1 GBP = 88.40 INR                       

BREAKING NEWS

നീ എന്താടാ ഇന്ത്യന്‍ ടീമിന് വേണ്ടി ആണോ കളിക്കാന്‍ പോയത്; ഒരു കൊല്ലം കൂടി ആ ക്ലാസ്സില്‍ ഇരിക്കടാ... ടീച്ചര്‍ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോള്‍ സ്റ്റാഫ് റൂമില്‍ നിന്ന് ഇറങ്ങി വന്നത് മൂകനായി; അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും കോളേജിന്റെയും യശസ്സ് ഉയര്‍ത്തി ഇടുക്കിക്കാരന്‍: ഫിസിക്കല്‍ ഡിസബിലിറ്റി ടി20യില്‍ മിന്നും താരം ഈ മലയാളി; ഇടങ്കയ്യന്‍ സ്പിന്നറുടെ കൃത്യതയില്‍ ബാറ്റ്സ്മാന്മാര്‍ വിറയ്ക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് കോലഞ്ചേരിയിലെ കോളേജ് കാലം; 'ഇത് അനീഷിന്റെ പ്രതികാരം'

Britishmalayali
kz´wteJI³

കൊച്ചി: ക്രിക്കറ്റിന്റെ ജന്മദേശമായ ഇംഗ്ലണ്ടില്‍ രാജ്യത്തിനായി കളിക്കുകയാണ് അനീഷ് രാജന്‍. ഇംഗ്ലണ്ടിലെ ഓള്‍ഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി ടി20 വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമന്‍ ആയത് അനീഷാണ്. ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോള്‍ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തിയും കളിയിലെ കേമന്‍ പട്ടം സ്വന്തമാക്കി. അങ്ങനെ മലയാളികളുടെ മനസ്സിലെ പുതു താരമാകുകയാണ് അനീഷ് രാജന്‍.

പരിമിതികളെ സാധ്യതകളാക്കി ക്രിക്കറ്റിന്റെ ലോകം കീഴടക്കുകയാണ് ഇടുക്കിക്കാരന്‍ അനീഷ്. ഏതു പ്രതിരോധത്തെയുംതകര്‍ക്കാനുള്ള കഴിവുണ്ട് അനീഷിന്റെ മാന്ത്രികവിരലുകള്‍ക്ക്. ജന്മനാ വലത് കൈപ്പത്തി ഇല്ല. പക്ഷേ ക്രിക്കറ്റ് കളിയുടെ ആവേശത്തില്‍ ഈ 27 വയസുകാരന്‍ തന്റെ പോരായ്മകള്‍ ഒക്കെ മറക്കും. കളിക്കളം വിട്ടൊരു ജീവിതമില്ല ഈ ക്രിക്കറ്റ് സ്‌നേഹിക്ക്. ക്രിക്കറ്റില്‍ മാത്രമല്ല പഠിക്കാനും ഇടുക്കി ഡാമിന്റെ ആഴങ്ങളില്‍ ഊളി ഇടാനും തെങ്ങില്‍ കയറി തേങ്ങ ഇടാനും നല്ല രുചിയോടു കൂടിയ ആഹാരം പാകം ചെയ്യാനും മിടുക്കന്‍ ആണെന്ന് അമ്മ ശാരദ പറയുന്നു. എവിടെയും കട്ടക്ക് നില്ക്കും കട്ട എന്ന വിളിപ്പേരുള്ള അനീഷ്.

ഭിന്നശേഷിക്കാരുടെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടതോടെയാണ് ഇടങ്കയ്യന്‍ സ്പിന്നറായ ഇന്ത്യന്‍ താരം ചര്‍ച്ചകളില്‍ എത്തുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ട്വന്റി 20 ടൂര്‍ണമെന്റിനുള്ള ദേശീയ ടീമിലെ ഏക മലയാളി താരമാണ് അനീഷ്. ആദ്യമായിട്ടാണ് ഇത്തരമൊരു ടൂര്‍ണമെന്റിന് ഇന്ത്യ ടീമിനെ അയക്കുന്നത്. ആതിഥേയരായ ഇംഗ്ലണ്ടിനും, ഇന്ത്യയ്ക്കും പുറമേ പാക്കിസ്ഥാന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ്, സിംബാബ്വെ ടീമുകളാണ് പങ്കെടുക്കുന്നത്. 16 അംഗ ഇന്ത്യന്‍ ടീമിനെ വിക്രാന്ത് കേനിയാണ് നയിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ടീം നായകനും ഓള്‍ ഇന്ത്യ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ഫിസിക്കലി ചലഞ്ചിന് (എ.ഐ.സി.എ.പി.സി.) രൂപംനല്‍കിയ അജിത് വഡേക്കറോടുള്ള ആദരമായി 'വഡേക്കര്‍ വാരിയേഴ്‌സ്' എന്നാണ് ഇന്ത്യന് ടീമിന് പേര് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശിന് എതിരെയായിരുന്നു ആദ്യ മത്സരം. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് അംഗമായ അനീഷ് ഇടുക്കി പാറേമാവ് പടിയത്തറയില്‍ രാജന്റെയും ശ്യാമളയുടെയും മകനാണ്. മെക്കനിക്കല്‍ എന്‍ജിനീയറായ അനീഷിന് ജന്മനാ വലതുകൈപ്പത്തിയില്ല. ഈ കുറവ് ക്രിക്കറ്റ് കളിക്കുമ്പോള്‍ അനീഷിലെ പ്രതിഭയ്ക്ക് കോട്ടമായില്ല. ഇടതു കൈയുമായി പന്തെറിഞ്ഞു. അങ്ങനെ ഇംഗ്ലണ്ടില്‍ നടക്കുന്ന ആറ് രാഷ്ട്രങ്ങളുടെ ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇതുവരെ നേടിയത് രണ്ട് മാന്‍ ഓഫ് ദി മാച്ച് പട്ടങ്ങള്‍.

ഇങ്ങനെ അനീഷ് താരമാകുമ്പോള്‍ കൂട്ടുകാര്‍ ആവേശത്തിലാണ്. ' നീ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റന്‍സ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ...'-എന്ന് പറഞ്ഞ് കളിയാക്കിവര്‍ക്കുള്ള മറുപടിയായാണ് അനീഷിന്റെ നേട്ടങ്ങളെ കൂട്ടുകാര്‍ കാണുന്നത്. എന്‍ എസ് യു നേതാവ് കൂടിയായ അബിന്‍ വര്‍ക്കി കോടിയേട്ടാണ് അനീഷിന്റെ നേട്ടം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കിയത്.

2006 ല്‍ തൊടുപുഴ, മുതലക്കോടം സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ക്രിക്കറ്റ് ക്ലിനിക്കിലൂടെയാണ് അനീഷിന്റെ ഇടംകൈയുടെ വേഗത അന്നത്തെ ക്യാമ്പിന് നേതൃത്വം വഹിച്ച പരിശീലകന്‍ പി.ബാലചന്ദ്രന്‍ മനസിലാക്കിയത്. എസ്.എസ്.എല്‍.സിക്ക് മികച്ച വിജയം കരസ്ഥമാക്കി. തുടര്‍ന്ന് കളിയോടുള്ള അമിത താല്പര്യം മൂലം മുതലക്കോടം സെന്റ്.ജോര്‍ജ് സ്‌കൂളില്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി. സ്‌കൂള്‍ ടീമുകളിലും ഇടുക്കി അണ്ടര്‍ 19 ടീമിലും മികവുറ്റ പ്രകടനം കാഴ്ച്ച വെച്ച്. അണ്ടര്‍ 19 സെന്റര്‍ സോണ്‍ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പ്ലസ്ടുവിന് ശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനായി കോലഞ്ചേരി ശ്രീനാരായണ ഗുരുകുലം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ ചേര്‍ന്നു . അവിടെ ക്രിക്കറ്റില്‍ മാത്രമല്ല, ഫുട്‌ബോളിലും വോളിബോളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാന്‍ അനീഷിന് കഴിഞ്ഞു.

ഇന്ത്യന്‍ ജേഴ്സി അണിയുക അതാണ് എന്റെ സ്വപ്നം ' അനീഷ് പറയുന്നു.മികച്ച ബൗളറാണ് ഈ ചെറുപ്പക്കാരന്‍. മൂന്ന് വര്‍ഷമായി തൃപ്പുണിത്തുറ ക്രിക്കറ്റ് ക്ലബ്ബിലാണ് കളി. ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ കേരള ടീം ക്യാപ്റ്റനുമാണ്. റോബിന്‍ മേനോനാണ് കോച്ച്. 

അബിന്‍ വര്‍ക്കി കോടിയാട്ട് എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

അനീഷിന്റെ പ്രതികാരം
************************
' നീ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ പോയിട്ടാണോ ഡാ ഇപ്പൊ അറ്റന്റന്‍സ് ചോദിച്ചു വരുന്നത്. പോയി ഒന്ന് കൂടെ ഒരു കൊല്ലം പഠിക്കഡാ...'

പ്രിയപ്പെട്ട അനീഷ് രാജന്‍. എന്റെ സഹപാഠി. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഓള്‍ഡ് എലിസബത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന ഫിസിക്കല്‍ ഡിസബിലിറ്റി T20 വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തൂത്ത് എറിഞ്ഞപ്പോള്‍ അതിന്റെ ചുക്കാന്‍ പിടിച്ച് 5 വിക്കറ്റ് എടുത്ത് കളിയിലെ കേമന്‍ ആയ നമ്മുടെ ഇടുക്കിക്കാരന്‍ ചങ്ങായി. ഇന്ത്യ അഫ്ഗാനിസ്ഥാന് എതിരെ മികച്ച വിജയം നേടിയപ്പോള്‍ ബാറ്റിങ്ങിലൂടെയും ബൗളിംഗിലൂടെയും മികച്ച പ്രകടനം നടത്തി കളിയിലെ കേമനായ മലയാളികളുടെ അഭിമാനം. ക്രിക്കറ്റിനോടുള്ള കടുത്ത അഭിനിവേശത്തില്‍ എഞ്ചിനീറിങ് പഠനം പലപ്പോഴും നഷ്ടപ്പെടുത്തി പിന്നീട് നേടിയെടുത്ത മെക്കാനിക്കല്‍ എഞ്ചിനിയര്‍.

ഇന്നും ഞാന്‍ ഓര്‍ക്കുന്നു ആ ദിനം. ക്ലബ്ബ് ക്രിക്കറ്റ് കളിക്കാന്‍ കോളേജിന്റെ അനുമതിയോട് കൂടി പോയി തിരിച്ച് കളിക്കാന്‍ പോയതിന്റെ അറ്റന്റ്‌റനസ് ചോദിച്ചു വന്നപ്പോള്‍ ' നീ എന്താടാ ഇന്ത്യന്‍ ടീമിന് വേണ്ടി ആണോ കളിക്കാന്‍ പോയത്. പോയി ഒരു കൊല്ലം കൂടി ആ ക്ലാസ്സില്‍ ഇരിക്കടാ ' എന്നും പറഞ്ഞ് മെക്കാനിക്കല്‍ ഡിപ്പാര്‍ട്മെന്റിലെ ആ 'പ്രമുഖ ' ടീച്ചര്‍ ആക്ഷേപിച്ച് ഇറക്കി വിട്ടപ്പോള്‍ സ്റ്റാഫ് റൂമില്‍ നിന്ന് മൂകനായി ഇറങ്ങി വന്ന അനീഷിന്റെ മുഖം.

ഇത് ഒരു പ്രതികാരത്തിന്റെ കഥ മാത്രമല്ല , ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. ഇടുക്കിക്കാരന്‍ പയ്യന്‍ എറണാകുളം ജില്ലയിലെ കൊലഞ്ചേരിയില്‍ പഠിക്കാന്‍ വന്ന് , ക്രിക്കറ്റ് കളിക്കാന്‍ പോയതിന്റെ പേരില്‍ ആക്ഷേപം നേരിട്ട് , ഇന്ന് അതേ ക്രിക്കറ്റ് കളിച്ച് രാജ്യത്തിന്റെയും അവന്‍ പഠിച്ച കോളേജിന്റെയും യശസ്സ് ഉയര്‍ത്തിയ താരം ആയി മാറുമ്പോള്‍ അന്ന് അവനെ കുറ്റപ്പെടുത്തി ഇറക്കി വിട്ട അതേ അദ്ധ്യാപകര്‍ക്ക് ഇന്ന് അഭിമാനഭാരത്താല്‍ തല കുനിഞ്ഞു പോകുന്നു.

അതേ ഇത് അവര്‍ക്ക് മാത്രം അല്ല വിദ്യാഭ്യാസ കാലത്ത് കളിക്കാനും , അഭിനയിക്കാനും , പാട്ട് പാടാനും ഒക്കെ പോകുമ്പോള്‍ ആവരെ ചേര്‍ത്ത് നിര്‍ത്തി പ്രചോദനം കൊടുക്കേണ്ടവര്‍ അകറ്റി നിര്‍ത്തി ആക്ഷേപിക്കുമ്പോള്‍ ഓര്‍ക്കുക അനീഷ് രാജന്‍ അവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. മറ്റ് അനേകം ആളുകള്‍ക്ക് അത് ചെയ്യാതിരിക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍.

പ്രിയ സുഹൃത്തിന് എല്ലാ വിധ ആശംസകളും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category