഇതിനെ തുടര്‍ന്ന് സേഫ്റ്റി എക്‌സ്‌പേര്‍ട്‌സ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ്. ഹാര്‍ ഷോള്‍ഡറില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

അടുത്തിടെ പുറത്തിറങ്ങിയ ഗ്രീന്‍ ഫ്‌ളാഗ് റിപ്പോര്‍ട്ട് അനുസരിച്ച് 2015നും 17നും ഇടയില്‍ 750,000 വാഹനാപകടങ്ങളാണ് ഉണ്ടായത്. ഈ കണക്കില്‍ ഉള്‍പ്പെട്ട 90,000 അപകടങ്ങള്‍ ഹാര്‍ ഷോള്‍ഡര്‍ പാര്‍ക്കിംഗിലൂടെയാണ് സംഭവിച്ചത്. റെഫ്യൂജ് ഏരിയയില്‍ വിശ്രമിക്കുന്ന ഏകദേശം 24 ഡ്രൈവര്‍ക്ക് ഒരാഴ്ച പരിക്കേല്‍ക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കുകളില്‍ ഏതാണ്ട് 20 ശതമാനം അപകടങ്ങളും സാരമായ പരിക്കുകളോ മരണങ്ങളോ സംഭവിച്ചിട്ടുണ്ട്.

100 മൈലിലധികം റോഡ് സ്മാര്‍ട്ട് മോട്ടോര്‍വേകളായി മാറ്റണമെന്നും ഇവിടങ്ങളിലെ ഹാഡ് ഷോള്‍ഡറുകള്‍ ലൈവ് ലൈന്‍സായി ഉപയോഗിക്കണമെന്നും ഈ പഠനം വ്യക്തമാക്കുന്നു. അതായത്, തകര്‍ന്ന വാഹനങ്ങള്‍ ഹാര്‍ഡ് ഷോള്‍ഡറുകൡലേക്ക് നീക്കിയിടും. അതിനാല്‍ തന്നെ, അവ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നില്ല.  അതുപോലെ തന്നെ ഗുരുതരമായ അപകടങ്ങളില്‍ അടിയന്തര വാഹനങ്ങള്‍ക്ക് എത്തിച്ചേരാനുള്ള പാതയായും ഇതിനെ മാറ്റുവാനാണ് ഈ പഠനത്തില്‍ നിര്‍ദ്ദേശം നല്‍കുന്നത്.

അല്ലാത്ത പക്ഷം, മറ്റു വാഹനങ്ങള്‍ ഹാര്‍ഡ് ഷോള്‍ഡറില്‍ പാര്‍ക്ക് ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും 100 പൗണ്ട് പിഴയും ലൈസന്‍സിനു മേല്‍ മൂന്നു പോയന്റും ചുമത്തുമെന്നും നിയമം വ്യക്തമാക്കുന്നു. അപകടം എന്തെങ്കിലും സംഭവിച്ചാല്‍, അശ്രദ്ധമായ ഡ്രൈവിംഗ് കുറ്റം ചുമത്തുകയും 5000 പൗണ്ട് പിഴയും ചുമത്തുകയും കൂടാതെ, ഒന്‍പതു പെനാലിറ്റി പോയന്റ്‌സും ദീര്‍ഘകാലത്തേക്ക് ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്യും.

വാഹനം ബ്രേക്ക് ഡൗണ്‍ ആവുകയാണെങ്കില്‍, എമര്‍ജന്‍സി ഫോണ്‍ ചെയ്യുകയും ട്രാഫിക്കില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും ചെയ്യണം. യാത്രയില്‍ കുട്ടികളോ വളര്‍ത്തു മൃഗങ്ങളോ ഉണ്ടെങ്കില്‍ അവരെ സുരക്ഷിതമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category