1 GBP = 89.40 INR                       

BREAKING NEWS

ബംഗാളില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി കോണ്‍ഗ്രസ്; 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും മത്സരിക്കുക മുന്നണിയായി; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒപ്പമെങ്കിലും മുന്നണിയില്‍ സിപിഎം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: ബിജെപിയുടെ മുന്നേറ്റം തടയാന്‍ ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂലും കൈകോര്‍ക്കുന്നു. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ബിജെപിക്കെതിരെ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണയായതായി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് ബജറ്റ് സെഷനിലെ സമ്മേളനത്തിനിടെ ചര്‍ച്ചകള്‍ നടന്നു. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോക്‌സഭാ ചീഫ് വിപ്പ് കല്യാണ്‍ ബാനര്‍ജിയും തമ്മില്‍ സഖ്യ ചര്‍ച്ച നടത്തിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദബരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ധോപാധ്യായയും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. സഖ്യം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചയായിരുന്നു ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ ഒന്നാം യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ആണവ കരാറിന്റെ പേരില്‍ ഇടത് പാര്‍ട്ടികള്‍ പിന്‍വലിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിച്ചിരുന്നു. 2013 ലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം ഉപേക്ഷിച്ചത്.

അതിനിടെ വരാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മുമായി സഖ്യത്തില്‍ മത്സരിക്കും. പതിറ്റാണ്ടുകളോളം അടക്കിവാണ പഞ്ചിമബംഗാളിലെ 42 സീറ്റുകളില്‍ ഒരു സീറ്റ് പോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടാന്‍ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 2014 ല്‍ നാല് സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയില്‍ സഖ്യചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ സാധിച്ചിരുന്നില്ല. ഈ പിഴവ് ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഇരു പാര്‍ട്ടികളിലേയും നേതാക്കള്‍ ഇപ്പോള്‍ അഭിപ്രായപ്പെടുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ച് മത്സരിക്കണമെന്ന ആവശ്യം ചില നേതാക്കള്‍ ഇതിനോടകം തന്നെ പരസ്യമാക്കിയിട്ടുണ്ട്.

നിയമസാഭാ തിരഞ്ഞെടുപ്പ് സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഇതുവരെ ഔദ്യോഗികമായി നടന്നിട്ടിലെങ്കിലും 3 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ധാരണയായി. വെള്ളിയാഴ്ച ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ യോഗത്തിന് ശേഷമാണ് ധാരണയോടെ മത്സരിക്കാനുള്ള തീരുമാനത്തിലെത്തിയത്. കാളിഗഞ്ച്, കരഗ്പൂര്‍, കരിംപൂര്‍ എന്നീ സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കാളിഗഞ്ജ്, കരഗ്പൂര്‍ സീറ്റുകളില്‍ കോണ്‍ഗ്രസും കരിംപൂര്‍ സീറ്റില്‍ സിപിഎമ്മും മത്സരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും വളര്‍ച്ച തടയുന്നതിന് വേണ്ടിയാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് ധാരണ എന്നാണ് ഇരുപാര്‍ട്ടികളുടെയും വാദം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിന് 43.3 ശതമാനവും ബിജെപിക്ക് 40.3 ശതമാനം വോട്ടും ഷെയറുമായിരുന്നു ലഭിച്ചിരുന്നത്. ഇടത് പാര്‍ട്ടികള്‍ക്ക് 6.3 ശതമാനവും കോണ്‍ഗ്രസിന് 5.6 ശതമാനം വോട്ടും ലഭിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category