1 GBP = 93.35 INR                       

BREAKING NEWS

നാളെ രാവിലെ വരെ അതിശക്തമായ മഴ; ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്; പത്തനംതിട്ടയിലും തൃശൂരിലും പാലക്കാട്ടും കോഴിക്കോട്ടും കാസര്‍കോട്ടും യെല്ലോ അലര്‍ട്ട്; മഴ തുടരുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി; ഇതുവരെ മരിച്ചത് 89 പേര്‍; കണ്ടെത്താനുള്ളത് 54 പേരേയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതികളിലെ ദുരിതങ്ങള്‍ തീരുന്നില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദവും കേരളത്തില്‍ മഴയായി പെയ്തിറങ്ങുകയാണ്. സംസ്ഥാനത്തുടനീളം മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്തും നല്ല മഴയുണ്ട്. ഈ കാലവര്‍ഷത്തില്‍ അതിതീവ്രമഴ കേരളത്തിലുണ്ടായിരുന്നില്ല. ആകെ മരണം 89 ആയി. 50 ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. അതിനിടെ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്. കേരളത്തിനു മുകളില്‍നിന്നു കനത്ത മേഘാവരണം മാറുന്നതായാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിരീക്ഷണം. എങ്കിലും ബംഗാളിലെ ന്യൂനമര്‍ദ്ദം ഭീഷണിയായി തുടരുകയാണ്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം കേരളത്തിന് വെല്ലുവിളിയാണ്. ഇതു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്നു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട്. ഒരിടത്തും റെഡ് അലര്‍ട്ടില്ല. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങള്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാല്‍ മഴ തീവ്രമാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

ബുധനാഴ്ച രാവിലെവരെ വീണ്ടും ശക്തമായ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതോടെ സംസ്ഥാനത്ത് ജാഗ്രത തുടരുന്നു. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ദുരന്തമേഖലകളില്‍നിന്ന്, പ്രത്യേകിച്ച് മലയോരത്തുനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയവര്‍ രണ്ടുദിവസത്തേക്കുകൂടി തിരിച്ചുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 15 മുതല്‍ മഴ കുറയുമെന്നാണ് ഇപ്പോഴത്തെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ പശ്ചിമബംഗാള്‍ തീരത്തിനടുത്ത് ന്യൂനമര്‍ദം രൂപ്പപെട്ടതാണ് വീണ്ടും മഴയ്ക്കു കാരണം. ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെടും.

ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ ആറും കോട്ടക്കുന്നില്‍ ഒന്നും മൃതദേഹങ്ങള്‍ ചൊവ്വാഴ്ച കണ്ടെടുത്തു. കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 19 ആയി. കാണാതായ 63 പേരില്‍ നാലു പേര്‍ തിരിച്ചെത്തിയതോടെ 59 പേര്‍ അപകടത്തില്‍പ്പെട്ടെന്നാണ് പുതിയ കണക്ക്. ബാക്കിയുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. കവളപ്പാറയുടെ സമീപ പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴും തുടരുകയാണ്. വയനാട് മേപ്പാടി പുത്തുമലയില്‍ തിരച്ചില്‍ തുടര്‍ന്നെങ്കിലും കാണാതായ ഏഴുപേരെക്കുറിച്ചും വിവരമില്ല. സംസ്ഥാനത്താകെ 1326 ക്യാംപുകളിലായി 2,50,638 ആളുകളുണ്ട്.

58 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്താകെ 1654 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 2,87,585 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നു. തിങ്കളാഴ്ച മാറി നിന്നതിനാല്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തിങ്കളാഴ്ച ഊര്‍ജിതമായി. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു.

വയനാട്ടിലെ നീര്‍വാരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷ്യവിഷബാധയുണ്ടായി. കുട്ടികള്‍ അടക്കമുള്ള 30ഓളം പേരെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്നാള്‍ദിനത്തില്‍ പുറത്തുനിന്നു ഭക്ഷണമെത്തിച്ചത് ഭക്ഷ്യ വിഷബാധയ്ക്കിടയാക്കിയത്. 29 പേര്‍ വയറിളക്കവും ഛര്‍ദിയുമായി മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഇതോടെ ക്യാമ്പുകളില്‍ പുറത്തുനിന്നു ഭക്ഷണമെത്തിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞു. താത്പര്യപ്പെടുന്നവര്‍ ക്യാമ്പിലെത്തി ഭക്ഷണം പാകംചെയ്തു നല്‍കണമെന്നും ആവശ്യപ്പെട്ടു.

9 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി
മഴയും വെള്ളക്കെട്ടും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്നും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയാണ് അവധി. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മദ്രസകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. മഴക്കെടുതികള്‍ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളും നാളത്തെ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 13 നും 14നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളും മാറ്റും. ഓഗസ്റ്റ് 13, 14, 16 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.ഫാം - പാര്‍ട്ട് ഒന്ന് സപ്ലിമെന്ററി പരീക്ഷകള്‍ യഥാക്രമം 26, 27, 29 തീയതികളിലേക്കു മാറ്റിയതായി ഡി.ഫാം ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ചെയര്‍പേഴ്സണ്‍ അറിയിച്ചു. മറ്റു തീയതികളില്‍ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.

മുഖ്യമന്ത്രി ദുരിതാശ്വാസ കേന്ദ്രത്തില്‍
പ്രളയ ബാധിത മേഖലകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച സന്ദര്‍ശിക്കും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാകും മുഖ്യമന്ത്രി സന്ദര്‍ശിക്കുക. ഉരുള്‍പൊട്ടലിലും പ്രളയത്തിലുമായി സംസ്ഥാനത്ത് ഇതുവരെ 76 മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിവിധ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

വയനാട് എംപി രാഹുല്‍ഗാന്ധി ജില്ലാ ജില്ലാ കളക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരളം നേരിടുന്ന പ്രളയ ദുരിതം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളേട് പറഞ്ഞു. വയനാട് മാത്രമല്ല കേരളവും കര്‍ണാടകവും അടക്കമുള്ള സംസ്ഥാനങ്ങള്‍ പ്രളയ ദുരിതം നേരിടുകയാണ്. ജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ഉറപ്പാക്കണം. എല്ലാവരും ഒന്നിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഒന്നിനെയും രാഷ്ട്രീവത്കരിക്കരുത്. വയനാട്ടിലെ മുഴുവന്‍ ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും രാഹുല്‍ഗാന്ധി വ്യക്തമാക്കി.

കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു
മലപ്പുറം കവളപ്പാറയില്‍ നിന്ന് തിങ്കളാഴ്ച ആറ് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോട്ടക്കുന്നില്‍ മണ്ണിടിച്ചിലില്‍ കാണാതായ സരോജിനിയുടെ മൃതദേഹവും കണ്ടെടുത്തു. വയനാട് പുത്തുമലയില്‍ കാണാതായ എട്ടുപേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു.

കവളപ്പാറയില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിനിടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. 45 പേരോളം ഇവിടെ മണ്ണിടിയിലുണ്ടെന്നാണ് സൂചന. മഴ മറിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായിട്ടുണ്ട്. ഉറ്റവരെ അന്വേഷിച്ച് നിരവധി ആളുകളാണ് കവളപ്പാറയിലേക്ക് എത്തുന്നത്. സൈന്യത്തിന്റെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘത്തിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. കവളപ്പാറയില്‍ മൂന്നുഭാഗത്തുകൂടിയാണ് ഉരുള്‍പൊട്ടിയത്. ഈ ഭാഗങ്ങളിലെല്ലാം വീടുകളുണ്ടായിരുന്നു. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയിലും യന്ത്രങ്ങളെത്തിച്ച് തിരച്ചില്‍ തുടങ്ങി. നൂറേക്കറോളം മണ്ണിനടിയിലായ ഇവിടെ എട്ട് പേരോളം ഇനിയും മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. പുത്തുമലയുടെ ഭൂപടം തയ്യാറാക്കിയാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്.

വയനാട് പുത്തുമലയില്‍ കാണാതായ എട്ടുപേരെക്കൂടി കണ്ടെത്താന്‍ ചൊവ്വാഴ്ച 600 പേരെ അണിനിരത്തി വന്‍ തിരച്ചില്‍ നടത്തും. ഉരുള്‍പൊട്ടിയ ചാലില്‍ വെള്ളമുള്ളതിനാല്‍ സന്നദ്ധപ്രവര്‍ത്തകര്‍ കൂടി അപകടത്തിലാവുന്ന അവസ്ഥയാണ്. ഇതിനാല്‍ ചാലിയാറിലേക്ക് വെള്ളം ഒഴുക്കിവിടാന്‍ ചെറിയൊരു പാലം തകര്‍ക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category