1 GBP = 94.20 INR                       

BREAKING NEWS

വീണ്ടും മഴ കനക്കുന്നു; മലപ്പുറത്തും കോഴിക്കോടും റെഡ് അലര്‍ട്ട്; ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്; പാല-ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി; എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു; കുട്ടനാട്ടില്‍ ജല നിരപ്പ് കുറയുന്നില്ല; തെക്കന്‍ കേരളത്തിലെ പലയിടങ്ങളും വെള്ളത്തില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതു കൊണ്ടാണിത്. തെക്കന്‍ കേരളത്തിലും അതിതീവ്ര മഴയാണ് പെയ്യുന്നത്. മലബാറിലും മഴ കനക്കുകയാണ്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലേക്ക് നീങ്ങുകയാണ് കേരളം. കഴിഞ്ഞ രാത്രി മുഴുവന്‍ തെക്കന്‍ കേരളത്തില്‍ മഴയായിരുന്നു. അതിനിടെ മഴക്കെടുതിയില്‍ മരണം 100 ആയി. ഇനിയും 51 പേരെ കണ്ടെത്താനുണ്ട്. ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നാണ് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്നറിയിപ്പ്.

ഇന്ന് ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലീമീറ്റര്‍ വരെ) അതിശക്തമായതോ (115 മുതല്‍ 204.5 വരെ മില്ലീമീറ്റര്‍) ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 17-നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എറണാകുളം ജില്ലയില്‍ ബുധനാഴ്ചയും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു കലക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ക്കും അവധിയാണ്. വയനാട്ടില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധിയില്ല. പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി.

കോട്ടയത്തും അതി ശക്തമാണ് മഴ. പാല-ഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. എംസി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. കുട്ടനാട്ടിലും ജല നിരപ്പ് കുറയുന്നില്ല. തെക്കന്‍ കേരളത്തില്‍ പല പ്രദേശങ്ങളും വെള്ളത്തില്‍. കോട്ടയം പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, കൂട്ടിക്കല്‍ മേഖലയിലുള്ളവരോട് ക്യാമ്പുകളിലേക്കു മാറാന്‍ നിര്‍ദ്ദേശം. അപ്പര്‍ കുട്ടനാട്ടിലും പന്തളം മേഖലയിലും വീടുകള്‍ വെള്ളക്കെട്ടിലാണ്. അതിതീവ്രമഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്ക് സാധ്യത കൂടുമെന്നും ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശിച്ചു. താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങണം.

മാറിത്താമസിക്കേണ്ട സാഹചര്യം വരുകയാണെങ്കില്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷിതസ്ഥാനത്തേക്കു മാറാന്‍ ജനങ്ങള്‍ തയ്യാറാകണമെന്നും ദുരന്തനിവാരണ അഥോറിറ്റി അഭ്യര്‍ത്ഥിച്ചു. ശക്തമായ തിരമാലയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ മൂന്നുദിവസത്തേക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

കിഴക്കന്‍ മേഖലകളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത
എറണാകുളത്തിന്റെ കിഴക്കന്‍ മേഖലകളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴക്ക് സാധ്യത. കോതമംഗലം താലൂക്കിലും, പെരിയാറിനോട് ചേര്‍ന്നു കിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലും ഉച്ചഭാഷിണിയിലൂടെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. മുന്‍കരുതലായി താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ക്യാമ്പുകളിലേക്ക് മാറാമെന്ന് കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. അടുത്ത രണ്ട് ദിവസം ജില്ലയില്‍ ഖനനം നിരോധിച്ചു. നിലവില്‍ എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.

പുഴ സാധാരണ ജലനിരപ്പ് കൈവരിച്ചു കഴിഞ്ഞു. ഡാമുകളിലെ ജലനിരപ്പിലും ആശങ്കപെടേണ്ട സാഹചര്യമില്ല. രണ്ട് ദിവസം തുടര്‍ച്ചയായി മഴ പെയ്താലും ജില്ലയില്‍ പ്രളയ സാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ആലുവ പാലസില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് ജില്ലാ കളക്ടര്‍ മാധ്യമങ്ങളോട് സംസാരിച്ചത്.

കണ്ടെത്താനുള്ളത് 51 പേരെ
മഴക്കെടുതിയില്‍ അഞ്ചുദിവസത്തിനിടെ 100 പേര്‍ മരിച്ചു. സര്‍ക്കാരിന്റെ കണക്കില്‍ മരണം 91 ആണ്. 51 പേരെകൂടി ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ചൊവ്വാഴ്ച തൃശ്ശൂരില്‍ മൂന്നുപേരും ആലപ്പുഴയില്‍ ഒരാളും മരിച്ചു. സംസ്ഥാനത്താകെ 1057 വീടുകള്‍ പൂര്‍ണമായും 11,159 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1239 ദുരിതാശ്വാസ ക്യാമ്പുകളിലായുള്ളത് 2,26,491 പേരാണ്.

നിലമ്പൂര്‍ കവളപ്പാറ ഉരുള്‍പൊട്ടിയ ഭാഗത്ത് ചൊവ്വാഴ്ച നടത്തിയ തിരച്ചിലില്‍ നാലു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പൂതാനി അബ്ദുള്‍ കരീമിന്റെ ഭാര്യ സക്കീന (49), തിരിച്ചറിയാത്ത രണ്ട് പുരുഷന്മാര്‍, സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാത്ത മറ്റൊരാളുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. സക്കീനയുടെ മൃതദേഹത്തിന്റെ പകുതിമാത്രമേ കിട്ടിയുള്ളൂ. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ 23 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാത്രി ഏഴരയോടെയാണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ കാണാതായ 7 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. മലപ്പുറം തിരുനാവായയില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട മകനെയും ഭാര്യാസഹോദരന്റെ മകനെയും രക്ഷിച്ച ശേഷം ഗൃഹനാഥന്‍ തളര്‍ന്നുവീണു മരിച്ചു. തൃശൂര്‍ ജില്ലയില്‍ രണ്ടും ആലപ്പുഴയില്‍ ഒന്നും മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു

ദുരിതാശ്വാസത്തില്‍ ഏക മനസ്സ്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെയെത്തിയത് 1.82 കോടി രൂപ. ഊര്‍ജിത സമൂഹമാധ്യമ പ്രചാരണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസവും രണ്ടരക്കോടിയിലേറെ രൂപ ലഭിച്ചിരുന്നു. കൂട്ടായ്മ കൊണ്ട് അതിജീവനം സാധ്യമാണെന്നു കഴിഞ്ഞ പ്രളയകാലം തെളിയിച്ചെന്നും ഒന്നിച്ചുനിന്നു ദുരവസ്ഥയെ നേരിടുകയാണു വേണ്ടതെന്നും മേപ്പാടിയിലെയും കവളപ്പാറയിലെയും ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മിപ്പിച്ചു.

മേപ്പാടിയിലെയും കവളപ്പാറയിലെയും ക്യാംപുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി എല്ലാവരുടെയും വിഷമങ്ങളും പരാതികളും കേട്ട ശേഷമാണ് മടങ്ങിയത്. കവളപ്പാറ സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയിലെ ക്യാംപില്‍ മുഖ്യമന്ത്രിയുടെ വാക്കു കേള്‍ക്കാന്‍ കാത്തിരുന്നവരോട് കരുതലോടെ, അദ്ദേഹം സംസാരിച്ചു. നിലമ്പൂര്‍ കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും മഴ പെയ്തതിനാലും മറ്റൊരു അപകടത്തിനു സാധ്യതയുള്ളതിനാലും വളരെ കരുതലോടെ മാത്രമേ രക്ഷാപ്രവര്‍ത്തനം കഴിയുമായിരുന്നുള്ളൂ. ക്യാംപുകള്‍ സന്ദര്‍ശിച്ച ശേഷം മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിലും അദ്ദേഹം പങ്കെടുത്തു.

ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിച്ചു വിതരണം ചെയ്യാന്‍ റെയില്‍വേ തൃശൂര്‍, ആലുവ, എറണാകുളം ജംക്ഷന്‍, എറണാകുളം ടൗണ്‍, കോട്ടയം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം സ്റ്റേഷനുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കലക്ഷന്‍ സെന്ററുകള്‍ ആരംഭിച്ചു. അവശ്യ വസ്തുക്കള്‍ സൗജന്യമായി ട്രെയിനുകളില്‍ എത്തിച്ചു നല്‍കാനുള്ള സൗകര്യം പൊതുജനങ്ങള്‍ക്കും ഉപയോഗിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category