1 GBP = 87.50 INR                       

BREAKING NEWS

അജിന്‍ക്യ രഹാനെയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; തുറുപ്പ് ചീട്ട് വിട്ട് കൊടുക്കാതിരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സും; ശിഖര്‍ ധവാന് ശേഷം രഹാനെയും ടീമിലെത്തിച്ച് അടി മുടി മാറ്റം വരുത്താന്‍ ഡല്‍ഹി

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അജിന്‍ക്യ രഹാനെയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സും തുറുപ്പ് ചീട്ട് വിട്ട് കൊടുക്കാതിരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സും. കഴിഞ്ഞ സീസണിലുള്‍പ്പെടെ രാജസ്ഥാന്റെ നായകനായിരുന്നു രഹാനെ. എന്നാല്‍ എന്ത് വില കൊടുത്തും അജിന്‍ക്യ രഹാനെയെ സ്വന്തമാക്കാന്‍ ഡല്‍ഹി കച്ച കെട്ടി ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണണം. ചര്‍ച്ചകള്‍ യാഥാര്‍ഥ്യമായാല്‍ 2020 സീസണില്‍ രഹാനെയെ ഡല്‍ഹി കുപ്പായത്തില്‍ കാണാം.

'സംഭവം ശരിയാണ്. രഹാനെയെ സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമിക്കുന്നുണ്ട്. എങ്കിലും ചര്‍ച്ചകളെക്കുറിച്ച് ഇപ്പോഴും ഒന്നും പറയാറായിട്ടില്ല. കരാറിലെത്തുന്നതിനു മുന്‍പ് ഒട്ടേറെ കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടതുണ്ട്. രാജസ്ഥാന്‍ ടീമിനെ സംബന്ധിച്ചിടത്തോളം അവരുടെ വെറുമൊരു താരം മാത്രമല്ല രഹാനെ. ഐപിഎല്ലില്‍ രാജസ്ഥാന്റെ മേല്‍വിലാസം കൂടിയാണ് താരം. എങ്കിലും താരത്തിനായി ഡല്‍ഹി ശ്രമിക്കുന്നു എന്നത് സത്യമാണ്' ചര്‍ച്ചകളുമായി ബന്ധപ്പെട്ട ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ജെഎസ്ഡബ്യു ഗ്രൂപ്പ് ഉടമസ്ഥത ഏറ്റെടുത്ത ശേഷം പേര് മാറ്റി ഡല്‍ഹി ക്യാപിറ്റല്‍സായാണ് ടീം എത്തിയത്. പുതിയ ഉടമസ്ഥര്‍ ആയതോട് കൂടി ടീമില്‍ വന്‍ അഴിച്ച്ുപണിയാണ് നടക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ രഹാനെയെ ടീമിലെത്തിക്കാനുള്ള ശ്രമമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദില്‍നിന്ന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ഡല്‍ഹി നേരത്തെ സ്വന്തമാക്കിയിരുന്നു. 2012നു ശേഷം ആദ്യമായി ഡല്‍ഹി പ്ലേ ഓഫില്‍ സ്ഥാനം നേടുകയും ചെയ്തു. നിലവില്‍ നല്ല മൂല്യമുള്ള കളിക്കാരനെന്ന് നിലയില്‍ എങ്ങനെയും രഹാനെയെ ടീമിലെത്തിക്കാനാണ് ഡല്‍ഹി ശ്രമിക്കുന്നത്.

2008ലെ പ്രഥമ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലായിരുന്നു രഹാനെ. 2010 ല്‍ സീസണില്‍നിന്ന് വിട്ടുനിന്ന രഹാനെ, തൊട്ടടുത്ത വര്‍ഷമാണ് രാജസ്ഥാനിലെത്തിയത്. അവിടുന്നിങ്ങോട്ട് രാജസ്ഥാന്‍ ടീമിന്റെ പ്രധാനപ്പെട്ട ഘടകമായി രഹാനെ വളര്‍ന്നു. ഇടക്കാലത്ത് ഒത്തുകളി വിവാദത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സിന് വിലക്കു ലഭിച്ചപ്പോള്‍ മാത്രം പുണെ വാരിയേഴ്സിലേക്കു ചേക്കേറി. വിലക്കിന്റെ കാലാവധി അവസാനിച്ചപ്പോള്‍ രാജസ്ഥാനിലേക്ക് തന്നെ മടങ്ങി എത്തുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category