1 GBP = 97.70 INR                       

BREAKING NEWS

വഴിവിട്ട ബന്ധങ്ങളും വിസാ കേസുമുള്ള പ്രമോദ്; ആദ്യ ഭാര്യയിലും മാര്‍ത്താണ്ഡത്തെ അവിഹിതത്തിലുമായി രണ്ട് കുട്ടികള്‍; കാഞ്ചിപുരത്തുകാരിയെ പങ്കാളിയാക്കിയത് ബാങ്ക് ബാലന്‍സില്‍ കണ്ണുവച്ച്; എല്ലാം സ്വന്തമായപ്പോള്‍ ആവശ്യപ്പെട്ടത് കുടുംബ സ്വത്ത് വാങ്ങി വരാനും; രണ്ടാം ഭര്‍ത്താവിന്റെ തട്ടിപ്പുകള്‍ ചോദ്യം ചെയ്തപ്പോള്‍ കലഹം മൂര്‍ച്ഛിച്ചു; മകന് പിന്തുണയുമായി അമ്മ എത്തിയപ്പോള്‍ സംഭവിച്ചതുകൊലപാതകം; ജീവയുടെ മരണമുറപ്പാക്കി അമ്മയും മകനും ആത്മഹത്യയും ചെയ്തു; തേക്കടി ഹോംസ്റ്റേയിലെ മരണങ്ങള്‍ ദുരൂഹം

Britishmalayali
kz´wteJI³

കുമിളി: തേക്കടിയില്‍ ഹോംസ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 3 പേരില്‍ തമിഴ്നാട് സ്വദേശി ജീവയുടേതു കൊലപാതകമാണെന്ന് പൊലീസ്. ജീവയെ കൊലപ്പെടുത്തിയ ശേഷം മറ്റു 2 പേരും തൂങ്ങി മരിച്ചതാണെന്നാണ് നിഗമനം. തിരുവനന്തപുരം പെരുങ്ങഴ ആഴൂര്‍ ദ്വാരകയില്‍ പ്രകാശന്റെ ഭാര്യ ശോഭന( 60), മകന്‍ കരിക്കാട്ടുവിള പ്രമോദ് എന്ന വിഷ്ണു (40), ഭാര്യ തമിഴ്നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടത്. മെയ് മുതല്‍ മൂവരും ഇവിടെ താമസിക്കുകയായിരുന്നു. ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ സ്ഥിരീകരണമുണ്ടാകൂ.

ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവും അമ്മ ശോഭനയും. ജീവ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ജീവയെ കൊലപ്പെടുത്തിയ ശേഷം മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക നിഗമനം. ചെന്നൈയില്‍നിന്നു ജീവയുടെ ബന്ധുക്കളും വിഷ്ണുവിന്റേയും ശോഭനയുടേയും ബന്ധുക്കളും ഞായറാഴ്ച രാത്രി വൈകിയാണ് എത്തിയത്. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയത്. ശോഭനയുടെ കൈയില്‍ മുറിപ്പാട് കണ്ടെത്തിയിട്ടുണ്ട്. ജീവയുടെ കഴുത്തിലും പാടു കണ്ടെത്തി. മുറി അകത്തുനിന്നു കുറ്റിയിട്ടിരുന്നതിനാല്‍ പുറത്തനിന്ന് ആരും വന്ന് കൃത്യം നടത്തിയതല്ലെന്നാണു പൊലീസിന്റെ നിഗമനം.

സാമ്പത്തിക പ്രശ്നമാണ് എല്ലാത്തിനും കാരണം. മൂവര്‍ സംഘം ആര്‍ഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈവശം ഉണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. ജീവയുടെ പേരില്‍ 10 ലക്ഷം രൂപ ബാങ്കില്‍ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വര്‍ണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു. ഇതു മുഴുവന്‍ ചെലവാക്കിയെന്നാണ് സൂചന. ജീവ ധരിച്ചിരുന്ന ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കള്‍ മകളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോള്‍ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കില്‍ നിക്ഷേപിച്ചു.

ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാര്‍ ഒരു സ്ഥാപനത്തില്‍ ജോലി ശരിയാക്കിയെങ്കിലും പോയതുമില്ല. പിന്നീട് വീട്ടുകാരുമായി ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി അകന്നു. ഒരുവര്‍ഷമായി മകളെ കുറിച്ച് കുടുംബത്തിന് ഒരു വിവവരവും ഉണ്ടായിരുന്നില്ല.

പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയ പ്രമോദിന് ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. മാര്‍ത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്. വിദേശത്ത് ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്നതായും കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയോട് പറഞ്ഞിരുന്നു. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. ഇത് കളവാണെന്ന് മനസ്സിലായതാണ് പ്രശ്നത്തിന് തുടക്കം.

മേയില്‍ കുമളിയില്‍ ലോഡ്ജില്‍ താമസം തുടങ്ങിയ ഇവര്‍ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളില്‍ ഒട്ടേറെ സ്ഥലങ്ങള്‍ കണ്ടെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇത് ജീവയെ പറ്റിക്കാനായിരുന്നു. ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാല്‍ മകളുടെ ബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. ഇതോടെയാണ് ജീവയെ കൊന്നതെന്നാണ് സൂചന.

ജീവയുടെ മാതാപിതാക്കള്‍ക്കു കമ്പം പുതുപ്പെട്ടിയില്‍ വസ്തുവകകള്‍ ഉള്ളതായിട്ടാണ് ഇവര്‍ പറഞ്ഞിരുന്നത്. സ്ഥലം വാങ്ങാന്‍ ഇവര്‍ പലയിടങ്ങളിലും ബ്രോക്കര്‍മാര്‍ക്കൊപ്പം പോയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസം ഇവര്‍ വിളിച്ചതും ഇവരുടെ ഫോണിലേക്കു വന്നതുമായ കോളുകളും പരിശോധിക്കുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി. ശോഭനയുടെയും മകന്റെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category