1 GBP = 87.50 INR                       

BREAKING NEWS

വാക്കത്തി വീശി ഭീഷണിപ്പെടുത്തിയ മരുമകനില്‍ നിന്നും രക്ഷപെടാന്‍ ശിവന്‍ ഉപയോഗിച്ചത് ഇരുമ്പ് ചുറ്റിക; തലയ്ക്കടിയേറ്റ ഷിബു മരിച്ചതോടെ ദമ്പതികള്‍ വിവരം അറിയിച്ചത് അയല്‍വാസികളെ; വൃദ്ധ ദമ്പതികള്‍ കൊലപാതകികളായി മാറിയത് ഇങ്ങനെ

Britishmalayali
kz´wteJI³

രാജാക്കാട്: വൃദ്ധ ദമ്പതികള്‍ മരുമകനെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നത് വാക്കത്തി ഉപയോഗിച്ച് വെട്ടാനായി വീട്ടില്‍ എത്തിയതോടെ. എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി കൂട്ടുങ്കല്‍ ഷിബു(49)വിനെയാണ് ഇയാളുടെ ഭാര്യ ഷീജയുടെ മാതാപിതാക്കളായ മമ്മട്ടിക്കാനം മാരാര്‍സിറ്റി കൈപ്പള്ളില്‍ ശിവന്‍ (69), ജഗദമ്മ (63) എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറസ്റ്റിലായ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.


തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് ഷിബു മമ്മട്ടിക്കാനത്തെ ഭാര്യയുടെ വീട്ടിലെത്തി ശിവനും ജഗദമ്മയുമായി വഴക്കുണ്ടാക്കിയത്. അപ്പോള്‍ ശിവനും ജഗദമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വഴക്ക് മുറുകിയതോടെ ഷിബു അരയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വാക്കത്തിയെടുത്ത് ശിവനും ജഗദമ്മയ്ക്ക് നേരേ വീശി. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ശിവന്‍ മുറിയിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക കൊണ്ട് ഷിബുവിന്റെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ ഷിബു ഹാളില്‍വീണ് തത്ക്ഷണം മരിച്ചു. തുടര്‍ന്ന് ഇരുവരും അയല്‍വീട്ടിലെത്തി കാര്യം പറഞ്ഞു. അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്.

ഷിബുവും ഷീജയും വര്‍ഷങ്ങളായി പിരിഞ്ഞുതാമസിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇതേവീട്ടില്‍ കയറി ഷീജയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ഷിബുവിനെ, ശിവന്‍ നിലവിളക്കുകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ആ കേസ് നടന്നുകൊണ്ടിരിക്കെയാണ് ഷിബു വീണ്ടുമെത്തി അക്രമം നടത്തുന്നതും കൊല്ലപ്പെടുന്നതും. ഷിബുവുമായി പിരിഞ്ഞശേഷം ഷീജ അച്ഛനമ്മമാരുടെ ഒപ്പമാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ കോയമ്പത്തൂരില്‍ ജോലി ചെയ്യുകയാണ്. ഷിബുവിന്റെയും ഷീബയുടെയും പ്ലസ് വണ്‍കാരനായ മകനും ഇതേ വീട്ടിലാണ് താമസിക്കുന്നത്.

2019 മാര്‍ച്ച് 14-ന് രാവിലെ മൂന്ന് കൂട്ടാളികളുമായി കൊല്ലപ്പെട്ട ഷിബു ഇതേ വീട്ടിലെത്തിയിരുന്നു. പിന്‍വാതിലിലൂടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ഇയാള്‍, അന്ന് ഷീബയ്ക്ക് നേരേ വാക്കത്തി വീശുകയും അവരുടെ കഴുത്തിന് മുറിവേല്‍ക്കുകയും ചെയ്തിരുന്നു. ഷീബയുടെ നിലവിളി കേട്ടെത്തിയ ശിവന്‍ മകളെ രക്ഷിക്കാനായി മുറിയിലുണ്ടായിരുന്ന നിലവിളക്കുകൊണ്ട് ഷിബുവിന്റെ തലയ്ക്കടിച്ചു. ഇതുകണ്ട് പേടിച്ച കൂട്ടാളികള്‍ പുറത്തേക്ക് ചിതറിയോടി. ഇവരെ നാട്ടുകാരാണ് പിടിച്ച് പൊലീസിലേല്‍പ്പിച്ചത്. സ്ഥലത്തെത്തിയ പൊലീസാണ് ഷിബുവിനെ ആശുപത്രിയിലാക്കിയത്. ഷിബുവിന്റെ ആക്രമണത്തില്‍ ശിവനും ജഗദമ്മയ്ക്കും അന്ന് സാരമായി പരിക്കേറ്റിരുന്നു

ഷിബുവിന്റെ മൃതദേഹം പൊലീസ് രാജാക്കാട് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കോട്ടയത്തുനിന്നുള്ള ഫൊറന്‍സിക് വിദഗ്ദ്ധര്‍ ചൊവ്വാഴ്ചയെത്തി ശാസ്ത്രീയപരിശോധന നടത്തും. സിഐ. എച്ച്.എല്‍.ഹണി, എസ്ഐ. പി.ഡി.അനൂപ്‌മോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതികളെ ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category