1 GBP = 92.70 INR                       

BREAKING NEWS

നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കളെ കാത്തു മരണം പതിയിരിക്കുന്നു; ഒരു മാസത്തിനിടയില്‍ പൊലിഞ്ഞതു മൂന്നു ജീവന്‍; രണ്ടു പേര്‍ക്ക് നാട്ടില്‍ സംസ്‌ക്കാരം; ഒരാള്‍ക്ക് അന്ത്യവിശ്രമം യുകെയില്‍ തന്നെ; പ്രായാധിക്യവും ജീവിത ശൈലി രോഗവും ഉള്ളവര്‍ക്ക് യുകെയിലെ കടുത്ത കാലാവസ്ഥ വെല്ലുവിളിയാകും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കള്‍ക്ക് യുകെയിലെ കാലാവസ്ഥ വീണ്ടും വില്ലന്‍ ആകുന്നതായി അടിക്കടി റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ സൂചന നല്‍കുന്നു. ഇക്കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മൂന്നു മരണങ്ങളാണ് യുകെയില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളെ കാത്തിരുന്നത്. കഴിഞ്ഞ മാസം ഒടുവില്‍ ഇപ്‌സ്വിച്ചില്‍ കോട്ടയം ഭരണങ്ങാനം സ്വദേശി ടി എം ജോസഫും ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി ഡോ. വാണി ജയറാമിന്റെ അമ്മ വസന്ത ജയറാമുമാണ് മരണത്തിനൊപ്പം നീങ്ങിയത്.

ഇവര്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം ഹെയ്‌സില്‍ മാവേലിക്കര സ്വദേശി വിജയന്‍ എന്നയാള്‍ കൂടി മകളെ സന്ദര്‍ശിക്കാന്‍ എത്തിയതിനെ തുടര്‍ന്ന് മരണമടഞ്ഞ വിവരം ബ്രിട്ടീഷ് മലയാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ആഴ്ചകള്‍ക്കുള്ളില്‍ നാട്ടില്‍ നിന്നെത്തിയ മൂന്നു പേരുടെ വിയോഗം യുകെ മലയാളികള്‍ കാണേണ്ടി വന്നത്. മൂന്നു പേര്‍ക്കും പ്രായാധിക്യം സംബന്ധമായ ശാരീരിക അസ്വസ്ഥകള്‍ ഉണ്ടായിരുന്നതായാണ് ലഭ്യമായ സൂചന.

ഇപ്‌സ്വിച്ചില്‍ മരിച്ച ജോസഫിന് പ്രമേഹം മൂര്‍ച്ഛിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. കടുത്ത വേനല്‍ ദിനങ്ങളില്‍ ഒന്നിലാണ് ജോസഫിന്റെ മരണം സംഭവിക്കുന്നത്. ഏതാനും ദിവസത്തേക്ക് മകനോടും കുടുംബത്തോടും ഒപ്പം സന്തോഷ വേള പങ്കിടാന്‍ ആണ് അദ്ദേഹം യുകെയില്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം ഭാര്യയും സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നു. മിലിറ്ററി നഴ്സ് ആയി വിരമിച്ച വ്യക്തി കൂടിയാണ് ജോസഫ്.

ഉറക്കത്തില്‍ അസ്വസ്ത തോന്നി എഴുന്നേറ്റ അദ്ദേഹത്തെ കുടുംബങ്ങള്‍ ഉടന്‍ ആംബുലന്‍സില്‍ ഇപ്‌സ്വിച്ച് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം തടയാനായില്ല. മകന്‍ ബിനോയ് തത്സമയം നൈറ്റ് ഡ്യൂട്ടിയില്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പിതാവിന്റെ മരണത്തെ തുടര്‍ന്ന് വിഷമാവസ്ഥയില്‍ ആയ ബിനോയിക്കും കുടുംബങ്ങള്‍ക്കും നാട്ടില്‍ എത്തി സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാകാന്‍ ഇപ്‌സ്വിച്ച് മലയാളി സമൂഹം കൈകോര്‍ത്തത് യുകെ മലയാളി സമൂഹത്തിന്റെ നന്മക്കു മറ്റൊരു ഉദാഹരണമായി മാറുക ആയിരുന്നു. ഈ മാസം പത്താം തീയതി ജോസഫും പത്നിയും നാട്ടില്‍ മടങ്ങി എത്തേണ്ടത് ആയിരുന്നു.

സമാന സാഹചര്യത്തില്‍ തന്നെയാണ് സ്റ്റോക് ഓണ്‍ ട്രെന്റ് മലയാളിയും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഗായികയുമായ വാണി ജയറാമിന്റെ അമ്മയും മരണത്തിനു കീഴടങ്ങുന്നത്. ഇതിനു മുന്‍പ് യുകെ സന്ദര്‍ശനം നടത്തിയിട്ടുള്ള വസന്ത ഇത്തവണ മകളോടൊപ്പം അധിക സമയം ചിലവിടും മുന്‍പ് മരണമെത്തി. രണ്ടു പെണ്‍മക്കള്‍ ഉള്ള ഇവരുടെ മറ്റൊരു മകള്‍ ദുബൈയില്‍ കഴിയുന്നത് കാരണം ഇരു സ്ഥലത്തും വസന്ത ജയറാം താമസിച്ചിട്ടുണ്ട്. മകളും കുടുംബവും യുകെയില്‍ സ്ഥിരതാമസം ആക്കിയതിനാല്‍ സ്റ്റോക് ഓണ്‍ ട്രെന്റില്‍ തന്നെയാണ് വസന്തക്കു അന്ത്യവിശ്രമം ഒരുങ്ങിയത്.

നാട്ടില്‍ നിന്നെത്തുന്ന മാതാപിതാക്കള്‍ക്ക് ജീവന്‍ നഷ്ടമാകുന്ന പരമ്പരയില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണം ലണ്ടനിലെ ഹെയ്‌സില്‍ നിന്നാണ്. ശാരീരികാ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്ന മാവേലിക്കര സ്വദേശി വിജയന്റെ മരണം ഹെയ്‌സിലെ പുതുതലമുറ മലയാളി കുടുംബങ്ങള്‍ക്ക് കനത്ത ആഘാതമായി മാറുക ആയിരുന്നു. ഏക മകള്‍ നന്ദിതയെയും കുടുംബത്തെയും സന്ദര്‍ശിക്കുവാന്‍ വേണ്ടിയാണു റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വിജയനും പത്നിയും കഴിഞ്ഞ മാസം യുകെയില്‍ എത്തിയത്. മകളോടൊപ്പം അധികം ദിവസം സന്തോഷ ദിനങ്ങള്‍ ചിലവിടും മുന്‍പേ അദ്ദേഹം ആശുപത്രിയിലായി.

രണ്ടാഴ്ചയോളം ആശുപത്രിയില്‍ ജീവന് വേണ്ടി പൊരുതിയ ശേഷമാണു കഴിഞ്ഞ ദിവസം അദ്ദേഹത്തെ തേടി മരണമെത്തിയത്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനും കുടുംബത്തിന് കൈത്താങ്ങുന്നതിനും പുതു തലമുറയില്‍ ഉള്‍പ്പെട്ട ഹെയ്‌സ് മലയാളികള്‍ നിമിഷ നേരത്തെ സമയം കൊണ്ട് അയ്യായിരം പൗണ്ടിലേറെ സമാഹരിച്ചു മരണം പോലെയുള്ള വിഷമ ഘട്ടത്തില്‍ പകച്ചു നില്‍ക്കുന്ന കുടുംബത്തിന് കൈത്താങ്ങായി മാറുവാന്‍ കഴിയുമെന്ന് തെളിയിക്കുക ആയിരുന്നു. വിജയന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ ഉള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

ജീവിത ശൈലി രോഗങ്ങള്‍ അലട്ടുന്ന മാതാപിതാക്കള്‍ കേരളത്തില്‍ നിന്നും യുകെയില്‍ എത്തുമ്പോള്‍ പ്രത്യേക കരുതല്‍ എടുക്കണമെന്ന സൂചന കൂടി ഈ മരണങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. തണുപ്പായാലും വേനല്‍ ആയാലും യുകെയിലെ കാലാവസ്ഥ പ്രായം ചെന്നവരെ ഏറെ തളര്‍ത്തുമെന്ന പ്രത്യേകതയുണ്ട്. അന്തരീക്ഷത്തിലും വീടിനകത്തും ഉള്ള ഉയര്‍ന്ന ഈര്‍പ്പം പലവിധ അസ്വസ്ഥതകള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നുണ്ട്. ശരീരത്തില്‍ സംഭവിക്കുന്ന നിര്‍ജ്ജലീകരണം മറ്റൊരു കാരണമാകുമ്പോള്‍ തണുപ്പ് കാലത്തു വീടിനകത്തെ ക്രമം തെറ്റിയ ഊഷ്മാവും വില്ലനാകുന്നു.

ശരീരത്തിലെ ആന്തരിക അവയവ പ്രവര്‍ത്തനങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ ചെറിയ വ്യതിയാനത്തില്‍ നിന്നും കടുത്ത വ്യതിയാനത്തിലേക്കു മാറാന്‍ പ്രായം ചെയ്യവരുടെ കാര്യത്തില്‍ അധിക സമയം വേണ്ടിവരില്ല. കൂടെ അല്‍പം അശ്രദ്ധ കൂടെ ഉണ്ടെങ്കില്‍ മരണം കൂട്ടിനെത്താന്‍ കാരണമാകുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ ജീവിത ശൈലി രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്ന മാതാപിതാക്കള്‍ യുകെ യാത്രയില്‍ അടിയന്തിര ശ്രദ്ധ നല്‍കേണ്ടതുണ്ട്.

കൂടാതെ പനി ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അല്‍പം പ്രയാസം സൃഷ്ടിച്ചാല്‍ പോലും യാത്ര മാറ്റിവയ്ക്കുന്നതോ ഉപേക്ഷിക്കുന്നതോ ആകും അഭികാമ്യം. അല്‍പ പണം നഷ്ടം ഉണ്ടാകും എന്നതല്ലാതെ പ്രായം ചെന്നവരുടെ കാര്യത്തില്‍ റിസ്‌ക് എടുക്കുക എന്ന രീതി യുകെ മലയാളികളായ മക്കളും ഉപേക്ഷിക്കേണ്ടതാണ്. മരണം തടയാന്‍ ആര്‍ക്കും കഴിയില്ലെങ്കിലും അതിനായി ഒരു കാരണം സൃഷ്ടിക്കുക എന്നത് തികച്ചും ബുദ്ധിശൂന്യ നടപടി കൂടിയാണ്. വരും വര്‍ഷങ്ങള്‍ എങ്കിലും യുകെ യാത്രക്ക് തയ്യാറെടുക്കുന്ന മാതാപിതാക്കളുടെ ആരോഗ്യ നില പരിശോധിച്ച് യാത്രക്ക് പൂര്‍ണ സജ്ജരാണെങ്കില്‍ മാത്രം അവരെ യുകെയില്‍ എത്തിക്കുക എന്നതാണ് വിവേക പൂര്‍ണമായ പെരുമാറ്റം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category