1 GBP = 92.00 INR                       

BREAKING NEWS

ആദ്യം നമുക്ക് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കണം`; കിടപ്പാടം നഷ്ടപ്പെട്ട നിങ്ങളുടെ പ്രയാസങ്ങള്‍ എനിക്ക് മനസ്സിലാകും; പുനരധിവാസത്തില്‍ ആരും ആശങ്കപ്പെടേണ്ട; നമുക്ക് ഒരുമിച്ച് നില്‍ക്കാം... ഒരുമിച്ച് അതിജീവിക്കാം... സര്‍ക്കാര്‍ നിങ്ങളുടെ ഒപ്പമുണ്ട്; ദുരന്തം നാശം വിതച്ച വയനാട് മേപ്പാടിയില്‍ ദുരിതാശ്വാസ ക്യാമ്പ് അന്തേവാസികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് മുഖ്യമന്ത്രി; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന് പിന്നാലെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴ

Britishmalayali
kz´wteJI³

വയനാട്: തുടര്‍ച്ചയായി രണ്ടാം വര്‍ഷവും എത്തിയ പ്രളയം ഇത്തവണ ഏറ്റവും നാശം വിതച്ചത് ഉത്തരകേരളത്തിലാണ്. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. കിടപ്പാടവും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം പകരാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രാവിലെ വയനാട് മേപ്പാടി ക്യാമ്പിലെത്തിയ അദ്ദേഹം ദുരിത ബാധിതരുമായി സംസാരിച്ചു. ആരും വിഷമിക്കരുത് എന്നും നമുക്ക് ഇത് ഒരുമിച്ച് നേരിടാമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ട് എന്നുമാണ് മുഖ്യമന്ത്രി ക്യമ്പിലെ അന്തേവാസികളോട് പറഞ്ഞത്.

സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ഉറപ്പാണ് മേപ്പാടി ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ജനങ്ങള്‍ക്ക് നല്‍കിയത്. ആദ്യം രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പിന്നീട് പുനരധിവാസം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടില്‍ നിന്ന് ഇറങ്ങിവന്നവര്‍ പലവിധത്തിലുള്ള പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ഒന്നിച്ച് നിന്ന് പരിഹരിക്കാനാകും. കുറച്ച് പേരെയങ്കിലും ഇനിയും കണ്ടെത്തേണ്ടതായിട്ടുണ്ട്. ആ ശ്രമം തുടര്‍ന്നും നടക്കുകയാണ്. എല്ലാകാര്യത്തിലും സര്‍ക്കാര്‍ കൂടെയുണ്ടാകും എന്ന ഉറപ്പാണ് തന്നെ കാത്തിരുന്ന ദുരിതബാധിതര്‍ക്ക് മുഖ്യമന്ത്രി നല്‍കിയത്.

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായെത്തിയ മുഖ്യമന്ത്രിക്കൊപ്പം റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഉണ്ട്. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ഇനി പങ്കെടുക്കും. അതേസമയം ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കാരണം തെക്കന്‍ കേരളത്തില്‍ ശക്തമായി മഴ തുടരുകയാണ്. സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായതിനാല്‍ ജാഗ്രത തുടരും.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്ന് രാവിലെ മഴ കുറവാണ്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്നും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കോഴിക്കോടും കാസര്‍കോടും ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പതിനൊന്ന് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട ജില്ലയില്‍ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. കൊല്ലത്തിന്റെ കിഴക്കന്‍ മേഖലകളില്‍ നല്ല മഴയാണ്. തിരുവനന്തപുരത്ത് മലയോരമേഖലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇന്ന് കൊല്ലം മുതല്‍ പാലക്കാട്, മലപ്പുറം വരെയുള്ള ജില്ലകളിലും നാളെ ആലപ്പുഴ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.

കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ മുതല്‍ ശക്തമായ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ട കൊടുമണില്‍നിന്ന് ആരംഭിച്ച് കരുനാഗപ്പള്ളി കനേരിക്കായലില്‍ അവസാനിക്കുന്ന പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്. ഇതേ തുടര്‍ന്ന് തൊടിയൂര്‍ പാലത്തിനു സമീപമുള്ള വീടുകളില്‍ വെള്ളം കയറി. തിങ്കളാഴ്ച ഉച്ചയോടെയാണ് വെള്ളം കയറിത്തുടങ്ങിയത്. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 149 പേരാണുള്ളത്. പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍, പമ്പ നദികളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞരാത്രി മഴ പെയ്യാത്തതാണ് ജലനിരപ്പ് കുറയാന്‍ കാരണം. അതേസമയം പന്തളം, തിരുവല്ല മേഖലകളില്‍ കയറിയ വെള്ളം ഇറങ്ങിയിട്ടില്ല. ആറായിരത്തിലധികം പേരാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലുള്ളത്. അപ്പര്‍ കുട്ടനാട്ടിേലക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് പലയിടങ്ങളിലും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മഴ കുറഞ്ഞെങ്കിലും പലയിടങ്ങളിലും വെള്ളം ഇറങ്ങിയിട്ടില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category