1 GBP = 91.50 INR                       

BREAKING NEWS

സത്യം വിളിച്ചു പറയുന്നതിന്റെ പേരില്‍ ജയിലില്‍ അടയ്ക്കാന്‍ ആണ് തീരുമാനമെങ്കില്‍ മിസ്റ്റര്‍ പിണറായി സന്തോഷത്തോടെ അഴിയെണ്ണാന്‍ ഒരു മടിയുമില്ല; ആരാധകരെ അഴിച്ചുവിട്ട് കായികമായി നേരിട്ടാലും സന്തോഷത്തോടെ സ്വീകരിക്കും; നട്ടെല്ലു പണയം വച്ച് ഭരിക്കുന്നവന്റെ വാലില്‍ തൂങ്ങി ലഭിക്കുന്ന ഉച്ഛിഷ്ട്ടം തിന്ന് ശീലിച്ചിട്ടില്ലാത്തതിനാല്‍ ഇരുമ്പഴി തന്നെയാവും കൂടുതല്‍ ഇഷ്ടം: ഭീഷണിപ്പെടുത്തി നാവടപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനോട് പറയാനുള്ളത്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സിപിഎമ്മുകാരായ സൈബര്‍ പ്രവര്‍ത്തകര്‍ മറുനാടനെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തുവന്നു. പിണറായി വിജയന്‍ സര്‍ക്കാറിന്റെ ധൂര്‍ത്തിനെതിരെ എണ്ണിയെണ്ണി പറയുന്നതിനിടെ ഇങ്ങനെയാണങ്കില്‍ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിക്കുന്നത് എന്നു ചോദിച്ചു കൊണ്ട് ചെയ്ത വീഡിയോ ചൂണ്ടിക്കാട്ടി ആളുകള്‍ മണ്ണിനടിയില്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെ കണ്ണില്‍ ചോരയില്ലായ്മ പറയുന്നത് എന്ന തരത്തില്‍ വ്യാജപ്രചരണം നടത്തുകയായിരുന്നു. മറ്റൊരു കൂട്ടര്‍ ഇതിന്റെ പേരില്‍ വഴിയില്‍ തടഞ്ഞു മര്‍ദ്ദിക്കും എന്നു പറഞ്ഞുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നു. ഇവരൊക്കെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാണ് എന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് ഫേസ്ബുക്കില്‍ ഉപന്യാസം എഴുതുന്ന ആക്ടിവിസ്റ്റുകളുമാണ് എന്ന പ്രത്യേകതയുമുണ്ട്.

ഈ സംഭവത്തിന് ഒടുവില്‍ ഏതോ ഒരുത്തന്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ പേരില്‍ എനിക്കെതിരെ കള്ളക്കേസും എടുത്തിരിക്കുന്നു. എനിക്ക് പൗരനെന്ന നിലയില്‍ ലഭിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ നിന്നു കൊണ്ട് മറ്റൊരു സാഹചര്യത്തില്‍ ഞാന്‍ പറഞ്ഞ വാക്കുകളെ ഇപ്പോഴത്തെ സാഹചര്യത്തോടെ കൂട്ടിവായിച്ചു കൊണ്ട് സിപിഎം അണികള്‍ നടത്തുന്ന കള്ളപ്രചരണം മനസ്സിലാക്കാന്‍ എനിക്കു സാധിക്കും. അവര്‍ക്കെന്ന രാഷ്ട്രീയമായോ മറ്റു നേരിടാന്‍ സാധിക്കാത്തതു കണ്ട് വ്യക്തിഹത്യ നടത്തിയും കായികവമായും നേരിടാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്.

സിപിഎമ്മിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാല്‍ വിമര്‍ശിക്കുന്നവരെ ശാരീരികമായി നേരിടുന്നത് പുത്തരിയുള്ള കാര്യമല്ല. 51 തവണ വെട്ടി ഒരുത്തനെ ഇല്ലാതാക്കിയത് സിപിഎമ്മിന്റെ വര്‍ത്തമാനകാല ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള കാര്യമാണ്. അതിപ്പോഴും തുടരുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ കൊലവിളി നടത്തിയാല്‍ എന്തിനാണ് അതില്‍ അത്ഭുതപ്പെടുന്നത്. എന്നാല്‍, ഇന്ത്യന്‍ ഭരണഘടനയും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ കൃത്യമായി മനസ്സിലാക്കേണ്ട പൊലീസുകാര്‍ അതിന്റെ പേരില്‍ കള്ളക്കേസ് എടുക്കുമ്പോള്‍ അതിനെ എന്താണ് വിശേഷിപ്പിക്കണ്ടത്.

ഇന്ത്യന്‍ ശിക്ഷാനിയമം പരതിനോക്കിയിട്ടും എന്റെ നാവടക്കാന്‍ പറ്റിയ നിയമങ്ങളൊന്നും ഇല്ലാത്തതിനാല്‍ കേരളാ പൊലീസ് ആക്ടിലെ യാതൊരു ബന്ധവുമില്ലാത്ത രണ്ട് വകുപ്പുകളാണ് എനിക്ക് മേല്‍ ചാര്‍ത്തിയത്. എന്റെ പേരില്‍ ചുമത്തിയ 118 ബി എന്ന വകുപ്പില്‍ സര്‍ക്കാറിന്റെ അവശ്യ സര്‍വീസുകള്‍ തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണം എന്നാണ്. അതായത്, പൊലീസും ഫയര്‍ഫോഴ്സും ആംബുലന്‍സും അടക്കം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള കേസ്. ഇല്ലാത്ത വകുപ്പു ചുമത്തി എനിക്കെതിരെ കേസെടുക്കാം എന്നു കരുതിയാല്‍ അത് തെറ്റി. പൊലീസിന്റെ കേസ് പേടിച്ച് പോസ്റ്റു പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്യുന്നവരെ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍, ഞാന്‍ അങ്ങനെ കരുതരുത്. കായികമായി നേരിടും എന്നു പറയുന്നവരുടെ കാലു പിടിക്കുന്നവരെയും നിങ്ങള്‍ക്ക് പരിചയം ഉണ്ടാകും. എന്നാല്‍, ഞങ്ങള്‍ അങ്ങനെയുള്ളവരാണെന്ന് നിങ്ങള്‍ കരുതരുത്..

ഇന്‍സ്റ്റന്റ് റെസ്പോണ്‍സിന്റെ വീഡിയോ കാണാം:

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category