1 GBP = 86.00INR                       

BREAKING NEWS

ഹോങ്കോങ് വിമാനത്താവളം പ്രതിഷേധക്കാര്‍ കൈയടക്കിയത് ഇന്നലെ; ഗത്യന്തരമില്ലാതെ എല്ലാ വിമാനങ്ങളും റദ്ദു ചെയ്ത് അധികൃതര്‍; ഹോങ്കോങിലേക്ക് ആരും വരരുതെന്ന മുന്നറിയിപ്പും നല്‍കിയതോടെ വലഞ്ഞത് യാത്രക്കാര്‍; പ്രതിഷേധം ആഴ്ചകളായി നടന്ന് വരുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ച

Britishmalayali
kz´wteJI³

ഹോങ്കോങ്: ചൈനയില്‍ പ്രക്ഷോഭകര്‍ ഹോങ്കോങ് വിമാനത്താവളം കയ്യടക്കിയതിനെ തുടര്‍ന്ന് എല്ലാ വിമാനങ്ങളും റദ്ദു ചെയ്തു. പ്രക്ഷോഭകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയതിനെ തുടര്‍ന്ന് ഹാങ്കോങില്‍ നിന്നും പുറപ്പെടുന്നതും ഇവിടേക്ക് വരുന്നതുമായ വിമാനങ്ങളാണ് റദ്ദാക്കിയത്. എന്നാല്‍ ചെക്ക് ഇന്‍ പ്രോസസ്സ് കഴിഞ്ഞ വിമാനങ്ങള്‍ യാത്ര തുടര്‍ന്നു. 5000 ലേറെ പ്രതിഷേധക്കാരാണ് വിമാനത്താവളത്തിലും പരിസരത്തുമായി ഒത്ത് ചേര്‍ന്നത്.

ഇതിനു മുന്‍പുള്ള 3 ദിവസങ്ങളില്‍ റാലികള്‍ നടന്നിരുന്നെങ്കിലും ഇന്നലെയാണ് വിമാനത്താവളം അടച്ചിടേണ്ട നിലയിലുള്ള കുഴപ്പങ്ങള്‍ ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഹോങ്കോങ് സുരക്ഷിതമല്ലെന്നുള്ള പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നത്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ആഴ്ചകളായി നടന്നുവരുന്ന സംഘട്ടനത്തിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവവികാസങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പത്ത് ആഴ്ച പിന്നിട്ട പ്രക്ഷോഭം പൊലീസിനു നേരെ പെട്രോള്‍ ബോംബ് എറിയുന്ന രീതിയിലുള്ള അവസ്ഥയില്‍ എത്തിയിരിക്കുകയാണെന്ന് ചൈന കുറ്റപ്പെടുത്തി. എന്നാല്‍ പൊലീസ് റാലികളില്‍ നുഴഞ്ഞുകയറി കുഴപ്പങ്ങള്‍ സൃഷ്ടിച്ചതായി പ്രക്ഷോഭകര്‍ പറഞ്ഞു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 45പേര്‍ക്കു പരുക്കേറ്റു. ഇതില്‍ 2 പേരുടെ നില ഗുരുതരമാണ്. മുഖത്തിനു പരുക്കേറ്റ ഒരു യുവതിയുടെ കാഴ്ച നഷ്ടമായതായാണു സൂചന. ആഴ്ചകളായി ഇവിടെ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘട്ടനം തുടര്‍ന്നു വരികയാണ്. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോഭം നടത്തുന്നത്.

ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഭരണം നിലനിര്‍ത്തുന്നത്. ഹോങ്കോങ് പൗരന്മാരെ വിചാരണയ്ക്കായി ചൈനയ്ക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഈ നിയമഭേദഗതിക്കെതിരെ കനത്ത പ്രതിഷേധമാണ് ഹോങ്കോങില്‍ ഉയരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച നിയമഭേദഗതി ഏപ്രിലിലാണ് ചൈന അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള കൗണ്‍സിലില്‍ അവതരിപ്പിച്ചത്. തുടര്‍ന്നാണ് ഹോങ്കോങില്‍ നിന്നും പ്രതിഷേധം ഉയരുന്നത്.

തുടര്‍ച്ചയായി നടക്കുന്ന ഇത്തരത്തിലുള്ള പ്രതിഷേധം ഭരണകക്ഷിക്ക് വെല്ലുവിളിയാണ്. ചൈനീസ് നേതാവ് ഷീ ജിന്‍പിങ് 2012 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ ജനകീയ വെല്ലുവിളിയാണിത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാല്‍ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്. എന്നാല്‍ കുറ്റവാളികളെ കൈമാറുന്ന നിയമം ചൈനയെ വിമര്‍ശിക്കുന്നവരെ കുടുക്കാന്‍ ദുരുപയോഗിക്കുമെന്നാണ് പ്രതിഷേധക്കാരുടെ ആശങ്ക. യൂറോപ്യന്‍ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു.

എന്നാല്‍ പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈനയുടെ നിലപാട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചൈന പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീകൊണ്ടുള്ള കളിയാണെന്നും പ്രതിഷേധത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. സര്‍ക്കാരിനെ വിലകുറച്ച് കാണരുതെന്നും അതിര് വിട്ടാല്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category