1 GBP = 86.00INR                       

BREAKING NEWS

പക്ഷാഘാതം കാരണം തളര്‍ന്ന് കിടക്കുന്നത് സ്വന്തം മകള്‍; ശുശ്രൂഷിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് പോയാല്‍ സര്‍ക്കാര്‍ സഹായം ഇല്ലാതാകുമോ എന്ന ഭയം; വീട് പ്രളയം എടുത്തപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് നില്‍ക്കാനേ കഴിഞ്ഞുള്ളൂ; രോഗബാധിതനായ ഭര്‍ത്താവും മൂന്ന് പെണ്‍മക്കളുമുള്ള പത്മിനിയുടെ മുന്നിലുള്ളത് തെളിഞ്ഞ് കാണാത്ത വഴികള്‍ മാത്രം

Britishmalayali
kz´wteJI³

നിലമ്പൂര്‍: പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഇനി എന്ത് എന്ന ചോദ്യത്തോടെ പകച്ച് നിന്നത് നിരവധി പേരാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കണ്‍മുന്നില്‍ ഇല്ലാതാകുന്നത് കണ്ട് നില്‍ക്കാനേ പലര്‍ക്കും കഴിഞ്ഞുള്ളൂ. എപ്പോഴും കൂടെ ഉണ്ടായിരുന്നവര്‍ നിമിഷ നേരം കൊണ്ട് തങ്ങളെ വിട്ട് പിരിഞ്ഞപ്പോള്‍ കരഞ്ഞ് തളര്‍ന്നവര്‍ നിരവധി. അങ്ങനെ ഒരു അവസ്ഥയാണ് വട്ടപ്പൊയില്‍ ചെറുകാട് പുത്തന്‍വീട്ടില്‍ പത്മിനിക്കും കുടുംബത്തിനുമുള്ളത്. ദുരിതാശ്വാസ ക്യാംപ് വിട്ട് പോകാന്‍ പത്മിനിക്ക് കഴിയുന്നില്ല. പക്ഷാഘാതം വന്നു കിടപ്പിലായ മകള്‍ ദീപയെ കാണാനോ അവളെ ശുശ്രൂഷിക്കാനോ അവര്‍ക്ക് പോകാന്‍ കഴിയുന്നില്ല. എങ്ങാനും പോയാല്‍ സര്‍ക്കാരില്‍നിന്നു കിട്ടുന്ന എന്തെങ്കിലും സഹായം ഇല്ലാതാകുമോയെന്ന ഭയമായിരുന്നു കാരണം. ഇപ്പോള്‍ പത്മിനിയും ഭര്‍ത്താവും നിലമ്പൂര്‍ ആശുപത്രിമുക്കിലെ ഗവ.മോഡല്‍ ജിയുപി സ്‌കൂള്‍ ക്യാംപിലാണ് കഴിയുന്നത്.

വട്ടപ്പൊയിലിലെ ഇവരുടെ കട്ടകൊണ്ടു നിര്‍മ്മിച്ച വീട് പ്രളയമെടുത്തു. കിടക്കയും വീട്ടു സാധനങ്ങളുമെല്ലാം പുറത്താണ്. ഒന്നും ഇനി ഉപയോഗിക്കാന്‍ സാധിക്കില്ല. വീടിന്റെ ചുമരെല്ലാം ഇടിഞ്ഞു പോയി. ഉള്ളിലേക്കു പോകുന്നതു പോലും അപകടകരമാണ്. മകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ട്യൂബിലൂടെയാണ്. വെള്ളമുയര്‍ന്നതോടെ നാട്ടുകാര്‍ സഹായിച്ച് വണ്ടൂരിലെ ഇളയമകളുടെ വീട്ടിലാക്കിയതാണ്. ഫിസിയോ തെറപ്പിയടക്കം നടത്തേണ്ടതിനാല്‍ പകല്‍ ക്യാംപില്‍ കഴിച്ചുകൂട്ടി രാത്രിയാകുമ്പോഴേക്കും ഓടുകയായിരുന്നു പതിവ്. കൂലിപ്പണിക്കാരനായ ഭര്‍ത്താവിന് ഇപ്പോള്‍ ജോലിക്ക് പോകാന്‍ കഴിയുന്നില്ല.

മൂന്ന് പെണ്‍മക്കളാണ് ഇവര്‍ക്ക്. 6 മാസം മുന്‍പ് ഒരു പനിയുടെ രൂപത്തിലാണ് ദീപയ്ക്ക് പക്ഷാഘാതം വന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് 4 ലക്ഷം രൂപയായി. അതെല്ലാം നാട്ടുകാരുടെ സഹായം കൊണ്ടാണ് ചെയ്തത്. ദീപയുടെ ഭര്‍ത്താവിന് വിദേശത്ത് ചെറിയ ജോലിയാണ്. നിലമ്പൂര്‍ വട്ടപ്പൊയിലിലെ അഞ്ചു വീടുകള്‍ ഇനി ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നിരിക്കുകയാണ്. ഇത്തരത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ നിരവധിയാണ്. പ്രളയത്തിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കേണ്ടത് ഇവര്‍ മാത്രമാണ്. സഹായഹസ്തങ്ങള്‍ പല ഭാഗത്ത് നിന്ന് വരുന്നുണ്ടെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇവര്‍ കഷ്ടപ്പെടേണ്ടി വരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category