1 GBP = 87.20 INR                       

BREAKING NEWS

'ആരും നമ്മളെയും കാത്ത് പൂച്ചെണ്ടുമായി നില്‍ക്കുന്നില്ല; ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്ക് പോലും താല്‍പര്യം ഇന്ത്യയോട്'; കശ്മീര്‍ വിഷയത്തില്‍ ആരും സഹായത്തിന് വരാതായതോടെ അന്താരാഷ്ട്ര വേദിയില്‍ തങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു എന്ന് ഏറ്റുപറഞ്ഞ് ഷാ ഖുറേഷി; കശ്മീര്‍ പുനഃസംഘടനയില്‍ ഇന്ത്യയെ എതിര്‍ത്ത് ഇപ്പോഴും ഉള്ളത് പാക്കിസ്ഥാനും കോണ്‍ഗ്രസും പിന്നെ കുറച്ച് ഇന്ത്യന്‍ ഇടതുപക്ഷവും മാത്രം

Britishmalayali
kz´wteJI³

ഡല്‍ഹി: കശ്മീരില്‍ ഇന്ത്യയുടെ ഏകപക്ഷീയ വിജയത്തെ തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍. കശ്മീരിനെ അന്താരാഷ്ട്ര വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ ലഭിച്ചില്ലെന്ന് പാക് വിദേശകാര്യ മന്ത്രി തുറന്ന് സമ്മതിച്ചതോടെ ഇന്ത്യയുടെ നിലപാടുകളായിരുന്നു ശരി എന്ന് തെളിയുകയാണ്. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമിക രാജ്യങ്ങളോ പാക്കിസ്ഥാനെ പിന്തുണയ്ക്കാന്‍ തയ്യാറായില്ല.

''രക്ഷാസമിതി അംഗങ്ങള്‍ പൂക്കളുമായല്ല നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും അവരിലൊരാള്‍ തടസ്സമായി തീരാം അതുകൊണ്ട് അവര്‍ സഹായിക്കുമെന്നുള്ള വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയേണ്ടതില്ല''- എന്നായിരുന്നു പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പത്രസമ്മേളനത്തില്‍ പറഞ്ഞത്. അവിടെ ആരും നമ്മെ കാത്തിരിക്കുന്നില്ല. ആരും നിങ്ങളുടെ ക്ഷണം പ്രതീക്ഷിക്കുന്നുമില്ല. ഇക്കാര്യം അറിഞ്ഞിരിക്കണമെന്നും പാക് വിദേശകാര്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നു.

നിരവധി രാജ്യങ്ങള്‍ക്ക് ഇന്ത്യയില്‍ താല്‍പര്യങ്ങളുണ്ട്. ഇക്കാര്യം താന്‍ നേരത്തെ സൂചിപ്പിച്ചിരുന്നതാണ്. ഇന്ത്യ എന്നത് നൂറുകോടിയോളം ജനങ്ങള്‍ വരുന്ന വലിയൊരു കമ്പോളമാണ്. നിരവധി ആളുകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഷാ മെഹമൂദ് ഖുറേഷി പറഞ്ഞു. മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്മയിലും ഇക്കാര്യം ഉന്നയിച്ചു. എന്നാല്‍ അവര്‍ക്കും ഇന്ത്യയില്‍ നിരവധി നിക്ഷേപങ്ങളുണ്ട്. അവര്‍ക്കെല്ലാം ഇന്ത്യയില്‍ അവരുടേതായ താത്പര്യങ്ങളുണ്ട്. അദ്ദേഹം പറഞ്ഞു.

അമേരിക്ക, റഷ്യ, ഫ്രാന്‍സ്, യു.കെ, ചൈന എന്നീ രാജ്യങ്ങളാണ് രക്ഷാസമിതി സ്ഥിരാംഗങ്ങള്‍. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ച ഇന്ത്യയുടെ നടപടിയെ പരസ്യമായി പിന്തുണച്ച ആദ്യ രക്ഷാസമിതി സ്ഥിരാംഗം റഷ്യയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നാണ് റഷ്യ സ്വീകരിച്ച നിലപാട്. അമേരിക്കയും ഇന്ത്യയെ പിണക്കാതെ അത്തരമൊരു നടപടി തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇന്ത്യയുടെ ആഭ്യന്തരകാര്യമാണിതെന്ന് അവര്‍ വിശദീകരിച്ചിട്ടുണ്ടെന്നുമാണ് അവര്‍ പ്രതികരിച്ചത്.

മറ്റ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ അധികം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഗസ്റ്റ് ആറിന് വിഷയം ഉന്നയിച്ച് പാക്കിസ്ഥാന്‍ നല്‍കിയ കത്ത് പരിഗണിക്കില്ലെന്ന് രക്ഷാസമിതി വ്യക്തമാക്കിയിരുന്നു. ഇതും അവര്‍ക്ക് തിരിച്ചടിയായിരുന്നു. മാത്രമല്ല ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയിലെ അംഗങ്ങളായ യു.എ.ഇ, മാലദ്വീപ് എന്നീ രാജ്യങ്ങളും ഇന്ത്യയുടെ നീക്കത്തിന് പിന്തുണ നല്‍കിയിരുന്നു. വിഷയം ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നമാണെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്.

പാക്കിസ്ഥാന്റെ തുറന്ന് പറച്ചിലോടെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നിലപാടുകള്‍ ശരിയായിരുന്നു എന്ന് ലോക രാഷ്ട്രങ്ങള്‍ പോലും അംഗീകരിച്ചിരിക്കുകയാണ്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര മന്ത്രിസഭയും ബിജെപിയും സ്വീകരിച്ച നിലപാടുകളാണ് പൊതുവെ സ്വീകരിക്കപ്പെട്ടത്. പാക്കിസ്ഥാനും ഇന്ത്യയിലെ കോണ്‍ഗ്രസും ഇടതുപക്ഷവും ചില മുസ്ലിം സംഘടനകളും മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ നില കൊള്ളുന്നത്.

കശ്മീര്‍ ആഭ്യന്തര വിഷയം
കശ്മീര്‍ പുനഃസംഘടനാ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ ഏറെ ചര്‍ച്ചയായത് കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണോ എന്നതാണ് കശ്മീര്‍ പുനഃസംഘടനാ ബില്ലിനെച്ചൊല്ലി ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലായിരുന്നു വാദപ്രതിവാദം. ബില്‍ അവതരിപ്പിക്കാന്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണോയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം തന്നെയാണെന്നു മറുപടി പറഞ്ഞ അമിത് ഷാ, ഇന്ത്യന്‍ സംസ്ഥാനത്തെ യുഎന്‍ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന മറുചോദ്യം ഉന്നയിച്ചു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നതെന്ന് ചൗധരി പറഞ്ഞു. എന്നാല്‍ 1948 മുതല്‍ കശ്മീരില്‍ യുഎന്‍ നിരീക്ഷണമുണ്ട്. അതെങ്ങനെയാണ് ആഭ്യന്തരകാര്യമാവുക? നമ്മള്‍ സിംല കരാരും ലഹോര്‍ പ്രഖ്യാപനത്തിലും ഒപ്പുവച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ കശ്മീര്‍ ആഭ്യന്തരകാര്യമാണോ അതോ ഉഭയകക്ഷി വിഷയമാണോ? അധീര്‍ രഞ്ജന്‍ ചോദിച്ചു.

കശ്മീര്‍ ഉഭയകക്ഷി വിഷയമാണെന്നാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് കുറച്ചു ദിവസം മുമ്പ് പറഞ്ഞത്. കശ്മീര്‍ ആഭ്യന്ത്രകാര്യമാണോയെന്ന കാര്യം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അധിര്‍ രഞ്ജന്‍ ആവശ്യപ്പെട്ടു. കശ്മീര്‍ ബില്‍ കൊണ്ടുവരുമ്പോള്‍ പാക് അധീന കശ്മീരിനെക്കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യം തന്നെയെന്നായിരുന്നു അധീര്‍ രഞ്ജന്റെ ഇടപെടലിനോടു പ്രതികരിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം തന്നെയാണെന്നാണ് സര്‍ക്കാര്‍ നിലപാട്. പാക് അധിനിവേശ കശ്മീരും ഇന്ത്യയുടേതാണ്. കശ്മീരില്‍ ബാധകമാവുന്ന നിയമം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ട്. കശ്മീരിനെ യുഎന്‍ മേല്‍നോട്ടത്തില്‍ കൊണ്ടുവരാനാണോ കോണ്‍ഗ്രസ് നിലകൊള്ളുന്നതെന്ന് അമിത് ഷാ ചോദിച്ചു. ഈ പരാമര്‍ശത്തെച്ചൊല്ലി അല്‍പ്പനേരം സഭ ബഹളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category