kz´wteJI³
മദ്യപിച്ച ശേഷമുള്ള ഡ്രൈവിംഗ് ആയിരക്കണക്കിന് അപകടങ്ങളാണ് യുകെയിലെ റോഡുകളില്‍ ഓരോ വര്‍ഷവും ഉണ്ടാക്കുന്നത്. നിരവധി പേരുടെ മരണത്തിനും വന്‍ പരിക്കുകള്‍ക്കും കാരണമാകുന്ന മദ്യം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. മദ്യപിക്കുന്നവര്‍ കഴിവതും വാഹനമോടിക്കാതിരിക്കണം എന്നതാണ് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ ചെയ്യാവുന്നത്. അല്ലെങ്കില്‍, നിയമം അനുസരിച്ചുള്ള മദ്യപാനം മാത്രമേ പാടുള്ളൂ.
ഇംഗ്ലണ്ടിലും വെയില്‍സിലും നോര്‍ത്തേണ്‍ അയര്‍ലന്റിലും സ്കോട്ലന്റിലുംഡ്രിംഗ് ഡ്രൈവ് ലിമിറ്റ് വ്യത്യസ്തമാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്റ് എന്നിവിടങ്ങളില്‍ 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 80 മില്ലി ഗ്രാം ആല്‍ക്കഹോള്‍, ശ്വാസത്തിലാണെങ്കില് 100 മില്ലി ലിറ്ററില്‍ 35 മൈക്രോ ഗ്രാം, 100 മില്ലി ലിറ്റര്‍ മൂത്രത്തില്‍ 107 മില്ലി ഗ്രാം ആല്‍ക്കഹോള്‍ എന്നിങ്ങനെയേ ഉണ്ടാവാന്‍ പാടുള്ളൂ.
സ്കോട്ലന്റില് ഡ്രിംഗ് ഡ്രൈവ് പരിധി വ്യത്യാസമുണ്ട്. ഇവിടെ, 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 50 മില്ലി ഗ്രാം ആല്‍ക്കഹോള്‍, 100 മില്ലി ലിറ്റര്‍ ശ്വാസത്തില്‍ 22 മൈക്രോ ഗ്രാം ആല്‍ക്കഹോള്‍, 100 മില്ലിലിറ്റര്‍ മൂത്രത്തില്‍ 67 മില്ലി ഗ്രാം ആല്‍ക്കഹോള്‍ എന്നിവയേ ഉണ്ടാകാവൂ. 100 മില്ലി ലിറ്റര്‍ രക്തത്തില്‍ 10 മില്ലി ഗ്രാം ഉണ്ടെങ്കില്‍ തന്നെ മാരകമായ അപകട സാധ്യത ഉണ്ടാകുമെന്നാണ് വ്യക്തമാക്കപ്പെടുന്നത്.
ഈ അളവില്‍ മാത്രമല്ല, മറ്റു ചില കാര്യങ്ങളും ഡ്രിംഗ് ഡ്രൈവ് പരിധിയെ നിര്‍ണയിക്കുന്നുണ്ട്. നിങ്ങളുടെ തൂക്കം, വയസ്, സെക്സ്, മെറ്റബോളിസം എന്നിവയും ഏതു തരം മദ്യമാണ് നിങ്ങള്‍ കഴിച്ചത് എന്നതും, അവസാനമായി കഴിച്ച ഭക്ഷണവും ആ സമയത്തെ നിങ്ങളുടെ മാനസികാവസ്ഥയുമെല്ലാം ഡിംഗ് ഡ്രൈവ് പരിധിയെ നിര്ണിക്കുന്നതില് നിര്‍ണായകമാണ്.
മദ്യപിച്ചു വാഹനം ഓടിക്കുമ്പോള്‍, കണ്ണില്‍ നിന്നും സന്ദേശം സ്വീകരിക്കുവാന്‍ തലച്ചോര്‍ സമയമെടുക്കും. അതിനാല്‍ തന്നെ, ഉടനടി പ്രവര്‍ത്തിക്കുവാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ബോഡി മസിലുകളും പതുക്കയേ പ്രവര്‍ത്തിക്കൂ. വ്യക്തമല്ലാത്തതും വസ്തുക്കള്‍ രണ്ടായി കാണുന്നതും എല്ലാം സുരക്ഷിതമായി വാഹനം ഓടിക്കുന്നതിനെ ബാധിക്കും. മാത്രമല്ല, റിസ്കെടുത്ത് വാഹനം ഓടിക്കുവാനുള്ള പ്രവണതയും ഈ നേരത്ത് ഉണ്ടാകും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam