1 GBP = 97.70 INR                       

BREAKING NEWS

കുട്ടനാടിന് കണ്ണീര്‍ മഴയായി മടവീഴ്ച്ച; 21 പാടശേഖരങ്ങളിലായി നശിച്ചത് 700 ഹെക്ടറിലെ നെല്‍കൃഷി; അരയ്ക്കു മീതെ വെള്ളം കയറിയിട്ടും വീടുപേക്ഷിക്കാന്‍ തയ്യാറാകാത്തത് വളര്‍ത്തു മൃഗങ്ങളെ എന്ത് ചെയ്യണം എന്ന് അറിയാത്തതിനാല്‍; അച്ചന്‍കോവിലാറും പമ്പയും കരകവിഞ്ഞതോടെ മറ്റിടങ്ങളിലും കൃഷിനാശം വ്യാപകം

Britishmalayali
kz´wteJI³

ആലപ്പുഴ: കുട്ടനാടിനെ കണ്ണീരിലാഴ്ത്തി മടവീഴ്ച്ച വ്യാപകം. ആലപ്പുഴ ജില്ലയിലെ 21 പാടശേഖരങ്ങളിലായി 700 ഹെക്ടറിലെ നെല്‍ക്കൃഷി നശിച്ചു. കനകശേരി പാടശേഖരത്തില്‍ ഉള്‍പ്പെടെ 14 ഇടങ്ങളില്‍ മട വീണും 7 ഇടങ്ങളില്‍ മട കവിഞ്ഞും ആണ് കൃഷി നാശം. ശനി രാത്രി 10.30ന് ആണ് കനകശേരി പാടത്തെ മട തകര്‍ന്നത്. 20 അടി നീളത്തിലാണ് മടയില്‍ വിള്ളലുണ്ടായത്. സമീപത്തുണ്ടായിരുന്ന ട്രാന്‍സ്ഫോമര്‍ ഉള്‍പ്പെടെ നിലംപതിച്ചെങ്കിലും വൈദ്യുതി ബന്ധം നിലച്ചതിനാല്‍ ദുരന്തമൊഴിവായി. മട വീണതിനു സമീപത്തെ വീടുകളില്‍ കഴുത്തൊപ്പം വെള്ളമായി. വൈദ്യുത പോസ്റ്റുകളും മറ്റും വീണതിനാല്‍ വൈദ്യുതി ലൈന്‍ ഉള്‍പ്പെടെയുള്ളവ വീടുകളുടെ മുകളിലും മറ്റും വീണിരുന്നു. കനകശേരി പാടത്തെ മട വീണതോടെ വെള്ളം കവിഞ്ഞാണ് വലിയകരി പാടശേഖരത്തെ 100 ഹെക്ടറിലും മീനപ്പള്ളി പാടശേഖരത്തിലെ 50 ഹെക്ടറിലും വെള്ളംകയറിയത്.


വൈകിട്ടോടെ 192 ഹെക്ടറുള്ള ആറുപങ്ക് പാടശേഖരത്തില്‍ മട വീണു. ഇതിന്റെ കരയില്‍ താമസിച്ചിരുന്ന എം.ജി.രാഘവന്റെ വീട് ഉള്‍പ്പെടെ തകര്‍ന്നു. ഇവിടെ വെള്ളം കയറിയതോടെയാണ് ചെറുകായല്‍ പാടശേഖരത്തിലും വെള്ളം കയറിയത്. ശനിയാഴ്ച ഉച്ചമുതല്‍ ചെറുതും വലുതുമായ 14 മട വീഴ്ചകളാണ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായത്. ഇന്നലെ മാത്രം 9 ഇടങ്ങളില്‍.

പാടശേഖരങ്ങളില്‍ 30 മുതല്‍ 60 ദിവസം വരെ കൃഷി പൂര്‍ത്തിയാക്കിയിരുന്നു. 10 മുതല്‍ 12 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി കൃഷിവകുപ്പ് അധികൃതര്‍ അറയിച്ചു.പാടശേഖരങ്ങളുടെ കരകളിലെ വീടുകളില്‍ അരയ്ക്കു മീതെ വെള്ളം കയറി. ആയിരത്തോളം കുടുംബങ്ങളാണ് ഇവിടങ്ങളില്‍ ഉള്ളത്. ഇവരില്‍ പലരും ക്യാംപുകളിലേക്കു മാറിയിട്ടില്ല. വളര്‍ത്തുമൃഗങ്ങളെ ഉപേക്ഷിക്കാന്‍ കഴിയാത്തതിനാലാണ് പലരും മാറാത്തത്. കനകശേരി, വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലെ കരകളിലുള്ളവരെ ഇന്നലെ പുലര്‍ച്ചയോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ എസ്ഡിവി സ്‌കൂളിലെ ക്യാംപിലേക്കു മാറ്റി. ചിലര്‍ കുട്ടികളെയും സ്ത്രീകളെയും ക്യാംപില്‍ അയച്ച ശേഷം വീട്ടില്‍ തുടരുകയാണ്. ഇനിയും വെള്ളം ഉയര്‍ന്നാല്‍ ക്യാംപിലേക്കു മാറും.

കുട്ടനാടിനു പുറമേ അച്ചന്‍കോവിലാറിന്റെയും പമ്പയാറിന്റെയും കരകളിലും വ്യാപക കൃഷിനാശമുണ്ടായി. ഇന്നലെ മാവേലിക്കര നഗരത്തില്‍ കണ്ടിയൂര്‍ കുരുവിക്കാട് ഭാഗം, ചെങ്ങന്നൂര്‍ വെണ്‍മണിയിലെ താഴ്ന്ന പ്രദേശങ്ങള്‍, ചെട്ടികുളങ്ങര പഞ്ചായത്തിലെ കോഴിപ്പാലം, മറ്റം വടക്ക്, കരിപ്പുഴ, ആച്ചംവാതുക്കല്‍ പ്രദേശങ്ങള്‍, വെട്ടിയാര്‍ തേവേരി പുഞ്ചയുടെ പടിഞ്ഞാറെക്കര പൊയ്കയില്‍കളം, കാക്കനാട്, കൊട്ടാരത്തില്‍ കടവിനു സമീപം തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. ചെറുതന പോച്ച ഭാഗം ഒറ്റപ്പെട്ടു. ജില്ലയുടെ തെക്കന്‍ മേഖലയിലും കായലിലെ തീരപ്രദേശങ്ങള്‍ ദുരിതബാധിതമായി.

സേന ചെങ്ങന്നൂരില്‍
ഐടിബിപി ഭടന്മാരും ചെങ്ങന്നൂരിലെത്തി. ആലപ്പുഴയില്‍ നിന്നു ഷാംജിയുടെ നേതൃത്വത്തില്‍ 30 പേരടങ്ങുന്ന സംഘം ലോറികളില്‍ 3 വലിയ ബോട്ടുകളുമായി എത്തി. ഇവര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിങ് കോളജില്‍ ക്യാംപ് ചെയ്യുന്നു. ഐടിബിപി സേന ക്യാംപുകളില്‍ സന്ദര്‍ശനം നടത്തി. ജില്ലാ പൊലീസ് മേധാവി കെ.എം.ടോമിയുടെ നേതൃത്വത്തില്‍ ക്യാംപുകള്‍ പരിശോധിച്ചു. അടിയന്തര സാഹചര്യത്തില്‍ വിമുക്ത ഭടന്മാരുടേയും വിരമിച്ച പൊലീസുകാരുടെയും സഹായം തേടുമെന്നും പറഞ്ഞു.

രൂക്ഷമായി കുടിവെള്ള ക്ഷാമം
വെള്ളപ്പൊക്കം ബാധിച്ച മേഖലയിലെല്ലാം ശുദ്ധജലക്ഷാമം രൂക്ഷമായി. വൈദ്യുതി വിതരണം കാര്യക്ഷമമല്ലാത്തതിനാല്‍ പലയിടത്തും പമ്പിങ് നടക്കുന്നില്ല. കുട്ടനാട്, എടത്വ, ചെങ്ങന്നൂരിലെയും മാന്നാറിലെയും താഴ്ന്ന മേഖലകള്‍ എന്നിവിടങ്ങളിലാണു ശുദ്ധജലം ദുര്‍ലഭമായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category