1 GBP = 87.20 INR                       

BREAKING NEWS

ഉഗാണ്ടന്‍ തലസ്ഥാനത്ത് വെച്ച് വേസ്റ്റ് പെറുക്കി കഴിയുന്ന 11 കാരനെ കണ്ട് സഹതാപം തോന്നിയ 18 കാരിയായ ബ്രിട്ടീഷുകാരി കൈ പിടിച്ചുയര്‍ത്തിയത് ഒരു ജീവിതം; കമ്പലയിലെ ആ പെറുക്കി പയ്യന്‍ ഇന്ന് ബ്രിട്ടനില്‍ നിന്നും നിയമത്തിലും ബിസിനസിലും ബിരുദം നേടുമ്പോള്‍

Britishmalayali
kz´wteJI³

ടുത്ത ദാരിദ്ര്യം വേട്ടയാടിയപ്പോള്‍ ജൂലിയസ് മുയോമ്പിയ എന്ന പതിനൊന്ന്കാരന്‍ ചവറ് പറക്കാന്‍ പോയി. ബ്രിട്ടീഷ്‌കാരിയായ ക്രിസ്റ്റീന റാംസേ ഉഗാണ്ടയുടെ കമ്പളയില്‍ വെച്ച് മുയോമ്പിയയെ കാണുമ്പോള്‍ ആ കുട്ടി ദിവസത്തില്‍ 70 പൈസയ്ക്ക് ചവറ് പറക്കുകയായിരുന്നു. 18 കാരിയായ റാംസെ ആ പയ്യനെ ബ്രിട്ടനില്‍ കൊണ്ട് വന്ന് പഠിപ്പിക്കാന്‍ തീരുമാനിച്ചു. ബോര്‍ഡിങ്ങ് സ്‌കൂളില്‍ നിര്‍ത്തി യാതൊരു ചിലവുകളുമില്ലാതെ മുയാമ്പിയോയെ പഠിപ്പിക്കാന്‍ തുടങ്ങി. റാംസെ അവനെ കാണുമ്പോള്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ വെള്ളവും വൈദ്യുതിയും ഇല്ലാതെ കഴിയുകയായിരുന്നു. പഠിപ്പിക്കുന്നതിനൊപ്പം മുയാമ്പിയോക്ക് വീട് വെച്ച് നല്‍കാനായി 5000 ബ്രിട്ടീഷ് പൗണ്ടും റാംസെ ശേഖരിച്ചു. 

വല്ലപ്പോഴും മാത്രം സ്‌കൂളിലേക്ക് പോയിരുന്ന മുയോമ്പിയ സെന്റ് ഡേവിഡില്‍ നിന്ന് ബിസിനസില്‍ ഡിപ്ലോമ നേടിയത് ഉയര്‍ന്ന മാര്‍ക്കോടെയാണ്. തുടര്‍ന്ന് ബാന്‍ഗോര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിസിനസിലും നിയമത്തിലും ഫസ്റ്റ് ക്ലാസ് ബിരുദം നേടി. തന്റെ ജീവിതം മാറി മറിഞ്ഞെന്നും പതിമൂന്നാം വയസില്‍ താന്‍ കണ്ട ഏറ്റവും നല്ല സ്ഥലം വെയ്ല്‍സാണെന്നും മുയോമ്പിയ പറഞ്ഞു. ഉഗാണ്ടയിലെ ഗ്രാമത്തില്‍ ചവറ് പറക്കി നടന്ന താന്‍ ഇവിടെ എത്തിയത് എങ്ങനെ എന്നത് ഒരു അത്ഭുതമാണ്.

ആദ്യമായി ഇവിടെ എത്തുമ്പോള്‍ തനിക്ക് ആകെ അറിയാമായിരുന്നത് തന്റെ പ്രിയപ്പെട്ട ആര്‍സനല്‍ താരം ആരോണ്‍ റാംസെ ബ്രിട്ടനില്‍ നിന്നാണ് എന്ന് മാത്രമായിരുന്നു. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. റാംസെ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ഇവിടെ വരെ എത്തില്ലായിരുന്നുവെന്ന് മുയാംബിയോ പറയുന്നു.  ഇപ്പോള്‍ ആ പതിനൊന്ന് വയസുകാരന്‍ വളര്‍ന്നു. 22 വയസായി. ഉഗാണ്ടയിലേക്ക് തിരിച്ചെത്തിയ മുയാമ്പിയോ ദാരിദ്ര്യം കാരണം കഷ്ടപ്പെടുന്നവരെ സഹായിക്കാനായി ഇറങ്ങിയിരിക്കുകയാണ്. രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നാണ് തന്റെ ആഗ്രഹമെന്നും മുയാമ്പിയോ പറയുന്നു.

മുയാമ്പിയോയെയും ആറ് സഹോദരങ്ങളേയും വളര്‍ത്തിയത് അമ്മൂമ്മയാണ്. അച്ഛനും അമ്മയും പിരിഞ്ഞതോടെ എല്ലാവരേയും നോക്കാന്‍ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴ വന്നാല്‍ ചോര്‍ന്ന് ഒലിക്കുന്ന വീട്ടില്‍ കഴിഞ്ഞിരുന്ന മുയാമ്പിയോയുടെ ജീവിതം മാറ്റി മറിച്ചത് ക്രിസ്റ്റീന റാംസെയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category