1 GBP = 97.70 INR                       

BREAKING NEWS

ദുരന്തഭൂമി കാണാന്‍ പ്രത്യേക സ്ഥലം; വിലക്ക് ലംഘിച്ച് നടന്നു പോയത് പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്തിന്റെ തൊട്ടടുത്തും; സുരക്ഷാവലയം വിട്ട് ക്യാംപില്‍ കഴിയുന്നവര്‍ക്ക് ഇടയിലേക്കിറങ്ങി സമാശ്വസിപ്പിക്കല്‍; ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തില്‍ തകര്‍ന്ന എല്ലാ വീടും പുനര്‍നിര്‍മ്മിക്കാം... ദുരിത ബാധിതര്‍ക്ക് ഈ വാക്കുകള്‍ കൊടുത്തത് ആത്മവിശ്വാസം; രാഷ്ട്രീയം പറയാതെ വേദനകള്‍ തൊട്ടറിഞ്ഞ് സ്ഥലം എംപി; വയനാടിന്റെ കണ്ണുനീര്‍ തുടയ്ക്കാനുറച്ച് രാഹുല്‍ ഗാന്ധി

Britishmalayali
kz´wteJI³

കോഴിക്കോട്: ' ആ വീട് നമുക്ക് ശരിയാക്കാം, നിങ്ങളുടെ വീടു മാത്രമല്ല, പ്രളയത്തില്‍ തകര്‍ന്ന എല്ലാ വീടും പുനര്‍നിര്‍മ്മിക്കാം'-ഈ വാക്കുകളാണ് വയനാട്ടുകാരുടെ പുതിയ പ്രതീക്ഷ. ലോകമറിയുന്ന നേതാവിന്റെ വാക്കുകള്‍ വെറുതെയാകില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. ചിപ്പിലിത്തോട് കൊല്ലങ്കണ്ടി ഖദീജയുടെ ദുഃഖങ്ങള്‍ ഏറ്റെടുത്താണ് മടക്കം. രാഹുലിന്റെ വാക്കുകള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പരിഭാഷപ്പെടുത്തിയത് കേട്ടു ഖദീജ രാഹുലിന്റെ കൈകള്‍ എടുത്തു നെറ്റിയില്‍ ചേര്‍ത്തു വച്ചു. സങ്കട കഥകള്‍ കേട്ട് ഒരു മാത്ര രാഹുലിന്റെ കണ്ണുകളും നിറഞ്ഞു. കോടഞ്ചേരി പഞ്ചായത്തിലെ നാലു വാര്‍ഡുകളിലെ 83 കുടുംബങ്ങളില്‍ നിന്നായി 348 ആളുകളാണു കൈതപ്പൊയില്‍ എംഇഎസ് സ്‌കൂളിലെ ക്യാംപിലുള്ളത്. ഈ ക്യാമ്പ് നിവാസികള്‍ക്ക് മുഴുവന്‍ ആശ്വാസം ചൊരിഞ്ഞാണ് രാഹുല്‍ അടുത്ത സ്ഥലത്തേക്ക് പോയത്.

പ്രളയദുരിതം നേരിടുന്നതില്‍ രാഷ്ട്രീയം കാണരുതെന്ന് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. വയനാട് കലക്ടറേറ്റില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തിനു ശേഷമാണ് രാഹുല്‍ തന്റെ മനസ്സ് തുറന്നത്. എല്ലാ രാഷ്ട്രീയകക്ഷികളും ജനങ്ങളും ഒരുമിച്ചാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നത്. കേരളത്തിനുണ്ടായ ദുരന്തം മറികടക്കാന്‍ കേന്ദ്രം എല്ലാവിധ പിന്തുണയും നല്‍കണം. വയനാട്ടിലുണ്ടായ ദുരിതങ്ങളും കെടുതികളും സംബന്ധിച്ച് മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും സംസാരിച്ചതായും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.തിങ്കളാഴ്ച വയനാട്ടിലെത്തിയ രാഹുല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചിരുന്നു.

പുത്തുമല ദുരന്തത്തിന്റെ തീവ്രത നേരിട്ട് മനസിലാക്കിയ രാഹുല്‍ ഉരുള്‍പൊട്ടി പാറയും മണ്ണും ഒലിച്ചെത്തിയ പ്രദേശത്തിന്റെ തൊട്ടടുത്തു വരെ എത്തി. ദുരന്തഭൂമി കാണാന്‍ പ്രത്യേക സ്ഥലം സുരക്ഷ ജീവനക്കാര്‍ ഒരുക്കിയിരുന്നെങ്കിലും രാഹുല്‍ ഇതു അവഗണിക്കുകയായിരുന്നു. കാണാതായവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ ഉണ്ടെന്നു സംശയിക്കുന്ന സ്ഥലത്തെ തിരച്ചില്‍ അദ്ദേഹം നോക്കിക്കണ്ടു. തിരച്ചിലിന്റെ പുരോഗതി ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തകരോടും ആരാഞ്ഞു. നാട്ടുകാരോട് ദുരന്തത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് രാഹുല്‍ ഗാന്ധി പുത്തുമലയില്‍ നിന്ന് മടങ്ങിയത്. സുരക്ഷാവലയം വിട്ട് ക്യാംപില്‍ കഴിയുന്നവര്‍ക്കിടയിലേക്കിറങ്ങിയാണ് രാഹുല്‍ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞത്.
മരുതിലാവ് വനത്തിലെ ഉരുള്‍പൊട്ടലില്‍ ചിപ്പിലിത്തോട് പുഴ നിറഞ്ഞൊഴുകി. ഇതോടെയാണ് പുഴയോരത്തെ വീടുവിട്ടു ഖദീജ കൈതപ്പൊയില്‍ എംഇഎസ് ഫാത്തിമ റഹിം സെന്‍ട്രല്‍ സ്‌കൂളിലെ ക്യാംപിലെത്തിയത്. വീടു വെള്ളത്തിലായതിനാല്‍ തിരിച്ചുപോകാനാകുന്നില്ല. ദുരിതാശ്വാസ ക്യാംപിലെ മറ്റുള്ളവരും രാഹുലിനോടു ദുരിതങ്ങള്‍ വിവരിച്ചു. 'നാളെയെക്കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്' എന്ന് ഓരോരുര്‍ത്തര്‍ക്കും ഉറപ്പ് നല്‍കിയാണ് രാഹുല്‍ മടങ്ങിയത്. അന്തേവാസികള്‍ക്കുള്ള ദുരിതാശ്വാസ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. രാഹുല്‍ ഗാന്ധി ഏര്‍പ്പെടുത്തിയ കിറ്റുകള്‍ക്കു പുറമെ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം കെഎംസിസി നല്‍കിയ കിറ്റുകളും വിതരണം ചെയ്തു. തേക്കിന്‍തോട്ടം കോളനിയിലെ കല്യാണിക്കാണ് ആദ്യ കിറ്റ് നല്‍കിയത്.
സദസ്സിന്റെ മുന്‍നിരയിലിരുന്ന ചെമ്പുകടവ് അംബേദ്കര്‍ കോളനിയിലെ രാജേഷ്ഗീത ദമ്പതികളുടെ മകള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അപര്‍ണയെ രാഹുല്‍ വേദിയിലേക്കു വിളിച്ചു മടിയിലിരുത്തി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. പുത്തുമലയില്‍ രാഹുല്‍ ഗാന്ധിയെത്തുമ്പോള്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണ്. റഡാര്‍, മാപ്പിങ് സംവിധാനങ്ങള്‍ ഉപയോഗിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ സാധ്യതകളാണു തേടിയത്. ഇതിന്റെ പ്രായോഗിക വശങ്ങള്‍ സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ഉറ്റവരെ നഷ്ടമായ ഒട്ടേറെപ്പേരുള്ള മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാംപില്‍ രാഹുലിനോട് സങ്കടം പറയാന്‍ സ്ത്രീകളും കുട്ടികളും കാത്തുനിന്നു. ഓരോരുത്തരോടും പ്രത്യേകം സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ലെന്ന ക്ഷമാപണത്തോടെ പ്രസംഗം. എന്നിട്ടും കണ്ണുനിറഞ്ഞ് നിന്ന ഏതാനും പേരുടെ അരികിലെത്തി കൈകൂപ്പി. വീടും കൃഷിയും നഷ്ടമായവരോടു പരിഹാരം കാണുമെന്ന് ഉറപ്പു നല്‍കി. മുണ്ടേരി ഗവ. വിഎച്ച്എസ്എസ്, പനമരം ഗവ. എച്ച്എസ്എസ്, മീനങ്ങാടി എച്ച്എസ്എസ് എന്നീ ക്യാംപുകളും സന്ദര്‍ശിച്ചു. രാവിലെ കൈതപ്പൊയില്‍ എംഇഎസ് സ്‌കൂളിലെ ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ പുത്തുമലയില്‍ എത്തിയത്. ഇന്നലെ കല്‍പറ്റ റെസ്റ്റ് ഹൗസില്‍ തങ്ങിയ രാഹുല്‍ ഗാന്ധി ഇന്നു തിരികെ പോകും.
ദുരിതാശ്വാസ ക്യാംപുകളിലെ അന്തേവാസികള്‍ ഉന്നയിച്ച പ്രധാന ആവശ്യം വീടുകളുടെ പുനര്‍നിര്‍മ്മാണവും അറ്റകുറ്റപ്പണിയുമാണ്. എംപി എന്ന നിലയില്‍ മുഖ്യമന്ത്രിയോടു സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വയനാട് മണ്ഡലത്തിലെ സാഹചര്യങ്ങളും കേന്ദ്രസഹായത്തിന്റെ ആവശ്യകതയും പ്രധാനമന്ത്രിയെയും അറിയിച്ചിട്ടുണ്ട്.'' രാഹുല്‍ ഗാന്ധി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category