1 GBP = 92.50 INR                       

BREAKING NEWS

ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രക്ഷോഭകരില്‍ ഒരാളെ ബന്ധിച്ച് ക്രൂരമായി മര്‍ദിച്ചു; ഹോംഗ്കോംഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മൂന്നാം ദിവസവും തടസപ്പെട്ടു; ദിനം ചെല്ലും തോറും വിമാനത്താവളം ഉപരോധിക്കാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങള്‍; കുരുമുളക് സ്പ്രേയുമായി പ്രതിഷേധക്കാരെ നേരിട്ട് റയട്ട് പോലീസും; ഇതുവരെ മൗനം പാലിച്ച ചൈന ലഹള അടിച്ചമര്‍ത്താന്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

 

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ഹോംഗ് കോംഗ് എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച പ്രശ്നങ്ങള്‍ രൂക്ഷമാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജനാധിപത്യവാദികളുടെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വഴിമുട്ടിയിരിക്കുന്നത്. ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രക്ഷോഭകരില്‍ ഒരാളെ ബന്ധിച്ച് ക്രൂരമായി മര്‍ദിച്ചത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. തല്‍ഫലമായി ഹോംഗ്കോംഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മൂന്നാം ദിവസവും തടസപ്പെടുകയും ചെയ്തിട്ടുണ്ട്. 

ദിനം ചെല്ലും തോറും വിമാനത്താവളം ഉപരോധിക്കാന്‍ ഒഴുകിയെത്തുന്നത് ആയിരങ്ങളാണ്. ഇതിനിടെ  കുരുമുളക് സ്പ്രേയുമായി പ്രതിഷേധക്കാരെ നേരിട്ട് റയട്ട് പോലീസും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ വിഷയത്തില്‍  ഇതുവരെ മൗനം പാലിച്ച ചൈന ലഹള അടിച്ചമര്‍ത്താന്‍ ഇറങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. ലഹളയുടെ പശ്ചാത്തലത്തില്‍ ഇന്ന് എല്ലാ ഡിപ്പാര്‍ച്ചര്‍ ചെക്ക് ഇന്നുകളും ഹോംഗ് കോംഗ് എയര്‍പോര്‍ട്ട് വീണ്ടും റദ്ദാക്കിയിട്ടുണ്ട്. ഇവിടുത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ നൂറ് കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി വിമാനത്താവളം വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി അല്‍പ സമയത്തിനുള്ളിലാണ് വീണ്ടും പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്.പ്രതിഷേധത്തിന് അയവുണ്ടാകാത്തതിനാലാണ് നിര്‍ണായക തീരുമാനം അധികൃതര്‍ എടുത്തിരിക്കുന്നത്.

തങ്ങള്‍ക്കിടയിലിരുന്ന് പ്രതിഷേധിച്ച ഒരാളെ ചൈനീസ് ചാരനെന്ന് ആരോപിച്ച് പ്രതിഷേധക്കാര്‍ കമ്പി കൊണ്ട് കെട്ടിയിടുകയും അടിക്കുകയും ആംബുലന്‍സ് ക്രൂവിന് കൈമാറുകയും ചെയ്തത് സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. ലഹളയെ നേരിടാനെന്നോണം ഷെന്‍സ്ഹെന്‍ നഗരത്തിന് സമീപത്തുള്ള ചൈനീസ് അതിര്‍ത്തിയില്‍ ചൈന പട്ടാളത്തെ സജ്ജമാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പേരാണ് ഇന്നലെ ടെര്‍മിനല്‍ ബില്‍ഡിംഗിലേക്ക് ഇരച്ചെത്തിയിരുന്നത്. പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ട് ജനാധിപത്യവാദികള്‍  ഈ വിമാനത്താവളത്തിലെ അറൈവല്‍ ഹാളില്‍ ആരംഭിച്ച പ്രതിഷേധം അഞ്ച് ദിവസമായി ഇവിടെ കടുത്ത പ്രതിസന്ധിയാണ് ഇത്തരത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഹോംഗ്കോംഗിന്റെ വിമാന സര്‍വീസായ കാത്തേ പസിഫിക്കിന്റെ രണ്ടാം പൈലറ്റിന് പ്രതിഷേധക്കാരുമായി ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനക്കമ്പനി ഇയാളെ സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇവിടുത്തെ പ്രതിഷേധം വെറുപ്പിക്കുന്നതും അപകടകരവുമായ സ്ഥിതിയാണുണ്ടാക്കിയിരിക്കുന്നതെന്നാണ് ചൈനയുടെ പിന്തുണയുള്ള നേതാവായ കാരി ലാം ഇന്നലെ മുന്നറിയിപ്പേകിയിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ചൈന ഉയര്‍ത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതലാരംഭിച്ച ജനാധിപത്യവാദികളുടെ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച മുതല്‍ ഹോംഗ് കോംഗ് വിമാനത്താവളം അടച്ചിടാന്‍ തുടങ്ങിയത്.അയ്യായിരത്തോളം പേരാണ് വിമാനത്താവളത്തില്‍ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുന്നത്.

ഇവിടെ നിന്നുള്ള വിമാനസര്‍വീസുകളെല്ലാം ക്യാന്‍സല്‍ ചെയ്തതോടെ നിരവധി യാത്രക്കാരാണ് എയര്‍പോര്‍ട്ടില്‍ പെട്ട് പോയിരിക്കുന്നത്. ലഹളക്ക് അറുതിയുണ്ടാക്കണമെന്ന് ഹോംഗ് കോംഗ് ഭരണാധികാരി  കാരി ലാം പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫലം കാണുന്നില്ല. ഹോംഗ് കോംഗ് അപകടകരമായ  പ്രതിസന്ധിയിലായിരിക്കുന്നുവെന്നും  ലഹളയെ തുടര്‍ന്നുണ്ടായ ആക്രമങ്ങള്‍  തിരിച്ച് വരാനാകാത്ത വിധത്തില്‍ ഹോംഗ് കോംഗിനെ തകര്‍ച്ചയിലേക്ക് തള്ളി വിടുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

എന്നാല്‍ ഇവിടെ നടക്കുന്ന പ്രതിഷേധത്തോടെ അധികൃതര്‍  സംയമനം കാട്ടണമെന്നാണ് യുഎന്‍ മനുഷ്യാവകാശവിഭാഗം മേധാവി മിഷേല്‍ ബാച്ലെറ്റ് ഹോംഗ് കോംഗ് ഭരണാധികാരികളോട് നിര്‍ദേശിച്ചിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ബാച്ലെറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം പോലീസ് പ്രതിഷേധക്കാരെ ക്രൂരമായി നേരിട്ടതിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് കടുത്ത പരുക്കേറ്റിരിക്കുന്നത്. വിമാനക്കമ്പനികളും ഇവിടുത്തെ ലഹളയെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category