1 GBP = 91.80INR                       

BREAKING NEWS

സീറോ മലങ്കര കത്തോലിക്കാ സഭ വാല്‍സിങ്ങാം വാര്‍ഷിക തീര്‍ത്ഥാടനം സെപ്റ്റംബര്‍ 28ന് നടക്കും

Britishmalayali
ജോണ്‍സന്‍ ജോസഫ്

ഇംഗ്ലണ്ടിലെ നസ്രത്തായ വാല്‍സിങ്ങാം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള സീറോ മലങ്കര കത്തോലിക്ക സഭ യുകെ റീജിയനിലെ കുടുംബങ്ങളുടെ വാര്‍ഷിക തീര്‍ത്ഥാടനം സെപ്റ്റംബര്‍ 28നു ശനിയാഴ്ച ക്രമീകരിച്ചിരിക്കുന്നു. 89-ാമത് പുനരൈക്യ വാര്‍ഷികവും ഇതോടൊപ്പം ആഘോഷിക്കുന്നു. യുകെയിലെ മലങ്കര സഭയെ പരിശുദ്ധ ദൈവ മാതാവിന്റെ തിരു സന്നിധിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ വിവിധ തലങ്ങളില്‍ നടന്നു വരുന്നു. തീര്‍ത്ഥാടനം ഏറ്റവും അനുഗ്രഹ പൂര്‍ണ്ണമാകുന്നതിന് വിവിധ ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 11 മണിക്ക് വാല്‍സിങ്ങാം മംഗളവാര്‍ത്താ ദേവാലയത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടും ധ്യാന ചിന്തയോടും കൂടെ തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് പരിശുദ്ധ ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചു കൊണ്ടുള്ള വാല്‍സിങ്ങാം മാതാവന്റെ നാമധേയത്തിലുള്ള മൈനര്‍ ബസലിക്കയിലേക്കുള്ള തീര്‍ത്ഥാടന യാത്ര രണ്ടു മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാ, വചന സന്ദേശം, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവയും ഉണ്ടായിരിക്കും.

സീറോ മലങ്കര കത്തോലിക്ക സഭയുടെ യുകെ റീജിയനിലെ 16 മിഷന്‍ സെന്ററുകളിലെ കുടുംബങ്ങളുടെ ഒത്തു ചേരലായിരിക്കും വാല്‍സിങ്ങാം തീര്‍ത്ഥാടനം. മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ വാര്‍ഷികാഘോഷങ്ങളും ഇതിനോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു. 1930 സെപ്റ്റംബര്‍ 20ന് ദൈവ ദാസന്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തായുടെ നേതൃത്വത്തിലാണ് ചരിത്ര പ്രസിദ്ധമായ കത്തോലിക്കാ സഭയുമായുള്ള പുനരൈക്യം നടന്നത്. കഴിഞ്ഞ 89 വര്‍ഷങ്ങള്‍ സഭയെ വഴി വടത്തിയ നല്ലവനായ ദൈവത്തിന് നന്ദി പറയുവാനുള്ള അവസരമാകും മലങ്കര സഭാംഗങ്ങളുടെ കൂടി വരവ്.

പിതാക്കന്മാര്‍ നയിക്കുന്ന ശുശ്രൂഷകളില്‍ സഭയുടെ യുകെ കോര്‍ഡിനേറ്റര്‍ ഫാ: തോമസ് മടുക്കമൂട്ടില്‍ ചാപ്ലയന്‍മാരായ ഫാ: രഞ്ജിത്ത് മഠത്തിറമ്പില്‍, ഫാ: ജോണ്‍ അലക്സ്, ഫാ: ജോണ്‍സണ്‍ മനയില്‍ എന്നിവര്‍ സഹ കാര്‍മ്മികരാകും. നാഷണല്‍ കൗണ്‍സിലിന്റെയും വിവിധ മിഷന്‍ സെന്ററുകളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തീവ്രഗതിയില്‍ പുരോഗമിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category