1 GBP = 93.20 INR                       

BREAKING NEWS

മുളവുകാടിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഗുണ്ടാതലവനും പെണ്‍സുഹൃത്തുക്കളും എത്തിയത് നിശാ പാര്‍ട്ടിയില്‍ അടിച്ചു പൊളിക്കാന്‍; ഗ്രാന്റ് ഹയാറ്റിലെ പാര്‍ട്ടിക്കൊടുവില്‍ കൈയേറ്റവും അസഭ്യം പറച്ചിലും; യുവതിയുടെ പരാതിയില്‍ കേസെടുത്തെങ്കിലും കുപ്രസിദ്ധ ക്രിമിനലിനെ പിടികൂടാതെ പൊലീസ്; ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ ഉന്നത തല ഇടപെടല്‍; കേസ് പിന്‍വലിപ്പിക്കാനും നീക്കം; പോള്‍ മുത്തൂറ്റ് കേസിലെ 'വില്ലന്‍' ചര്‍ച്ചയാക്കുന്നത് കൊച്ചിയിലെ മാഫിയാ സാന്നിധ്യം; ഒന്നും ചെയ്യാനാകാതെ പിണറായി പൊലീസും

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: മുളവുകാടുള്ള പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാന്റ് ഹയാറ്റ് ഹോട്ടലില്‍ യുവതിക്ക് നേരെ ഉണ്ടായ കയ്യേറ്റ ശ്രമം തെളിയിക്കുന്നതു കൊച്ചി വീണ്ടും ഗുണ്ടകളുടെ കേന്ദ്രമാകുന്നുവെന്ന സൂചന. ശനിയാഴ്ച രാത്രി നടന്ന നിശാപാര്‍ട്ടിക്കിടെയാണ് സംഭവം. കുപ്രസിദ്ധ ഗുണ്ടാതലവനായ ഓംപ്രകാശും കൂട്ടാളികളുമാണ് യുവതിക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയത്. രാത്രി പതിനൊന്നു മണിയോടെയായിരുന്നു സംഭവം. ഇനിയും ഓംപ്രകാശിനെ പിടികൂടാനായിട്ടില്ല.

നിശാപാര്‍ട്ടിക്കിടെ ഓംപ്രകാശും സംഘവും യുവതിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഓംപ്രകാശാണ് യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചത്. ഓം പ്രകാശിനും സുഹൃത്തുക്കള്‍ക്കും എതിരെയാണ് യുവതി പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഓംപ്രകാശിനും കൂട്ടാളികള്‍ക്കുമെതിരെ മുളവുകാട് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകള്‍ അടക്കം ചുമത്തിയാണ് കേസ് എടുത്തത്. എന്നാല്‍ ഓംപ്രകാശിനെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഗുണ്ടാ നേതാവാണ് ഓംപ്രകാശ്.

പോള്‍ മുത്തൂറ്റ് വധക്കേസില്‍ ആരോപണവിധേയനായ ശേഷം ഒരിടവേളയ്ക്ക് ശേഷമാണ് ഓം പ്രകാശ് വാര്‍ത്തകളിലെ താരമാകുന്നത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിയായി. ശിക്ഷയുടെ ഭാഗമായി കണ്ണൂര്‍ സെന്റ്ട്രല്‍ ജയിലിലുമായിരുന്നു. ഈയിടെ കേസുകളിലെല്ലാം മേല്‍കോടതി ഓംപ്രാകാശിന് അനുകൂലമായ തീരുമാനം എടുത്തു. ഇതോടെയാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷവും ഓംപ്രകാശും സംഘവും അടിപൊളി ജീവിതം നയിക്കുന്നതിന് തെളിവാണ് നിശാപാര്‍ട്ടിയിലെ സാന്നിധ്യം.

ഗ്രാന്റ് ഹയാത്തിലെ നിശാപാര്‍ട്ടിയില്‍ ഓം പ്രകാശിനും കൂട്ടാളികള്‍ക്കൊപ്പമായിരുന്നു യുവതി. ഈ ഘട്ടത്തിലാണ് കയ്യേറ്റ ശ്രമം നടന്നത്. ഓം പ്രകാശിനും സുഹൃത്തുക്കള്‍ക്കും നേരെയാണ് യുവതി മൊഴി നല്‍കിയിരിക്കുന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുളവുകാട് പൊലീസ് യുവതിയുടെ മൊഴിയെടുത്തിട്ടുണ്ട്. ഗ്രാന്റ് ഹയാറ്റ് ഹോട്ടലില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് മുളവുകാട് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പക്ഷെ വിശദമായ അന്വേഷണം ഈ കാര്യത്തില്‍ നടക്കേണ്ടതുണ്ടെന്നു മുളവുകാട് എസ്ഐ സനല്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

യുവതി കൂടുതല്‍ കാര്യം മൊഴിയില്‍ നല്‍കിയിട്ടില്ല. യുവതിയുടെ മൊഴിയില്‍ നിന്ന് മനസിലായ കാര്യം ഓംപ്രകാശുമായി യുവതിക്ക് മുന്‍പ് അടുപ്പമുണ്ടായിരുന്നു എന്നാണ്. ഈ അടുപ്പത്തിന്നിടയിലെ പ്രശ്നങ്ങളാണ് യുവതിക്ക് നേരെയുള്ള ആക്രമണത്തില്‍ കലാശിച്ചത്. യുവതി ഇനിയും കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. അതുകൂടി മനസിലാക്കിയാലേ മുന്നോട്ടു പോകാന്‍ കഴിയൂ. പക്ഷെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം മുന്നോട്ടു നീക്കുകയും ചെയ്തിട്ടുണ്ട്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് ഈ കേസില്‍ നടപടികളുമായി മുന്നോട്ടു പോകും. ഗൗരവമായി തന്നെ ഈ കേസ് പൊലീസ് കാണുന്നുണ്ട്-എസ്ഐ പറയുന്നു.

പോള്‍ മുത്തൂറ്റ് കൊലപാതക കേസോടെയാണ് ഗുണ്ടാ തലവന്മാരായ ഓംപ്രകാശും പുത്തന്‍പാലം രാജേഷുമൊക്കെ കേരളത്തിന്റെ സവിശേഷ ശ്രദ്ധയിലേക്ക് വരുന്നത്. ഓം പ്രകാശും പുത്തന്‍പാലം രാജേഷും ഒപ്പമുണ്ടായിരിക്കെയാണ് മറ്റൊരു ഗുണ്ടാ തലവനായ കാരി സതീഷ് മുത്തൂറ്റ് പോള്‍ എം ജോര്‍ജിനെ വെട്ടിക്കൊല്ലുന്നത്. മുത്തൂറ്റ് സാമ്രാജ്യത്തിന്റെ അധിപന്റെ മകന്റെ മരണം കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഈ കേസില്‍ പക്ഷെ ഓംപ്രകാശിനെ സിബിഐ കുറ്റവിമുക്തനാക്കുകയായിരുന്നു. അതിനു ശേഷം ഓംപ്രകാശ് വാര്‍ത്തകളില്‍ വിരളമായേ പ്രത്യക്ഷപ്പെടാറുള്ളൂ. മാധ്യമ ശ്രദ്ധ തന്നില്‍ പതിക്കുന്നത് പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഓം പ്രകാശ് പ്രശ്നങ്ങളില്‍ നിന്ന് ഒഴിഞ്ഞു നിന്നത് എന്നാണ് സൂചനകള്‍.

പക്ഷെ ഗ്രാന്റ് ഹയാറ്റ് ഹോട്ടലില്‍ നടന്ന സംഭവങ്ങളോടെ മാധ്യമശ്രദ്ധ വീണ്ടും ഓം പ്രകാശില്‍ പതിക്കുകയാണ്. ഓം പ്രകാശിനൊപ്പം ആരൊക്കെയുണ്ടായിരുന്നു എന്നും എന്തിനാണ് ഓം പ്രകാശ് ഹോട്ടലില്‍ എത്തിയത് എന്നൊക്കെയാണ് മുളവുകാട് പൊലീസ് അന്വേഷിക്കുന്നത്. യുവതി തന്നെ മൊഴിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തതിനാല്‍ പൊലീസിന് ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ട്. പരാതിയില്‍ പറയുന്ന കാര്യമല്ല യുവതി മൊഴിയില്‍ പറയുന്നത്. പാര്‍ട്ടിക്കിടെ തന്നോടു അപമര്യാദയായി പെരുമാറി എന്നാണ് യുവതി മൊഴിയില്‍ പറഞ്ഞത്. പക്ഷെ കേസില്‍ മാധ്യമ ശ്രദ്ധ പതിഞ്ഞതോടെ വിശദമായ മൊഴിയെടുത്ത് അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

കൊച്ചിയിലെ അതിപ്രശസ്തമായ പഞ്ച നക്ഷത്ര ഹോട്ടലാണ് മുളവുകാടുള്ള ഗ്രാന്റ് ഹയാറ്റ്. കായലുകള്‍ക്കൊണ്ട് ചുറ്റപ്പെട്ട ബോള്‍ഗാട്ടിയിലാണ് ഗ്രാന്റ് ഹയാറ്റ് സ്ഥിതി ചെയ്യുന്നത്. ഏതു റൂമിലിരുന്നും കൊച്ചി നഗരവും കായലും വീക്ഷിക്കാവുന്ന വിധത്തിലാണ് ഹയാറ്റിന്റെ നിര്‍മ്മാണം. ആഡംബര സമൃദ്ധമായ 264 റൂമുകള്‍ ഈ ഹോട്ടലിലുണ്ട്. ഒപ്പം 38 സ്യൂട്ട്സും നാല് വില്ലകളും സ്വിമ്മിങ് പൂളുമൊക്കെ അടങ്ങുന്നതാണ് ഈ ഹോട്ടല്‍. ഇരുപത്തിനാലു മണിക്കൂറും ഫങ്ങ്ഷന്‍ ചെയ്യുന്ന ജിമ്മും, ബിസിനസ് സെന്ററും ഔട്ട് ഡോര്‍ പൂളും സ്പായും റെസ്റ്റോറനറും ഒക്കെ അടങ്ങുന്ന പൂള്‍ കൊച്ചിയിലെ വമ്പന്മാരുടെ കേളീവിഹാരമാണ്. ഇവിടെ ഓംപ്രകാശ് പോലുള്ള ഗുണ്ടാ തലവന്മാരുടെ സാന്നിധ്യമുണ്ടെന്ന കാര്യം കൊച്ചിയിലെ ഈ നക്ഷത്ര ഹോട്ടല്‍ കേന്ദ്രമാക്കുന്ന ബിസിനസ് ഐക്കണുകളെ നടുക്കിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ പൊലീസും വളരെ ശ്രദ്ധിച്ചാണ് നീങ്ങുന്നത്. സിസിടിവി ദൃശ്യങ്ങള്‍ വഴി ഓം പ്രകാശിനൊപ്പം ഉണ്ടായിരുന്നത് ആരെന്നു കണ്ടുപിടിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. അതോടൊപ്പം അന്വേഷണവുമായി മുന്നോട്ടു നീങ്ങവേ യുവതി മൊഴി മാറ്റുമോ എന്ന ആശങ്കയും പൊലീസിനൊപ്പമുണ്ട്. ഓംപ്രകാശ് കേരളം ഭയക്കുന്ന ഗുണ്ടാ തലവനായതിനാലും ഈ യുവതിക്ക് ഓം പ്രകാശിനോട് മുന്‍പ് അടുപ്പമുണ്ടായിരുന്നതുകൊണ്ടുമാണ് അന്വേഷണവുമായി മുന്നോട്ടു പോകാന്‍ പൊലീസ് മടിക്കുന്നത്. എന്തായാലും യുവതിയുടെ വിശദമായ മൊഴിയെടുത്ത് അന്വേഷണം കാര്യക്ഷമമാക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category