1 GBP = 87.20 INR                       

BREAKING NEWS

ബ്രിട്ടനില്‍ പണി പോയാല്‍ നഴ്സുമാര്‍ക്ക് ജര്‍മ്മനിക്ക് വിട്ടുപിടിക്കാം; കൂടുതല്‍ ശമ്പളവും ആനുകൂല്യങ്ങളുമായി ജര്‍മ്മന്‍ സര്‍ക്കാര്‍; എന്‍എച്ച്എസ് ഉപേക്ഷിച്ച് പോളിഷ് നഴ്സുമാര്‍

Britishmalayali
kz´wteJI³

ബെര്‍ലിന്‍: ബ്രക്സിറ്റ് പ്രതിസന്ധിയില്‍ ബ്രിട്ടന്‍ ഉഴലുമ്പോള്‍ തങ്ങളുടെ ആരോഗ്യമേഖല സുസ്ഥിരമാക്കാന്‍ ജര്‍മ്മന്‍ ആശുപത്രികള്‍. ബ്രിട്ടനില്‍ പണിയെടുക്കുന്ന പോളിഷ് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യാനാണ് ജര്‍മ്മന്‍ ആശുപത്രികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. നിലവില്‍ ലഭിക്കുന്നതിലും മെച്ചപ്പെട്ട ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് ജര്‍മ്മന്‍ ആശുപത്രികള്‍ മുന്നോട്ട് വെക്കുന്നത്. ഇതോടൊപ്പം കാലവസ്ഥയും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും മുതല്‍ നല്ല ഭക്ഷണം വരെയാണ് ആശുപത്രികള്‍ തങ്ങളുടെ മെച്ചമായി എടുത്ത് കാണിക്കുന്നത്.

പോളണ്ടില്‍ നിന്നുള്ള നഴ്സുമാരിലാണ് ജര്‍മ്മനിയുടെ കണ്ണ്. ഇതിന് കാരണങ്ങള്‍ പലതാണെങ്കിലും ഭൂരിപക്ഷം പോളിഷ് നഴ്സുമാര്‍ക്കും ജര്‍മ്മന്‍ ഭാഷയിലുള്ള അറിവാണ് മുഖ്യം. സ്‌കൂള്‍ തലത്തില്‍ പോളണ്ടിലെ ഭൂരിപക്ഷം വിദ്യാര്‍ത്ഥികളും ജര്‍മ്മന്‍ ഭാഷയും പഠിക്കുന്നുണ്ട്. ബ്രിട്ടനെക്കാള്‍ കൂടുതല്‍ അടുത്താണ് ജര്‍മ്മനി എന്നത് പോളണ്ടിലെ നഴ്സുമാര്‍ക്കും ഗുണകരമാകും എന്ന് ജര്‍മ്മന്‍ ആശുപത്രി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ 70,000 നഴ്സുമാരുടെ കുറവാണ് ജര്‍മ്മനിയില്‍ ആകെയുള്ളത്. ഇത് നികത്തുന്നതിനുള്ള അടിയന്തിര നടപടികളാണ് ആശുപത്രികള്‍ സ്വീകരിക്കുന്നത്. ഒരു പ്രമുഖ ജര്‍മ്മന്‍ ആശുപത്രി ബ്രിട്ടനിലെ പോളിഷ് പത്രത്തില്‍ നല്‍കിയ പരസ്യം പോളിഷിലും ഇംഗ്ലീഷിലും ആയിരുന്നു. പോളണ്ടിലെ നഴ്സുമാരില്‍ ഏഴ് ശതമാനത്തോളം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സേവനം അനുഷ്ടിക്കുന്നു എന്നാണ് കണക്ക്. ഏകദേശം 20,000 പേരാണ് മറ്റ് രാജ്യങ്ങളില്‍ സേവനം അനുഷ്ടിക്കുന്നത്. ബ്രിട്ടനിലെ പ്രതിസന്ധിയില്‍ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയുള്ള പോളിഷ് നഴ്സുമാരെ ആകര്‍ഷിക്കാനാണ് പോളിഷ് പത്രത്തില്‍ ആശുപത്രി പരസ്യം നല്‍കിയിരിക്കുന്നത്.

ബ്രിട്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന നഴ്സുമാരില്‍ ഏഴ് ശതമാനം മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ളവരാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ ഇവരുടെ കാര്യം അനിശ്ചിതത്വത്തിലാകും. ഈ അവസരം മുതലെടുക്കാനാണ് ജര്‍മ്മനി ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ നിരവധി അപേക്ഷകളാണ് തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് എന്ന് ജര്‍മ്മന്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category