1 GBP = 87.50 INR                       

BREAKING NEWS

രക്തപരിശോധനയില്‍ മദ്യത്തിന്റെ അളവില്ലാത്തത് ഹൈക്കോടതിയിലും തുണയായി; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി; തള്ളിയത് സര്‍വ്വേ ഡയറക്ടറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പ്രോസിക്യൂഷന്‍ ആവശ്യം; ജയിക്കുന്നത് പൊലീസിലെ ഉന്നതരും ഐഎഎസ് ലോബിയും തമ്മില്‍ കളിച്ച ഒത്തുകളി; ശ്രീറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി; മ്യൂസിയത്തെ ബഷീറിന്റെ കൊലപാതകം അപകട മരണത്തിലേക്ക് ഒതുങ്ങും

Britishmalayali
kz´wteJI³

കൊച്ചി: ശ്രീറാം വെങ്കിട്ടരാമന് ആശ്വാസം. സര്‍വ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചില്ല. കീഴ്കോടതി നിരീക്ഷണങ്ങള്‍ ഹൈക്കോടതിയും സര്‍ക്കാര്‍ ശരിവച്ചു. ഇതോടെ മദ്യപിച്ചെന്ന് തെളിയിക്കാനുള്ള രക്തപരിശോധനാ ഫലം ഇല്ലാത്തത് കെഎം ബഷീര്‍ കൊലപാതക കേസിനെ അട്ടിമറിക്കുമെന്ന് ഉറപ്പാണ്. ശ്രീറാമിന് മദ്യപരിശോധന നടക്കാത്തതുകൊണ്ട് തന്നെ കേസ് വെറുമൊരു അപകടമരണമാകുമെന്ന് ഉറപ്പാവുകയാണ്.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. മദ്യപിച്ച് ലക്കുകെട്ട നിലയില്‍ ശ്രീറാം ഓടിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറാണ് മരിച്ചത്. മദ്യപിച്ചുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചിട്ടുള്ളത്. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി. ജാമ്യ ഹര്‍ജി പരിഗണിക്കവെ ശ്രീറാം മദ്യപിച്ചിരുന്നോയെന്ന് കോടതി ചോദിച്ചു. മദ്യപിച്ചിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും തെളിവ് എന്താണെന്ന് കോടതി ആരാഞ്ഞു. മദ്യം കഴിച്ചിരുന്നില്ല എന്ന തരത്തിലുള്ള രക്ത പരിശോധനാ ഫലമാണ് കോടതിക്ക് മുന്നിലെത്തിയത്. കേസ് ഡയറിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

ശക്തമായ സാക്ഷിമൊഴികള്‍ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അത് വിശ്വസനീയമായ വാദമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രക്ത പരിശോധന കൃത്യസമയത്ത് നടത്തുന്നതില്‍ പൊലീസ് വരുത്തിയ വീഴ്ചയാണ് ശ്രീറാം വെങ്കിട്ടരാമന് സഹായകമായത്. സിസിടിവി ദൃശ്യങ്ങള്‍ ഇല്ല എന്നതും ഐ.എ.എസ് ഉദ്യോഗസ്ഥന് അനുകൂലമായി. രക്ത പരിശോധന ഒന്‍പത് മണിക്കൂറോളം വൈകിച്ചതില്‍ നേരത്തെതന്നെ പൊലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. ഇക്കാരണത്താല്‍ എസ്‌ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും നരഹത്യാ കേസ് നിലനില്‍ക്കില്ല എന്നും ശ്രീറാം കോടതിയില്‍ അവകാശപ്പെട്ടിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധന ഫലം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട തിരുവനന്തപുരത്തെ കോടതി ശ്രീറാം മദ്യപിച്ചു എന്ന് എങ്ങനെ കണ്ടെത്തിയന്നും ചോദിച്ചു. ഇതെല്ലാം ഹൈക്കോടതിയും ശരിവയ്ക്കുകയാണ്.

ശ്രീറാമിന്റെ ജാമ്യം റദ്ദാക്കണമെന്നും അന്വേഷണം തുടരുന്നെന്നുമായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍ കേസിന്റെ തെളിവുശേഖരണത്തിലടക്കം സര്‍ക്കാരിനുണ്ടായ പിഴവ് കഴിഞ്ഞ ദിവസം തിരുനന്തപുരം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ വാദങ്ങളാണ് ഇപ്പോള്‍ ഹൈക്കോടതിയും ശരിവയ്ക്കുന്നത്. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനത്തിന്റെ ക്രാഷ് ഡാറ്റ റെക്കോഡര്‍ പരിശോധിക്കും. കാര്‍നിര്‍മ്മാതാക്കളായ വോക്‌സ്വാഗന്‍ അധികൃതരോട് പരിശോധനയ്ക്ക് തലസ്ഥാനത്ത് എത്താന്‍ പ്രത്യേക അന്വേഷക സംഘം ആവശ്യപ്പെട്ടു. അപകടസമയത്ത് വാഹനത്തിന്റെ വേഗത ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ക്രാഡ് ഡാറ്റ റെക്കോഡര്‍ പരിശോധിക്കുന്നതിലൂടെ വ്യക്തമാകും. ശ്രീറാമിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റേതാണ് ആഡംബര കാര്‍. ചികിത്സയിലായിരുന്ന ശ്രീറാം തിങ്കളാഴ്ച മെഡിക്കല്‍ കോളേജാശുപത്രി വിട്ടു. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണിത്. നാലാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നാലുദിവസം മുമ്പ്് തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനയില്‍ ആരോഗ്യനില മെച്ചപ്പെട്ടതിനാല്‍ സ്റ്റെപ്പ് ഡൗണ്‍ വാര്‍ഡിലേക്കും തുടര്‍ന്ന് പേ വാര്‍ഡിലേക്കും മാറ്റിയിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് ശ്രീറാം ആശുപത്രിയില്‍നിന്നു പോയത്.

പൊലീസ് ശേഖരിച്ച രക്തസാമ്പിളില്‍ മദ്യസാന്നിധ്യം കണ്ടെത്തിയിരുന്നില്ല. അപകടം നടന്ന് ഒന്‍പതു മണിക്കൂറിനുശേഷമായിരുന്നു രക്തപരിശോധന. മദ്യപിച്ചിരുന്നെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിയാത്തതിനാല്‍ തിരുവനന്തപുരം സി.ജെ.എം. കോടതി ശ്രീറാമിനു ജാമ്യമനുവദിച്ചിരുന്നു. അപകടശേഷം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ശ്രീറാമിനു മദ്യഗന്ധം ഉണ്ടായിരുന്നെന്നു ഡ്യൂട്ടി ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും രക്തസാമ്പിള്‍ പരിശോധിക്കാന്‍ പൊലീസ് തയാറായില്ല. അപകടത്തില്‍ പരുക്കേറ്റ ശ്രീറാമിനെ ഡോക്ടര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തെങ്കിലും പോയതു കിംസ് ആശുപത്രിയിലേക്കാണ്. അതിനു പൊലീസ് ഒത്താശചെയ്തെന്നാണ് ആരോപണം. ഇതിന് ശേഷമാണ് കള്ളക്കളികള്‍ നടന്നത്. ഇതോടെ രക്തത്തില്‍ നിന്നും മദ്യത്തിന്റെ സാന്നിധ്യം അപ്രത്യക്ഷമായി. ഇതിന് കാരണം ഡയാലിസിസ് ആണെന്ന ആരോപണം മംഗളം പത്രം ഉന്നയിച്ചിരുന്നു.

കിംസ് ആശുപത്രിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ കിടന്നത് കസ്റ്റഡിയിലെ പ്രതിയായാണ്. ആദ്യ ദിവസം കിംസ് ആശുപത്രിയില്‍ ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമന് പൊലീസ് നല്‍കിയത്് സുഖ ചികില്‍സയായിരുന്നു. കിംസ് സൗത്ത് ബ്ലോക്കില്‍ ഒന്‍പതാമത്തെ നിലയില്‍ 923 റൂമിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സുഖവാസത്തില്‍ കഴിഞ്ഞത്. ഈ നിലയിലേക്ക് ഈച്ച പോലും കടക്കാത്ത സുരക്ഷയും ഒരുക്കി. ഇവിടേക്കാണ് പൊലീസ് കസ്റ്റഡിയിലെ പ്രതിയെ കാണാന്‍ ഐഎഎസ് അസോസിയേഷന്‍ നേതാവ് എത്തിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലെ ഉദ്യോഗസ്ഥയാണ് ഇവിടെ എത്തിയത്. കേസില്‍ സംഘടനയുടെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതിന് ശേഷമാണ് നാടകം കളിയുമായി പൊലീസ് ശ്രീറാം വെങ്കിട്ടരാമനെ ജയിലിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഒടുവില്‍ എല്ലാം പ്രതീക്ഷിച്ചതു പോലെ നടന്നു. യുവ ഐഎഎസുകാരന്‍ എത്തിയത് മെഡിക്കല്‍ കോളേജിലും. രാജ്യം മുഴുവന്‍ കാശ്മീര്‍ വിഭജനം ചര്‍ച്ചയാക്കുമ്പോള്‍ പതിയെ അവിടെ നിന്ന് ശ്രീറാമിനെ എസി സൗകര്യമുള്ള ഐസിയുവിലേക്കും മാറ്റി. അങ്ങനെ ശ്രീറാമിനെ ഐഎഎസ് ലോബി എല്ലാ അര്‍ത്ഥത്തിലും രക്ഷിച്ചെടുത്തു. ഇത് തന്നെയാണ് ഹൈക്കോടതിയുടെ തീരുമാനത്തിലും പ്രതിഫലിക്കുന്നത്.

കവടിയാറിലെ ഐഎഎസ് ഇന്‍സ്റ്റിയൂട്ടിലാണ് ശ്രീറാം മദ്യപാന പാര്‍ട്ടി നടത്തിയത്. അവിടെ നിന്നാണ് വഫ ഫിറോസ് കാറില്‍ കയറ്റിയതെന്നാണ് ആരോപണം. എന്നാല്‍ വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് കവടിയാറിലെ വിവേകാനന്ദ പാര്‍ക്കില്‍ നിന്ന് കയറ്റിയെന്നാണ്. ഐഎഎസ് അസോസിയേഷന്റെ ക്ലബ്ബിലേക്ക് ആരോപണം എത്താതിരിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നാണ് ആക്ഷേപം. മ്യൂസിയത്ത് വണ്ടി ഇടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്നത് ഐഎഎസുകാരനെന്ന് എസ് ഐ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അതീവ ഗൗരവത്തോടെയുള്ള സന്ദേശം വയര്‍ലസുകളിലൂടെ പാഞ്ഞു. ഇതോടെയാണ് സിവില്‍ സര്‍വ്വീസുകാര്‍ കരുതലുകളുമായി ഓടിയെത്തുന്നത്. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധന ഒഴിവാക്കി കിംസിലേക്ക് അതിവേഗം ശ്രീറാം പാഞ്ഞതും രക്തത്തിലെ മദ്യത്തിന്റെ അളവ് മാറ്റാനായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ ശ്രീറാം എടുത്ത മുന്‍കരുതലുകളാണ് ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.

മദ്യപിച്ച് വണ്ടി ഓടിച്ച് ബഷീറിനെ കൊന്നുവെന്ന കുറ്റം നിലനില്‍ക്കാതിരിക്കാനാണ് ഇത്. ഇതിന് വേണ്ടി കിംസില്‍ എത്തിയ ശ്രീറാം ആവശ്യപ്പെട്ടത് അഞ്ച് കുപ്പി ഗ്ലൂക്കോസ് ശരീരത്തില്‍ അടയ്ക്കാനാണ്. ഇതിലൂടെ രക്തശുദ്ധി അതിവേഗം വരുന്നുവെന്ന് ഉറപ്പാക്കി. ഡ്രിപ്പിനൊപ്പം മരുന്നും കഴിച്ചുവെന്നാണ് സൂചന. ഇതിന് മുമ്പ് രക്തസാമ്പികള്‍ എടുക്കുന്നില്ലെന്ന് ശ്രീറാം ഉറപ്പാക്കിയതാണ് അതി നിര്‍ണ്ണായകമായത്. മെഡിക്കല്‍ റിപ്പോര്‍ട്ടില്ലാതെ ആര്‍ക്കും ആരും മദ്യപിച്ചുവെന്ന് തെളിയിക്കാനാകില്ല. നിലത്ത് കാലുറയ്ക്കാതെ ശ്രീറാമിനെ സ്പോട്ടില്‍ കണ്ടവരുണ്ട്. മദ്യത്തിന്റെ മണം മൂക്കിലെത്തിയെന്ന് ജനറല്‍ ആശുപത്രിയിലെ ഡോക്ടറും കുറിപ്പടിയില്‍ കുറിച്ചു. എന്നാല്‍ ഇതൊന്നും മദ്യപാനം തെളിയിക്കാന്‍ പോന്ന തെളിവുകളല്ല. അതിന് ശാസ്ത്രീയ പരിശോധന അനിവാര്യമാണ്. ഇത് പൊലീസ് ചെയ്തില്ലെന്ന് മാത്രമല്ല മദ്യാംശം ഇല്ലാതാക്കാന്‍ പ്രതിയെ സഹായിക്കുകയും ചെയ്തു.

കവടിയാറിലെ ഐഎഎസ് ഇന്‍സ്റ്റിയൂട്ടിലാണ് ശ്രീറാം മദ്യപാന പാര്‍ട്ടി നടത്തിയത്. അവിടെ നിന്നാണ് വഫ ഫിറോസ് കാറില്‍ കയറ്റിയതെന്നാണ് ആരോപണം. എന്നാല്‍ വഫയുടെ രഹസ്യമൊഴിയില്‍ പറയുന്നത് കവടിയാറിലെ വിവേകാനന്ദ പാര്‍ക്കില്‍ നിന്ന് കയറ്റിയെന്നാണ്. ഐഎഎസ് അസോസിയേഷന്റെ ക്ലബ്ബിലേക്ക് ആരോപണം എത്താതിരിക്കാനായിരുന്നു ഇതിലൂടെ ശ്രമിച്ചതെന്നാണ് ആക്ഷേപം. മ്യൂസിയത്ത് വണ്ടി ഇടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്നത് ഐഎഎസുകാരനെന്ന് എസ് ഐ തിരിച്ചറിഞ്ഞപ്പോള്‍ തന്നെ അതീവ ഗൗരവത്തോടെയുള്ള സന്ദേശം വയര്‍ലസുകളിലൂടെ പാഞ്ഞു. ഇതോടെയാണ് സിവില്‍ സര്‍വ്വീസുകാര്‍ കരുതലുകളുമായി ഓടിയെത്തുന്നത്. ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ പരിശോധന ഒഴിവാക്കി കിംസിലേക്ക് അതിവേഗം ശ്രീറാം പാഞ്ഞതും രക്തത്തിലെ മദ്യത്തിന്റെ അളവ് മാറ്റാനായിരുന്നു. അവിടെ എത്തിയപ്പോള്‍ തന്നെ ശ്രീറാം എടുത്ത മുന്‍കരുതലുകളാണ് ഇപ്പോള്‍ ജാമ്യം കിട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category