1 GBP = 97.50 INR                       

BREAKING NEWS

സര്‍ക്കാര്‍ ധൂര്‍ത്തിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് എടുക്കല്‍ തുടരുന്നു; ദുരിതാശ്വാസ ധൂര്‍ത്തിനെ വിമര്‍ശിച്ച 28 പേര്‍ക്കെതിരെ ഇതുവരെ കേസെടുത്തു; ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; നാണക്കേട് മാറ്റാന്‍ പ്രത്യേക ക്യാമ്പൈന്‍ നടത്തി സിപിഎമ്മുകാര്‍ തന്നെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് എത്തിക്കുന്നു; ഫണ്ട് തട്ടിക്കാന്‍ സംഘടിത നീക്കവും സജീവം; വെള്ളപ്പൊക്ക ദുരന്തത്തില്‍ ജനം വലയുമ്പോള്‍ പിണറായിയെ ക്യാപ്ടനാക്കാന്‍ ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ സൈബര്‍ പോരാട്ടം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സര്‍ക്കാര്‍ ധൂര്‍ത്തിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെയുള്ള നിയമ നടപടികള്‍ തുടരുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ധൂര്‍ത്തിനെതിരെ പ്രതികരിക്കുന്നവരെ കേസില്‍ കുടുക്കുന്നത്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 28 ആയി. ഒരാളെ അറസ്റ്റു ചെയ്തു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അന്വേഷണവും നിയമനടപടികളും ഊജിതപ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. നേരത്തെ മറുനാടന്‍ മലയാളിക്കെതിരേയും കേസ് എടുത്തിരുന്നു. സമ്പത്തിന്റെ കേരളത്തിന്റെ അംബാസിഡറായി ഡല്‍ഹിയില്‍ നിയമിച്ചതിനെ ചോദ്യം ചെയ്ത വീഡിയോയില്‍ സര്‍ക്കാരിന്റെ ധൂര്‍ത്തിനെ മറുനാടന്‍ ചോദ്യം ചെയ്തിരുന്നു. ഇതാണ് കേസെടുക്കാന്‍ ആധാരമാക്കിയ വീഡിയോ.


കേരളം പ്രളയത്തില്‍ പെട്ടുഴലുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും പ്രളയനായകനാക്കാനും സംഘടിത നീക്കമുണ്ട്. സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞതു കൊണ്ട് തന്നെ ദുരിതാശ്വാസ നിധിയിലേക്ക് പഴയതു പോലെ ഫണ്ട് എത്തുന്നില്ല. ഇതിനിടെയാണ് ധൂര്‍ത്തിനെതിരെ വാര്‍ത്ത കൊടുത്തവരെ കേസില്‍ കുടുക്കുന്നതും. ഇതിനൊപ്പം ഫണ്ടൊഴുക്ക് പഴയതു പോലെയായെന്ന് വരുത്താനും ശ്രമമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ടെത്തിച്ച് വീണ്ടും പിണറായിയെ ദുരിതാശ്വാസത്തിന്റെ ക്യാപ്ടന്‍ പദവിയില്‍ എത്തിക്കാനാണ് നീക്കം. ഇതിന് വേണ്ടി സിപിഎമ്മിലെ ഒരു വിഭാഗം സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. ഇതിലൂടെ ഫണ്ട് ഒഴുക്കും കൂടി. ഇതിനിടെയാണ് കള്ളക്കേസുകളും വിമര്‍ശന വിധേയമാകുന്നത്.

തൃശൂര്‍ സിറ്റിയില്‍ മൂന്ന്, തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ രണ്ടു വീതവും കൊല്ലം സിറ്റി, കൊല്ലം റൂറല്‍, ഇടുക്കി, എറണാകുളം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നു വീതവും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാരിനെതിരെ പ്രതികരിച്ചാല്‍ കേസെടുക്കുമെന്ന സന്ദേശം നല്‍കാനാണ് ശ്രമം. അതിനിടെ ധനസഹായം പ്രവഹിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരില്‍ തട്ടിപ്പിനു ശ്രമവും ചര്‍ച്ചയാകുന്നുണ്ട്. യുപിഐ (യുണിഫൈഡ് പേയ്മെന്റ്സ് ഇന്റര്‍ഫേസ്) വഴിയാണു തട്ടിപ്പിനു ശ്രമം നടന്നത്. [email protected] എന്നാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ഔദ്യോഗിക ഐഡി. അതിനു പകരം [email protected] എന്ന ഐഡി നിര്‍മ്മിച്ചാണ് തട്ടിപ്പ്.

ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്കു പകരം ഒരു പ്രത്യേക ഐഡി (യുപിഐ) ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. ഭീം ആപ്, ഗൂഗിള്‍ പേ, ഫോണ്‍ പേയ് തുടങ്ങിയവയില്‍ യുപിഐ സംവിധാനമുണ്ട്.

'ഡൊണേഷന്‍ ചാലഞ്ച്'
ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ എത്തിയത് 1.61 കോടിയാണ്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. നിധിയിലേക്ക് ആകെ ലഭിച്ച തുക 4359.68 കോടിരൂപ. സര്‍ക്കാര്‍ ജീവനക്കാര്‍ സാലറി ചാലഞ്ചിലൂടെ സമാഹരിച്ചതും ഇതര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും സംഭാവന നല്‍കിയതുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. വീടു വയ്ക്കാനും ചികില്‍സയ്ക്കും ആശ്വാസധനമായും നിധിയില്‍നിന്ന് ഇതുവരെ നല്‍കിയത് 2008 കോടി രൂപയാണ്.

സാധാരണ രീതിയില്‍ ശരാശരി 25 മുതല്‍ 35 ലക്ഷംവരെയാണ് ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസം ലഭിക്കാറുള്ളത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന പ്രചാരണം കഴിഞ്ഞ ദിവസങ്ങളിലുണ്ടായതോടെയാണു ജനം 'ഡൊണേഷന്‍ ചാലഞ്ച്' ഏറ്റെടുത്തത്. സിപിഎം അണികളാണ് ഇതിന് നേതൃത്വം നല്‍കിയത്. അപ്പോഴും കഴിഞ്ഞ പ്രളയകാലത്തെ സഹായം കിട്ടുന്നുമില്ല. കഴിഞ്ഞ പ്രളയകാലത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ശതകോടികള്‍ സഹായമായി പ്രവഹിച്ചു. ഈ സ്ഥാനത്താണ് ഇത്തവണ രണ്ട് കോടി രൂപ വരെ പരമാവധി എത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒരു മാസം കൊണ്ട് എത്തിയത് 205.51 കോടിയായിരുന്നു. ഈ ആവേശം ഇത്തവണ ഇല്ലെന്നതും കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

മറുനാടനെതിരെയുള്ള കേസ് ഇങ്ങനെ
ദുരിതാശ്വാസവുമായുള്ള വ്യാജ പരാതി കിട്ടിയപ്പോള്‍ തന്നെ യാതൊരു അന്വേഷണവുമില്ലാതെ പൊലീസ് കേസെടുത്തു. എഫ് ഐ ആര്‍ പ്രകാരം സോമകുമാര്‍ എന്ന ആളാണ് പരാതിയുമായി എത്തിയത്. തിരുവനന്തപുരത്ത് പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ 1857/2019 എന്ന നമ്പറിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മറുനാടന്‍ മലയാളിയുടെ ന്യൂസ് എഡിറ്റര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ചുമത്തിയിരിക്കുന്ന വകുപ്പുകളില്‍ നിന്നാണ് സര്‍ക്കാരിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ചാല്‍ കേസ് എടുക്കുമെന്ന് വ്യക്തമാക്കുന്നത്.

ജൂലൈ 5ന് മറുനാടന്‍ ഫെയ്‌സ് ബുക്ക് പേജില്‍ വന്ന വീഡോയോയാണ് പരാതിക്ക് ആധാരം. ഇനി പറയൂ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ ഫണ്ടില്‍ കാശ് കൊടുക്കണോ?കൊടുക്കരുത് ... 5 നയാ പൈസ കൊടുക്കരുത് എന്ന തലക്കെട്ടോടു കൂടി ഫെയ്‌സ് ബുക്ക് പോസ്റ്റ് വഴി കേരളാ മുഖ്യമന്ത്രിയുടെ അവശ്യ സേവന/ സര്‍വ്വീസായ സിഎംഡിആര്‍എഫിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നാണ് എഫ് ഐ ആര്‍ വിശദീകരിക്കുന്നത്. ഇതിനാണ് കേരളാ പൊലീസ് ആക്ടിലെ 118(ബി), 120(എ) വകുപ്പുകള്‍ ചുമത്തുന്നത്. ബോധപൂര്‍വ്വമാണ് ഈ നീക്കമെല്ലാം നടക്കുന്നത്. കേരളാ സര്‍ക്കാരിന്റെ ധൂര്‍ത്താണ് മറുനാടന്‍ വീഡിയോയ്ക്ക് ആധാരമായത്. സമ്പത്തിനെ കേരളത്തിന്റെ വക്താവായി ഡല്‍ഹിയില്‍ നിയമിച്ചതായിരുന്നു വിര്‍ശനത്തിന് ആധാരം. ഇതിനെ പ്രളയത്തിന് ശേഷമുള്ള പ്രതികരണമെന്നോണം സൈബര്‍ സഖാക്കര്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സോമകുമാറിന്റെ പരാതി എത്തുന്നത്. പരാതിക്കാരന്റെ അഡ്രസോ ഫോണ്‍ നമ്പറോ പോലും വ്യാജമാണെന്ന് വ്യക്തമാക്കുന്നതാണ് പരാതി.

സോമകുമാര്‍ ടിവിപിഎം, പേരൂര്‍ക്കട, തിരുവനന്തപുരം സിറ്റി, കേരള, ഇന്ത്യ... എന്ന മേല്‍വിലാസമാണ് പരാതിക്കാരന്റേതായി നല്‍കിയിട്ടുള്ളത്. ഫോണ്‍ നമ്പറും വിചിത്രമാണ്. 97-1502800561-എന്നതാണ് ഫോണ്‍ നമ്പര്‍. പേരൂര്‍ക്കട ജംഗ്ഷനില്‍ താമിക്കുന്ന ആളിന്റെ ഫോണ്‍ നമ്പരാണ് ഇത്. പേരൂര്‍ക്കട എസ് ഐ സഞ്ജു ജോസഫാണ് കേസെടുത്തിരിക്കുന്നത്.

എഫ് ഐ ആറിലുള്ളത് നിലനില്‍ക്കാത്ത വകുപ്പുകള്‍
കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപ വകുപ്പ് പ്രകാരമാണ് ഒരു കേസ്. ഗുരുതരമായ ക്രമസമാധാന ലംഘനമോ അപായമോ ഉണ്ടാക്കുന്നതിനുള്ള ശിക്ഷയാണ് ഇതില്‍ പറയുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയര്‍ സര്‍വ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സര്‍വ്വീസിനേയോ വഴി തെറ്റിക്കാന്‍ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നല്‍കുകയോ ചെയ്താല്‍ അയാള്‍ കുറ്റസ്ഥാപനത്തിന്മേല്‍ മൂന്ന് വര്‍ഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നല്‍കി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിര്‍വ്വചനം.

കേരളാ പൊലീസ് ആക്ടിലെ 120(ഒ)യാണ് മറ്റൊരു വകുപ്പ്. ശല്യം ഉണ്ടാക്കല്‍, ക്രമസമാധാന ലംഘനം എന്നിവയ്ക്കുള്ള ശിക്ഷയാണ് ഇത്. ഏതൊരാളും ഏതെങ്കിലും തരത്തിലുള്ള വിനിമയോപാധിയിലൂടെ ആവര്‍ത്തിച്ചുള്ളതോ അനഭിമതമായോ അജ്ഞാതമായതോ ആയ വിളി, കത്ത്, എഴുത്ത്, സന്ദേശം,. ഇമെയില്‍ എന്നിവ വഴിയോ ദൂതന്‍ വഴിയോ സ്വയം ഏതെങ്കിലും ഒരാളിന് ശല്യമായി തീരുന്നുവെങ്കില്‍ കുറ്റ സ്ഥാപനത്തിന്മേല്‍ ഒരു വര്‍ഷം വരെയാകുവെന്ന തടവോ 5,000 രൂപയാകാവുന്ന പിഴയോ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടേണ്ടതാണ്.

അതായത് കേരളാ പൊലീസ് ആക്ടിലെ 120(ഒ) പ്രകാരം ആരെയെങ്കിലും അറസ്റ്റ് ചെയ്താല്‍ സ്റ്റേഷന്‍ ജാമ്യം നല്‍കേണ്ടി വരും. ഇത് മനസ്സിലാക്കിയാണ് കേരളാ പൊലീസ് ആക്ടിലെ 118 വകുപ്പിലെ ബി ഉപവകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. ഏതെങ്കിലും വ്യക്തി അറിഞ്ഞു കൊണ്ട് പൊലീസിനെയോ ഫയര്‍ സര്‍വ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സര്‍വ്വീസിനേയോ വഴി തെറ്റിക്കാന്‍ കിംവദന്തി പരത്തുകയോ വ്യാജമായി അപകട സൂചന നല്‍കുകയോ ചെയ്താല്‍ അയാള്‍ കുറ്റസ്ഥാപനത്തിന്മേല്‍ മൂന്ന് വര്‍ഷം വരെയാകാവുന്ന തടവോ പതിനായിരം രൂപയില്‍ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ നല്‍കി ശിക്കപ്പെടേണ്ടതാണ്-ഇതാണ് 118(ബി) വകുപ്പിന്റെ നിര്‍വ്വചനം ഇതിനൊപ്പിച്ച് ഒന്നും മറുനാടന്‍ വീഡിയോയിലില്ല.

പൊലീസിനെയോ ഫയര്‍ സര്‍വ്വീസിനേയോ മറ്റേതെങ്കിലും അവശ്യ സര്‍വ്വീസിനേയോ വഴി തെറ്റിക്കാന്‍ കിംവദന്തി പരത്തുന്നതാണ് ഇവിടെ പ്രതിപാദിക്കുന്ന കുറ്റം. ഇതൊന്നു മറുനാടന്റെ വീഡിയോയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ഈ വകുപ്പിന് 3 വര്‍ഷം വരെ തടവ് ലഭിക്കാം. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാനുള്ള തന്ത്രമാണ് ഇത്. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കാന്‍ മജിസ്‌ട്രേട്ടിന് മുമ്പിലേക്ക് കൊണ്ടു പോകണം. ഇത്തരം ഊരാക്കുടുക്കുകള്‍ക്ക് വേണ്ടിയാണ് എഫ് ഐ ആറിലെ വ്യാജ നിര്‍മ്മിതി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category