1 GBP = 92.00 INR                       

BREAKING NEWS

ലണ്ടനിലെ ഹാരോയില്‍ പുതു തലമുറ മലയാളികളായി എത്തിയിരിക്കുന്നത് 800 കുടുംബങ്ങള്‍; ഓരോ മാസവും വന്നെത്തുന്നത് 60-, 70 കുടുംബങ്ങള്‍; കഴിഞ്ഞ ഓണത്തിന് 10000 പൗണ്ടില്‍ നിര്‍ധന കുടുംബത്തിന് മനോഹരമായ വീട്; കഴിഞ്ഞ ദിവസം നിന്നനില്‍പ്പില്‍ സഹജീവിക്കു കൈത്താങ്ങാകാന്‍ 5000 പൗണ്ട്

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ ചെറു പട്ടണങ്ങള്‍ പുതിയൊരു കുടിയേറ്റ ചരിത്രം സൃഷ്ടിക്കുകയാണ്. പത്തു വര്‍ഷം മുന്‍പ് എത്തിയ ഏതാനും കുടുംബങ്ങളും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ എത്തിയ ചെറുപ്പക്കാരും ചേര്‍ന്ന് 800 ഓളം മലയാളി കുടുംബങ്ങളുടെ വലിയൊരു കൂട്ടായ്മാ നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ്സ് എന്ന പേരില്‍ രൂപം കൊണ്ടിരിക്കുകയാണ്. വളരെ നിശബ്ദമായി, ആള്‍ക്കൂട്ട ബഹളങ്ങള്‍ സൃഷ്ടിക്കാതെ, മുന്‍കാല കുടിയേറ്റ സമൂഹങ്ങളുടെ തനിയാവര്‍ത്തനമായ ലൊട്ടു ലൊടുക്ക് പരിപാടികളില്‍ കിടന്നു വട്ടം കറങ്ങാതെ സ്വയം പരുവപ്പെടുത്തിയ ഒരു പ്രവര്‍ത്തന വഴി കണ്ടെത്തുകയാണ് ഈ ചെറുപ്പക്കാര്‍.

മുഴുവന്‍ പേരും പ്രൊഫഷനലുകളായ ഈ കൂട്ടായ്മയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. കഴിഞ്ഞ പ്രളയ കാലത്തു പതിനായിരം പൗണ്ട് കണ്ടെത്തി ഏറ്റവും വെള്ളക്കെടുതി നേരിട്ട ചെങ്ങന്നൂരിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് വച്ച് നല്‍കുക ആയിരുന്നു ഈ കൂട്ടായ്മ. വീട് വച്ച് നല്‍കല്‍ മാത്രമല്ല, ആ കുടുംബത്തെ നിരന്തരം പിന്തുടര്‍ന്ന് അവരുടെ സുഖദുഃഖങ്ങള്‍ അറിയുകയും കൂടി ചെയ്യുകയാണ് ഈ കൂട്ടായ്മ. ഇത്തവണ ഓണാഘോഷത്തില്‍ വീഡിയോ ലൈവ് സ്ട്രീം വഴി ഈ കുടുംബമാകും ആഘോഷത്തിലെ മുഖ്യാതിഥികള്‍.

കഴിഞ്ഞ ദിവസം തങ്ങളുടെ കൂട്ടത്തിലെ ഒരു കുടുംബത്തിന് പൊടുന്നനെ ഒരു മരണം കാണേണ്ടി വന്നപ്പോഴും ചെറുപ്പക്കാരുടെ കൂട്ടായ്മക്ക് അടങ്ങി ഇരിക്കാനായില്ല. മരണം നേരിട്ട കുടുംബം തനിയെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ തയാറായിരുന്നെങ്കിലും സഹജീവിയുടെ വേദന തങ്ങളുടേത് കൂടിയാണെന്ന് വ്യക്തമാക്കി ജസ്റ്റ് ഗിവിങ് പേജിലൂടെ ഒറ്റ ദിവസം കൊണ്ട് തന്നെ അയ്യായിരം പൗണ്ടിലേറെ കണ്ടെത്തി ഈ കുടുംബത്തെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമവും ഏറ്റെടുത്തിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. ഫണ്ട് ശേഖരണം ഞായറാഴ്ച രാത്രി ഒന്‍പതു മണിക്ക് തുടങ്ങി പിറ്റേന്ന് നേരം വെളുത്ത് എട്ടു മണിയായപ്പോഴേക്കും ആവശ്യത്തിന് പണം തികഞ്ഞതിനെ തുടര്‍ന്ന് അവസാനിപ്പിക്കുക ആയിരുന്നു.

ആവശ്യമായ പണം മാത്രം അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുക എന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന ഫണ്ട് ശേഖരണത്തിന്റെ ഫോര്‍മുല താനെന്നാണ് ഇത്തരം കാര്യങ്ങളില്‍ ഈ ചെറുപ്പക്കാരും അവലംബിക്കുന്നത്. ഓരോ മാസവും ഇവിടെ എത്തുന്ന 60 മുതല്‍ 70 വരെ കുടുംബങ്ങള്‍ ഇപ്പോള്‍ ഇവരോടൊത്ത് ഓരോ പ്രവര്‍ത്തനത്തിനും തോളൊത്തു ചേരുകയാണ്. ഈ സാഹചര്യത്തില്‍ യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മ ആയി ഇവര്‍ മാറിയാലും അതിശയിക്കാനില്ല. ഏവരും സമപ്രായക്കാര്‍ ആയതിനാല്‍ ആശയങ്ങളിലും ചിന്തകളിലും സമാനതകള്‍ കണ്ടെത്താന്‍ കഴിയുന്നു എന്നതും ഇവര്‍ക്കിടയിലെ നേട്ടമാണ്.

കൊല്ലം ടി കെ എം എന്‍ജിനിയറിങ് കോളേജ് ഏറ്റെടുത്ത പ്രൊജക്റ്റാണ് നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തെ തുടര്‍ന്ന് ഏറ്റെടുത്തത്. ബാക് റ്റു ഹോം എന്ന പ്രൊജക്ടില്‍ ആണ് ലണ്ടന്‍ മലയാളികളും പങ്കാളികള്‍ ആയത്. പ്രളയ ത്തിന്റെ ആദ്യ നാളുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പങ്കാളികള്‍ ആയ ശേഷമാണു നേരിട്ടുള്ള പ്രവര്‍ത്തനം ഇവര്‍ ഏറ്റെടുത്തത്.
ദുരിതം അറിഞ്ഞ ഉടന്‍ അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് എത്തിച്ച ശേഷമാണു ഇവര്‍ സ്വന്തം പ്രോജക്റ്റ് ഏറ്റെടുത്തത്. കൂട്ടത്തില്‍ ഒരാളെ കൊല്ലം കോളേജില്‍ പറഞ്ഞു അയച്ചു നിജസ്ഥിതി വിലയിരുത്തിയ ശേഷമാണ് ഇവര്‍ പ്രൊജക്ടില്‍ പങ്കാളികള്‍ ആയത്. വിദേശികളെ കൂടി പങ്കെടുപ്പിച്ചു നിരവധി ഫണ്ട് റൈസിംഗ് പ്രോജക്ടുകള്‍ നടത്തിയാണ് ഇവര്‍ 10000 പൗണ്ട് എന്ന ലക്ഷ്യത്തില്‍ എത്തിയത്.

ഇന്ന് പന്തളത്തെ ഒരു കുടുംബം അന്തിയുറങ്ങുന്നത് ഈ മലയാളികളുടെ കരുണ ഒരുക്കിയ തണലിലാണ്. ആറ് അംഗങ്ങള്‍ ഉള്ള ഒരു കുടുംബമാണ് ഈ ചെറുപ്പക്കാരുടെ ഊര്‍ജ്വത്തില്‍ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുന്നത്. സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ചു ആയിരങ്ങള്‍ ഇപ്പോഴും കാത്തിരിക്കുമ്പോള്‍ തങ്ങള്‍ ഏതോ മഹാഭാഗ്യം ചെയ്തവരാണ് എന്ന തരത്തിലാണ് സഹായം കൈപ്പറ്റിയ കുടുംബം വ്യക്തമാക്കുന്നത്.

ഇക്കൂട്ടത്തില്‍ ഓരോ വ്യക്തിയും സാലറി ചലഞ്ച് ഏറ്റെടുത്താണ് ഒറ്റയ്ക്ക് നിന്ന് പതിനായിരം പൗണ്ട് സ്വരൂപിച്ചത്. ഇതിനായി കുടുക്കകളും കറി ഇവന്റുകളും ഒക്കെ ആയുധമാക്കി. കേരളത്തിന്റെ രുചികള്‍ പായ്ക്ക് ചെയ്തു 250 കുടുംബങ്ങള്‍ക്ക് വരെ എത്തിച്ചും ധനസമാഹരണം സാധ്യമായി. ഇത് കൂടാതെ പ്രളയ വ്യാപ്തി തദ്ദേശീയരെ ബോധ്യപ്പെടുത്താന്‍ ചിത്രങ്ങള്‍ കണ്ടെത്തി പ്രദര്‍ശനം നടത്തി. ഈ പ്രവര്‍ത്തനങ്ങളില്‍ എന്‍എച്ച്എസ് ട്രസ്റ്റും പങ്കാളികളായി.

നോര്‍ത്ത് വിക് പാര്‍ക്ക് ഹോസ്പിറ്റല്‍ കേന്ദ്രമാക്കിയാണ് ഈ മലയാളി സമൂഹം നോര്‍ത്ത് വെസ്റ്റ് ദേശി ലണ്ടനേഴ്സ് എന്ന പേരില്‍ രൂപം കൊള്ളുന്നത്. പലതായി വന്നു ഒന്നായി നിന്ന് മുന്നോട്ടു വളരുന്ന ഇവര്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞു. അംഗബലത്തിലെ വലിപ്പം തന്നെയാണ് ഇവരുടെ കരുത്ത്. ഇതിനകം രജിസ്റ്റര്‍ ചെയ്ത സംഘടന കൂടുതല്‍ വിപുലമായ പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുകയാണ്.
ചെറുപ്പക്കാരാണ് ഇവരുടെ മുതല്‍ക്കൂട്ട്. അതില്‍ തന്നെ മുപ്പതു തികയാത്തവരും മുപ്പതില്‍ കൂടി സഞ്ചരിക്കുന്നവരും. അതിന്റെ ചൂടും ചൂരും ഒക്കെ ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയും. യുകെയിലെ മറ്റു മലയാളി സംഘടനകളില്‍ കാണുന്ന പോലെ നിയമ സംഹിതകളുടെ കാണാച്ചരടും നേതാ ശൈലിയും ഇതുവരെ ഇവരെ പിടികൂടിയിട്ടില്ല എന്നതും ഇവരുടെ ആവേശത്തില്‍ നിഴലിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category