1 GBP = 87.50 INR                       

BREAKING NEWS

ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ച് പൂര്‍ത്തിയാക്കിയത് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്ന പ്രക്രിയ; 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷം മുന്‍ നിശ്ചയിച്ച പ്രകാരം ഗതിമാറ്റം; ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തിലുമെത്തും; ചാന്ദ്രവലയത്തിലേക്ക് ചന്ദ്രയാന്‍ 2 കുതിക്കുമ്പോള്‍ തെളിയുന്നത് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ കരുത്ത്

Britishmalayali
kz´wteJI³

ബംഗളൂരു: ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ 2. ഈ ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം(പെരിജി എന്നു ശാസ്ത്രനാമം) പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍(ടിഎല്‍ഐ) എന്ന ഈ പ്രക്രിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷമാണ് മുന്‍നിശ്ചയിച്ച പ്രകാരം ബുധനാഴ്ച പുലര്‍ച്ചെ 2.21 ന് ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയത്.

ചന്ദ്രയാന്‍ 2 പേടകം നിര്‍ണായക ഘട്ടത്തില്‍. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള ഗതിമാറ്റം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. നേരത്തെ തീരുമാനിച്ച പ്രകാരം ഇന്ന് പുലര്‍ച്ചെ 2.21നായിരുന്നു ചന്ദ്രയാന്‍ 2വിന്റെ നിര്‍ണായ ഗതിമാറ്റം. അതുവരെ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു പേടകം. 1203 സെക്കന്റ് നേരം യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. ഇനി ചന്ദ്രനെ ചുറ്റുന്ന പേടകം ഈ മാസം 20ന് ചന്ദ്രോപരിതലത്തില്‍ പ്രവേശിക്കും. അന്ന് രാവിലെ 8.30നും 9.30നും ഇടക്കായിരിക്കും ഈ പ്രക്രിയയെന്നാണ് കണക്കുകൂട്ടല്‍. ഭൂമിയില്‍ നിന്നും അഞ്ച് തവണ ഭ്രമണപഥം ഉയര്‍ത്തിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പോകുന്നത്. നാല് തവണ ചന്ദ്രനിലേക്കുള്ള ഭ്രമണപഥത്തിലും മാറ്റം വരുത്തും. ഇന്നത്തെ പോലെ വീണ്ടും യന്ത്രം പ്രവര്‍ത്തിപ്പിച്ചാണ് പിന്നീട് ചന്ദ്രോപരിതലത്തില്‍ പ്രവേശിക്കുക.

ജൂലൈ 22 നാണ് ചന്ദ്രയാന്‍ 2 വിക്ഷേപിച്ചത്. ജൂലൈ 23 നും ഓഗസ്റ്റ് ആറിനുമിടയില്‍ അഞ്ചു തവണ ഘട്ടംഘട്ടമായി ഭ്രമണപഥം ഉയര്‍ത്തി. അതിന് ശേഷമാണ് ബുധനാഴ്ച പുലര്‍ച്ചെ ചന്ദ്രയാന്‍ 2 ന്റെ ഭ്രമണഗതിമാറ്റത്തിലേക്ക് ശാസ്ത്രജ്ഞര്‍ കടന്നത്. വിക്ഷേപണവേളയില്‍ 3,850 കിലോ ഭാരമുണ്ടായിരുന്ന ചന്ദ്രയാന്‍ 2 ലെ 2,542 കിലോ ഭാരവും അതു വഹിക്കുന്ന ഇന്ധനത്തിന്റേതാണ്. ആറു ദിവസം കൂടിക്കഴിഞ്ഞ് ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ 2 എത്തും. തുടര്‍ന്ന് പേടകത്തിന്റെ വേഗവും അകലവും പടിപടിയായി കുറച്ച് ഉദ്ദേശം 100 കിലോമീറ്റര്‍ അകലത്തില്‍ ചന്ദ്രന്റെ ചുറ്റും പേടകം വലയം വയ്ക്കും. തുടര്‍ന്നാണ് മുന്‍നിശ്ചയപ്രകാരം സെപ്റ്റംബര്‍ ഏഴിന് പേടകത്തിലെ റോവര്‍ ഉള്‍പ്പെടെയുള്ള ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുക.

ചന്ദ്രന്റെ ഉപരിതലത്തിലേക്ക് 15 മിനിറ്റ് ദൈര്‍ഘ്യമെടുത്ത് 30 കിലോമീറ്റര്‍ ഇറക്കുന്ന പ്രക്രിയയാണ് ദൗത്യത്തിലെ ഏറ്റവും നിര്‍ണായക നിമിഷം. പേടകത്തിന്റെ വേഗം കുറയ്ക്കാന്‍ പ്രത്യേകതരത്തില്‍ എതിര്‍ദിശയിലേക്ക് മര്‍ദ്ദം ചെലുത്തേണ്ട ഈ ഘട്ടമാണ് സെപ്റ്റംബര്‍ ഏഴിന് ഏറെ നിര്‍ണായകം. ചാന്ദ്രയാന്‍ 2 ദൗത്യസംഘത്തിന് ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിങ് എന്ന ഈ പ്രക്രിയ കൂടി പൂര്‍ത്തിയാക്കാനായാല്‍ ബഹിരാകാശപേടകം വിജയകരമായി ചന്ദ്രനില്‍ ഇറക്കാന്‍ സാധിച്ച ലോകത്തെ നാലാം രാജ്യമെന്ന ചരിത്രമാകും ഇന്ത്യ ബഹിരാകാശത്ത് കുറിക്കുക. 'സോഫ്റ്റ് ലാന്‍ഡിങ്' സാങ്കേതികവിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന 'ലാന്‍ഡറി'ല്‍നിന്നു 'റോവര്‍' പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രഗ്യാന്‍) എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2. എല്ലാ ഘടകങ്ങളും നല്ലനിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശരിയായ ദിശയിലാണ് പേടകം നീങ്ങുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

ചന്ദ്രയാന്‍ 1ല്‍ ഉണ്ടായിരുന്നപോലെ ചന്ദ്രനെ ചുറ്റിക്കറങ്ങുന്ന ഒരു ഉപഗ്രഹമാണ് ഓര്‍ബിറ്റര്‍. ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍നിന്നും ലാന്‍ഡറില്‍നിന്നുമുള്ള വിവരത്തെ ഭൂമിയിലെത്തിക്കുക എന്ന പ്രധാന ദൗത്യം ഓര്‍ബിറ്ററിന് നിറവേറ്റാനുണ്ട്. ഇതുകൂടാതെ പലവിധ പരീക്ഷണങ്ങള്‍ നടത്താനുള്ള ഉപകരണങ്ങളും ഈ ഓര്‍ബിറ്ററിലുണ്ടാവും. 2,379 കെജി ഭാരം വരുന്ന ഈ ഓര്‍ബിറ്റര്‍ സൂര്യപ്രകാശത്തില്‍നിന്നുള്ള ഊര്‍ജ്ജമുപയോഗിച്ചാവും പ്രവര്‍ത്തിക്കുക. ഒരു കിലോവാട്ട് വൈദ്യുതിയാണ് ഓര്‍ബിറ്ററിന് പ്രവര്‍ത്തിക്കാന്‍ ആവശ്യം. ഇന്ത്യയുടെ ഡീപ് സ്പേസ് നെറ്റ്വര്‍ക്കുമായി ആശയവിനിമയം നടത്താനുള്ള ശേഷി ഓര്‍ബിറ്ററിനുണ്ട്. ഒരു വര്‍ഷമാണ് ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനകാലാവധി പ്രതീക്ഷിക്കുന്നത്. ആകെ എട്ട് ഉപകരണങ്ങളാണ് ഓര്‍ബിറ്ററില്‍ ഉണ്ടാവുക.

വിക്രം സാരാഭായിയുടെ പേരിലുള്ള ലാന്‍ഡറാണ് ചന്ദ്രയാന്‍ 2ല്‍ എല്ലാവരും ഉറ്റുനോക്കുന്ന ഭാഗം. ചന്ദ്രോപരിതലത്തില്‍ ഓടിക്കാനുള്ള വാഹനത്തെയും വഹിച്ച് ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുക എന്നതാണ് വിക്രത്തിന്റെ ദൗത്യം. ഭൂമിയുമായും ചന്ദ്രനു ചുറ്റുമുള്ള ഓര്‍ബിറ്ററുമായും ആശയവിനിമയം നടത്താന്‍ വിക്രത്തിനാവും. ഇതുകൂടാതെ മൂന്ന് ശാസ്ത്രീയോപകരണങ്ങളും ഈ ലാന്‍ഡറില്‍ ഉണ്ട്. ചന്ദ്രന്റെ മണ്ണില്‍ പത്തുസെന്റിമീറ്ററോളം ആഴത്തില്‍ കുഴിച്ച് താപനിലയുടെ വ്യതിയാനത്തെക്കുറിച്ചു പഠിക്കാനുള്ള തെര്‍മോ ഫിസിക്കല്‍ എക്സിപിരിമെന്റാണ് ഇതില്‍ പ്രധാനം. ഭൂമികുലുക്കംപോലെ ചന്ദ്രനില്‍ ഉണ്ടായേക്കാവുന്ന ചാന്ദ്രകമ്പനങ്ങളെ പഠിക്കാന്‍ ഉള്ള ഉപകരണവും വിക്രത്തിന്റെ ഭാഗമാണ്. 14 ദിവസമാണ് വിക്രത്തിന്റെ പ്രവര്‍ത്തനകാലാവധി.

ചന്ദ്രനില്‍ ഓടി നടക്കാന്‍ ഇന്ത്യക്ക് സ്വന്തമായി ഒരു വാഹനം. അതാണ് പ്രഗ്യാന്‍ എന്ന റോവര്‍. ഓടി നടക്കുക മാത്രമല്ല, പ്രധാനപ്പെട്ട പല പരീക്ഷണങ്ങളും പ്രഗ്യാന്‍ ചന്ദ്രനില്‍ നടത്തും. ക്യൂരിയം 244 എന്ന റേഡിയോ ഐസോടോപ്പും പേറിയാണ് പ്രഗ്യാന്‍ ചന്ദ്രനിലെത്തുക. ഈ റേഡിയോ ഐസോടോപ്പില്‍നിന്നും തുടര്‍ച്ചയായി ആല്‍ഫാ കണികകളും എക്സ്-റേയും പുറത്തുവരും. ഈ കണങ്ങളെയും എക്സ്-റേയും ചന്ദ്രോപരിതലത്തില്‍ വീഴ്ത്തി ഉപരിതലത്തിലെ മൂലകങ്ങളെക്കുറിച്ചു പഠിക്കാന്‍ സഹായിക്കുന്ന ആല്‍ഫാ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്ററാണ് പ്രഗ്യാനിലെ പ്രധാന ഉപകരണം.

ശക്തിയേറിയ ഒരു ലേസറും പ്രഗ്യാനിലുണ്ട്. ലാന്‍ഡിങ് ഇടത്തെ മണ്ണില്‍ പലയിടങ്ങളിലേക്ക് ഈ ലേസര്‍ അടിക്കും. വിക്രത്തെപ്പോലെ 14 ദിവസം തന്നെയാണ് റോവറിന്റെയും കാലാവധി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category