1 GBP = 87.50 INR                       

BREAKING NEWS

കേസന്വേഷണ മികവിന് കേരളത്തില്‍ നിന്നുള്ള 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര മെഡല്‍; ബൈജു പൗലോസിന് പുരസ്‌കാരം ലഭിച്ചത് നടിയെ ആക്രമിച്ച കേസ് തെളിയിച്ചതിന്; അനില്‍ കുമാറിനെ മെഡലിനര്‍ഹനാക്കിയത് രഞ്ജിത്ത് ജോണ്‍സണ്‍ കൊലക്കേസ് തെളിയിച്ചതിന്; ജിഷ വധക്കേസിലെ അന്വേഷണ മികവിന് എസ്. ഷംസുദ്ദീനും പുരസ്‌കാരം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേസന്വേഷണ മികവിനുള്ള പുരസ്‌കാരം കേരളത്തില്‍ നിന്നുള്ള 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി കെ.ജി.സൈമണ്‍, കോഴിക്കോട് റേഞ്ച് എസ്ബിസിഐഡി എസ്പി എം.എല്‍.സുനില്‍, കോഴിക്കോട് വിജിലന്‍സ് എസ്പി എസ്.ശശിധരന്‍, തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലന്‍, തൃശൂര്‍ സിറ്റി സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഷംസുദ്ദീന്‍, തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, എറണാകുളം ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇന്‍സ്പെക്ടര്‍ എം.ബൈജു പൗലോസ്, തൃശൂര്‍ റൂറല്‍ ക്രൈംബ്രാഞ്ച് എസ്ഐ എം. മുഹമ്മദ് റാഫി, ചവറ എസ്ഐ വി.അനില്‍കുമാര്‍ എന്നിവര്‍ക്കാണു പുരസ്‌കാരം.

ഓണ്‍ലൈനിലൂടെ ജോലിതട്ടിപ്പ് നടത്തി ആള്‍ക്കാരെ പറ്റിച്ച നൈജീരിയ, കെനിയ, കാമറൂണ്‍ സ്വദേശികളെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയതിനാണ് തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് മെഡല്‍ ലഭിച്ചത്. രാജസ്ഥാന്‍, ഡല്‍ഹി, ബോംബൈ, പൂണെ എന്നിവിടങ്ങളില്‍ നിന്ന് പിടിയിലായ പ്രതികള്‍ ഇപ്പോള്‍ വിചാരണ നേരിടുകയാണ്. കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂര്‍ ജിഷ വധക്കേസ്, ചാലക്കുടി രാജീവ് വധക്കേസ്, കുറുപ്പുംപടി ഏലിയാമ്മ വധക്കേസ് എന്നിവയിലെ അന്വേഷണമികവാണ് എസ്. ഷംസുദ്ദീനു പുരസ്‌കാരം നേടിക്കൊടുത്തത്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതിനാണ് ഡിറ്റക്ടീവ് ഇന്‍സ്പെക്ടറായ ബൈജു പൗലോസിന് മെഡല്‍ ലഭിച്ചത്. സ്വര്‍ണക്കവര്‍ച്ചക്കേസിലെ മോഷ്്ടാക്കളെ ഉത്തരേന്ത്യയില്‍നിന്നു പിടികൂടിയതിന് മുഹമ്മദ് റാഫിക്കും പേരൂര്‍ രഞ്ജിത്ത് ജോണ്‍സണെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തി തമിഴ്നാട്ടില്‍ കൊണ്ടുപോയി കുഴിച്ചു മൂടിയ കേസ് തെളിയിച്ചതിന് അനില്‍ കുമാറിനും മെഡല്‍ ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category