1 GBP = 94.20 INR                       

BREAKING NEWS

ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പുത്തുമല ഉള്‍പ്പെടുന്ന വെള്ളാര്‍മല വില്ലേജ് മുഴുവന്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലം; ഒന്‍പത് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തി ഒലിച്ചു പോയത് 20 ഹെക്ടര്‍ ഭൂമി; ദുരന്തത്തിന് അടിസ്ഥാനം 80കളില്‍ മലമുകളില്‍ നടന്ന വ്യാപക മരംമുറിയും മണ്ണിളക്കിയുള്ള കൃഷിയും കരിങ്കല്‍ ക്വാറിയും; വയനാട്ടിലെ പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല; പ്രകൃതി കലിതുള്ളാന്‍ കാരണം സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചില്‍

Britishmalayali
kz´wteJI³

കല്‍പറ്റ: വയനാട്ടിലെ പുത്തുമലയിലുണ്ടായത് ഉരുള്‍പൊട്ടലല്ല, സോയില്‍ പൈപ്പിങ് മൂലമുണ്ടായ ഭീമന്‍ മണ്ണിടിച്ചില്‍. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി. ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി.

ഒരു ഗ്രാമം മുഴുവന്‍ ഇല്ലാതാക്കിയ പുത്തുമല ദുരന്തത്തെ ഉരുള്‍പൊട്ടലെന്ന് വിളിക്കുന്നത് തെറ്റാണ്. ചെരിഞ്ഞ പ്രദേശങ്ങളില്‍ സംഭരിക്കപ്പെടുന്ന വെള്ളം മര്‍ദ്ദംകൂടി ഒരു പ്രത്യേക ഭാഗത്തു കൂടി അതിശക്തമായി പുറത്തേക്കൊഴുകുന്നതാണ് ഉരുള്‍പൊട്ടല്‍. വെള്ളം പുറത്തേക്കൊഴുകുന്ന ഭാഗത്തെ ഉരുള്‍പൊട്ടല്‍ നാഭിയെന്നാണ് വിളിക്കുക. എന്നാല്‍ പുത്തുമലയില്‍ ഇതല്ല സംഭവിച്ചത്. വലിയ തോതിലുള്ള മണ്ണിടിച്ചിലാണ്. ഏകദേശം അഞ്ച് ലക്ഷം ടണ്‍ മണ്ണും അത്രയും ഘനമീറ്റര്‍ വെള്ളവുമാണ് ഇടിഞ്ഞുതാഴ്ന്ന് ഒഴുകി പരന്നത്. മൂന്ന് പതിറ്റാണ്ട് മുമ്പ് നടന്ന മരം മുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. പശ്ചിമഘട്ട മലനിരകളില്‍ അതീവ പ്രാധാന്യമുള്ള മേപ്പാടി പുത്തുമലയിലുണ്ടായത് അതിഭയാനകമായ ദുരന്തമാണ്.

ഒന്‍പതു സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനത്തില്‍ കണ്ടെത്തി. പുത്തുമലയിലെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞുകിടക്കുന്ന വന്‍പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലപ്രദേശങ്ങളില്‍ വന്‍ പ്രകൃതിദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ 2 തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. 5 ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയില്‍ വന്നുമൂടിയത്. ഒരാഴ്ചയോളം പുത്തുമലയില്‍ അതിതീവ്രമഴ പെയ്തു. പാറക്കെട്ടുകള്‍ക്കും വന്മരങ്ങള്‍ക്കുമൊപ്പം 5 ലക്ഷം ഘനമീറ്റര്‍ വെള്ളവും കുത്തിയൊലിച്ചു.

പ്രദേശത്ത് 1980കളില്‍ വലിയതോതില്‍ മരംമുറി നടന്നിരുന്നു. തേയിലത്തോട്ടങ്ങള്‍ക്കായി നടത്തിയ മരംമുറിക്കല്‍ കാലാന്തരത്തില്‍ സോയില്‍ പൈപ്പിങ്ങിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മലമുകളില്‍ നടന്ന വ്യാപകമായ മരംമുറിയും മണ്ണിളക്കിയുള്ള കൃഷിയും കരിങ്കല്‍ ക്വാറിയുമൊക്കെയാണ് ഇതിന് കാരണം. ദുരന്തമുണ്ടായതിന് മുകളില്‍ ചെങ്കുത്തായ കുന്നില്‍ 50 ഏക്കറിലധികം ഭൂമി ഇടിഞ്ഞുതാഴ്ന്ന് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്നതായി സ്ഥലത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

വയനാട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു. ദാസിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രം സന്ദര്‍ശിച്ചത്. ശക്തമായ മഴ പെയ്താല്‍ മണ്ണിടിഞ്ഞ സ്ഥലം കുത്തിയൊലിച്ച് പാറയും മരങ്ങളും ചേര്‍ന്ന് മറ്റൊരു വന്‍ ഉരുള്‍പൊട്ടലായി രൂപപ്പെടും. ഇങ്ങനെ സംഭവിച്ചാല്‍ പുത്തുമല പ്രദേശം ഉണ്ടാവില്ലെന്നാണു സംഘത്തിന്റെ നിഗമനം. പുത്തുമല ഉള്‍പ്പെടുന്ന വെള്ളാര്‍മല വില്ലേജ് മുഴുവന്‍ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലമായാണ് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

പുത്തുമല പച്ചക്കാടിന്റെ മുകളിലുള്ള ചെങ്കുത്തായ കുന്നിലെ നാനൂറോളം ഏക്കര്‍ വരുന്ന പ്ലാന്റേഷനില്‍ 1980 കാലഘട്ടത്തിലാണ് മരംമുറി നടന്നത്. മരങ്ങള്‍ വെട്ടി വിറ്റ് തോട്ടം വെളുപ്പിച്ച് കാപ്പി, ഏലം കൃഷികളാണു ചെയ്തത്. മരങ്ങള്‍ വെട്ടിമാറ്റിയതോടെ മണ്ണിന് ഭൂമിയിലുള്ള ഉറപ്പ് നഷ്ടമായി. ഈ പ്രദേശത്ത് ഒന്നര മീറ്റര്‍ മാത്രം കനത്തിലാണ് മണ്ണുള്ളത്. ബാക്കി ഭാഗം പാറയാണ്. ഇവിടെ മണ്ണില്‍ വെള്ളമിറങ്ങി പൈപ്പിങ് പ്രതിഭാസമാണ് ഉണ്ടായി.

വന്മരങ്ങള്‍ വെട്ടിയെങ്കിലും അതിന്റെ വേരുകള്‍ വര്‍ഷങ്ങളോളം മണ്ണിനെ പാറയുടെ മുകളില്‍ പിടിച്ചുനിറുത്തിയിരിക്കാം. കാലക്രമേണ വേരുകള്‍ നശിക്കുമ്പോള്‍ ഈ വിടവിലൂടെ കുടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങുന്നത് പാറയുടെ മുകളില്‍നിന്ന് മണ്ണൊലിച്ചുപോയി ഉരുള്‍പൊട്ടല്‍ പോലുള്ള പ്രതിഭാസങ്ങള്‍ക്ക് വഴിതെളിക്കും. ഏലം അടക്കമുള്ള കൃഷികള്‍ക്കായി മലമുകളില്‍ മണ്ണിളക്കിയതുമൂലം മണ്ണിന്റെ ജല ആഗിരണ ശേഷി വര്‍ധിക്കാന്‍ സാധ്യത കൂടി. ഇതും ദുരന്തത്തിന് കാരണമായി.

ഉരുള്‍പൊട്ടലുണ്ടായ പച്ചക്കാട് പ്രദേശത്തിന്റെ തുടക്കത്തില്‍ ഒരു വശത്തായാണു ക്വാറി സ്ഥിതി ചെയ്യുന്നത്. നിലവില്‍ ഇതു പ്രവര്‍ത്തിക്കുന്നില്ല. പ്രവര്‍ത്തിച്ച സമയത്ത് മലനിരകളിലുണ്ടായ പ്രകമ്പനങ്ങളും ദുരന്തത്തിനു കാരണമായെന്നു നാട്ടുകാര്‍ പറയുന്നു. ക്വാറിക്ക് സമീപത്ത് രണ്ടു വീടുകളിലായി രവീന്ദ്രന്‍, ലീലാമണി എന്നിവരാണു താമസിച്ചിരുന്നത്. ശക്തമായ മഴയില്‍ ബുധനാഴ്ച രാത്രി ഒരു മണിയോടെ മണ്ണിടിച്ചിലുണ്ടാവുകയും ഇവരുടെ വീട്ടിലേക്കു കല്ല് വീഴുകയും ചെയ്തു.

പരിഭ്രാന്തരായ വീട്ടുകാര്‍ അര്‍ധരാത്രിക്ക് വാര്‍ഡ് അംഗം കെ. ചന്ദ്രന്റെ സഹായത്തോടെ സുരക്ഷിതസ്ഥാനത്തേക്കു നീങ്ങിയ ഉടന്‍ തന്നെ മണ്ണിടിഞ്ഞ് രണ്ടു വീടുകളും പൂര്‍ണമായി തകര്‍ന്നു. ഇതിനു പിറ്റേ ദിവസം വൈകിട്ടാണ് വന്‍ ദുരന്തം ഉണ്ടായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category