1 GBP = 97.50 INR                       

BREAKING NEWS

കൃഷി ഭൂമി കരഭൂമിയാക്കി മാറ്റാനുള്ള കൈക്കൂലിയുടെ അഡ്വാന്‍സിനൊപ്പം വനിതാ കൃഷി ഓഫീസര്‍ ആവശ്യപ്പെട്ടത് രണ്ട് പായ്ക്കറ്റ് റസ്‌കും; പണം വാങ്ങുന്നതിനിടെ പിടിയിലായ വസന്തകുമാരി ഓഫീസില്‍ സഹായിയെ നിയമിച്ചത് സ്വന്തം പണം മുടക്കി; കൈക്കൂലി ശീലമാക്കിയ ചങ്ങനാശ്ശേരി കൃഷി ഫീല്‍ഡ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായതോടെ പുറത്തുവരുന്നത് അഴിമതികളുടെ പരമ്പര

Britishmalayali
kz´wteJI³

ചങ്ങനാശേരി: കാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വനിതാ കൃഷി ഓഫീസര്‍ വസന്തകുമാരി നടത്തിയിരുന്നത് വ്യാപകമായ അഴിമതി. തന്റെ സഹായിയായി ഒരു ജീവനക്കാരിയെ പോലും ഇവര്‍ പണം കൊടുത്ത് കൃഷി ഓഫീസില്‍ നിയമിച്ചിരുന്നു. ഇവരെ കുറിച്ച് നിരവധി പരാതികളാണ് മുമ്പും ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസമാണ് ഭൂമി ഡേറ്റാ ബാങ്കില്‍ നിന്നു മാറ്റുന്നതിനായി കാല്‍ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ചങ്ങനാശേരി കൃഷി ഫീല്‍ഡ് ഓഫിസര്‍ കൊല്ലം ആലുംമൂട് മണ്ഡലം ജംക്ഷനില്‍ തിരുവോണം വീട്ടില്‍ വസന്തകുമാരി വിജിലന്‍സ് സംഘത്തിന്റെ പിടിയിലായത്. വിജിലന്‍സ് ഡിവൈഎസ്പി എന്‍.രാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കൈക്കൂലിയായി വാങ്ങിയ തുകയ്ക്കു പുറമേ കണക്കില്‍പെടാത്ത 55,000 രൂപയും ഇവരുടെ പക്കല്‍ നിന്നു വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. 3 ഫോണുകളും 5 സിം കാര്‍ഡുകളും ഇവരുടെ ബാഗില്‍ നിന്നു കണ്ടെടുത്തു.

നേരത്തേ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വസന്തകുമാരിക്കെതിരെ വകുപ്പുതല നടപടിക്കു വിജിലന്‍സ് ശുപാര്‍ശ നിലനില്‍ക്കെയാണു കൈക്കൂലിക്കേസില്‍ പിടിയിലായത്. ടാക്സ് ഓഫിസര്‍ സി.ബിജുകുമാര്‍, ഇക്കണോമിക്സ് റിസര്‍ച് ഓഫിസര്‍ അഭിലാഷ് കെ.ദിവാകര്‍, വിജിലന്‍സ് ഡിവൈഎസ്പി മനോജ് കുമാര്‍, വിജിലന്‍സ് സിഐമാരായ വി.നിഷാദ് മോന്‍, റിജോ പി.ജോസഫ്, എസ്.ബിനോജ്, എസ്ഐമാരായ കെ.സന്തോഷ്, വിന്‍സന്റ് കെ.മാത്യു, ഉദ്യോഗസ്ഥരായ തോമസ് ജോസഫ്, അനില്‍ കുമാര്‍, അജിത് ശങ്കര്‍, പ്രദീപ്, കെ.ഒ.വിനോദ്, സന്തോഷ് കുമാര്‍, തുളസീധരക്കുറുപ്പ്, ജിജുമോന്‍, കെ.എന്‍.സാജന്‍, ലേഖാകുമാരി, കെ.കെ.ഷീന, സി.എസ്.തോമസ്, ബിജു, ജയചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആവശ്യപ്പെട്ടത് രണ്ട് ലക്ഷം
കൃഷി ഭൂമി കരഭൂമിയാക്കി മാറ്റുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വസന്തകുമാരി പിടിയിലാകുന്നത്. ചങ്ങനാശേരി സ്വദേശിയുടെ ഭൂമി കൃഷിഭൂമിയായാണു രേഖകളിലുള്ളത്. ഇതു കരഭൂമിയാക്കി മാറ്റി നല്‍കണമെന്ന ആവശ്യവുമായി കൃഷി ഓഫിസില്‍ എത്തിയപ്പോള്‍ ഭൂമി രേഖകളില്‍ മാറ്റി നല്‍കുന്നതിനായി 2 ലക്ഷം രൂപ കൈക്കൂലി നല്‍കണമെന്നു വസന്തകുമാരി ആവശ്യപ്പെട്ടുവെന്നാണു പരാതി. എന്നാല്‍, പണം നല്‍കാന്‍ സ്ഥലം ഉടമ വിസമ്മതിച്ചതോടെ 50,000 രൂപ തന്നാല്‍ മതിയെന്നായി. അതു തന്നെ രണ്ടു ഗഡുക്കളായി നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. തുടര്‍ന്നാണു സ്ഥലം ഉടമ പരാതിയുമായി വിജിലന്‍സ് ഉദ്യോഗസ്ഥരെ സമീപിച്ചത്.

വിജിലന്‍സ് സംഘം നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ ഇട്ട നോട്ടുകളുമായി ഇന്നലെ എത്തിയ സ്ഥലം ഉടമയുടെ ബന്ധു ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, 'ഓഫിസിലേക്കു വരേണ്ട, മറ്റു ജീവനക്കാര്‍ കാണും' എന്നു വസന്തകുമാരി പറഞ്ഞു. ഒന്നാം നിലയിലെ ഓഫിസില്‍ നിന്നു താഴത്തെ നിലയിലേക്കുള്ള പടികള്‍ ഇറങ്ങിവന്ന് വസന്തകുമാരി 25,000 രൂപ കൈപ്പറ്റുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തു കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വസന്തകുമാരിയെ പിടികൂടി. തുടര്‍ന്ന് കൃഷി ഓഫിസില്‍ നടത്തിയ പരിശോധനയില്‍ ഫയലുകളില്‍ വ്യാപകമായ കൃത്രിമം കണ്ടെത്തി.

ബേക്കറി നടത്തുന്ന ആളാണെന്നാണു സ്ഥലം ഉടമ വസന്തകുമാരിയോടു പറഞ്ഞിരുന്നത്. ഇതോടെ കൈക്കൂലിയുടെ ആദ്യഗഡു കൈമാറാന്‍ വരുമ്പോള്‍ പണത്തിനൊപ്പം 2 പാക്കറ്റ് റസ്‌ക് കൂടി കൊണ്ടുവരണമെന്നു വസന്തകുമാരി സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. സ്ഥലം ഉടമയുടെ ബന്ധു പണത്തിനു പുറമേ റസ്‌കുമായാണ് എത്തിയത്.

സ്വന്തമായി ശമ്പളം നല്‍കി സഹായിയെയും നിയമിച്ചു
വസന്തകുമാരി സഹായത്തിനായി ചെത്തിപ്പുഴയിലുള്ള ഒരു സ്ത്രീയെ കൃഷി ഓഫിസില്‍ നിയമിച്ചിരുന്നു. ഇവര്‍ക്കുള്ള ശമ്പളം സ്വന്തം നിലയ്ക്കാണു നല്‍കിയിരുന്നത്. വിജിലന്‍സ് സംഘം എത്തുമ്പോള്‍ ഇവരും ഓഫിസില്‍ ഉണ്ടായിരുന്നു. ഈ സ്ത്രീയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൃഷി ഓഫിസിലെ ഫയലുകള്‍ കണ്ടെത്തി.

അനധികൃതമായി കണ്ടെത്തിയ പണം മകന്റെ കോളജ് ഫീസടയ്ക്കുന്നതിനു വേണ്ടിയാണ് ഓഫിസില്‍ സൂക്ഷിച്ചിരുന്നതെന്നാണു വസന്തകുമാരി നല്‍കിയ വിശദീകരണം. ചില ഫയലുകള്‍ ഷെല്‍ഫില്‍ നിന്നു മാറ്റി പ്രത്യേകം സൂക്ഷിച്ചിരുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുന്‍പു നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പതിവായി ഹാജരാകാതിരുന്നതിനെക്കുറിച്ചു വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ വസന്തകുമാരി കൗണ്‍സില്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയതു വാര്‍ത്തയായിരുന്നു. നേരത്തേയും രേഖകള്‍ ശരിയാക്കുന്നതിനു വസന്തകുമാരി പണം ആവശ്യപ്പെട്ടെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശവും പ്രചരിച്ചിരുന്നു.C

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category