1 GBP = 87.50 INR                       

BREAKING NEWS

തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ വകുപ്പ്; അതീവ ജാഗ്രത നിര്‍ദ്ദേശം ആലപ്പുഴ എറണാകുളം ഇടുക്കി ജില്ലകളില്‍; കൊല്ലം പത്തനംതിട്ട കോട്ടയം ജില്ലകളിലും കനത്ത മഴ; ആലപ്പുഴ മുതല്‍ കോഴിക്കോട് വരെ നാളെയും കനത്ത മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 14ന് ശേഷം മഴ ദുര്‍ബ്ബലമാകും; മഴക്കെടുതിയില്‍ മരണസംഖ്യ 88 ആയി; കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്ത് പലയിടത്തും മഴ ആഞ്ഞടിക്കുകയാണ്. തെക്കന്‍ ജില്ലകളിലും മഴ കനത്തതോടെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. ആലപ്പുഴ, എറണാകുളം ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ ഈ മൂന്ന് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. കോഴിക്കോട് കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. ബാക്കി ജില്ലകളില്‍ തിരുവനന്തപുരം ഒഴികെ എല്ലായിടത്തും ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്ത് ഇന്നും അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളത്.

തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. മറ്റ് 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.തെക്കന്‍ കേരളത്തിലാണ് ഇപ്പോള്‍ കനത്ത മഴ പെയ്യുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ മഴ കാര്യമായി പ്രശ്നങ്ങള്‍ ശൃഷ്ടിച്ചിട്ടില്ല. എന്നാല്‍ ജില്ലയിലെ മലയോര മേഖലകള്‍ അരുവിക്കര നെയ്യാര്‍ ഡാം എന്നിവ തുറന്നതോടെ ആശങ്കയിലാണ് നെയ്യാറിന്റെ തീരം.

കനത്ത മഴ മാറി നിന്ന രണ്ട് ദിവസത്തിന് ശേഷം കോട്ടയം ജില്ലയിലും ഇന്ന് മഴ കനത്തു. രാവിലെ മുതല്‍ നല്ല മഴയാണ് പെയ്യുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയിരുന്നെങ്കിലും മഴ വീണ്ടും കനത്തത് ഭീഷണിയാണ്. 26,500 പേര്‍ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുകയാണ്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിയിട്ടുണ്ട്.

പത്തനംതിട്ടയിലും കനത്ത മഴ തുടരുകയാണ്. കൊല്ലം ജില്ലയിലും നല്ല മഴയാണ്. തിരുവനന്തപുരത്ത് നഗരത്തില്‍ മഴക്കെടുതികലില്ല. എന്നാല്‍ തലസ്ഥാന ജില്ലയുടെ മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതല്‍ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ മാസം 14ഓടെ മഴ ദുര്‍ ബ്ബലമാകുമെന്നും സ്ഥിതി വിശേഷങ്ങള്‍ പഴയത് പോലെ ആകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഔദ്യോഗിക കണക്ക് പ്രകാരം മരണസംഖ്യ 88 ആയി. കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടവര്‍ക്കായി നടത്തിവരുന്ന തിരച്ചിലില്‍ ഇന്ന് ഒരാളുടെ മൃതദേഹം കൂടി ലഭിച്ചു. ഇതോടെ കവളപ്പാറയില്‍ മാത്രം 20 പേരുടെ മരണം സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി 39പേരെയാണ് ഈ പ്രദേശത്ത് നിന്ന് കണ്ടെത്താനുള്ളത്. വയനാട് പുത്തുമലയിലും തുടര്‍ച്ചയായി അഞ്ചാം ദിവസം നടത്തുന്ന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പുത്തുമലയില്‍ കണ്ടെത്താനുള്ളത് ഏഴുപേരെയാണ്. കഴിഞ്ഞ ദിവസത്തെ തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അനുകൂലമയ കാലാവസ്ഥ തെരച്ചിലിന് സഹായകരമാകുമെന്നാണ് രക്ഷാപ്രവര്‍ത്തകരുടെ പ്രതീക്ഷ.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category