1 GBP = 93.20 INR                       

BREAKING NEWS

ഗ്രേഡ് കുറഞ്ഞ് പോയത് കൊണ്ട് മക്കളെ മേയ്ക്കപ്പ് കോഴ്സിനും ഫുട്ബോള്‍ മാനേജ്മെന്റ് കോഴ്സിനും വിടരുതേ... നാളെ എ ലെവല്‍ ഫലം പുറത്ത് വരവെ ഒരു മുന്നറിയിപ്പ്

Britishmalayali
kz´wteJI³

ലെവലില്‍ പ്രതീക്ഷിച്ച ഗ്രേഡ് ലഭിച്ചില്ലെങ്കില്‍ സ്വന്തം മക്കളെ മേയ്ക്കപ്പ് കോഴ്സിനും ഫുട്ബോള്‍ മാനേജ്മെന്റ് കോഴ്സിനും ഗോള്‍ഫ് മാനേജ്മെന്റ് കോഴ്സിനും അയക്കുന്ന നിരവധി രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഇത് തെറ്റായ പ്രവണതയാണെന്നും ഉയര്‍ന്ന മാര്‍ക്കില്ലെങ്കിലും പ്രവേശനം ലഭിക്കുന്ന നിരവധി യൂണിവേഴ്സിറ്റി കോഴ്സുകളുണ്ടെന്ന കാര്യം മറക്കരുതെന്നുമാണ് യൂണിവേഴ്സിറ്റി ബോസുമാര്‍ മുന്നറിയിപ്പേകുന്നത്. നാളെ എ ലെവല്‍ ഫലം പുറത്ത് വരാനിരിക്കവെ ഈ മുന്നറിയിപ്പിന് ഏറെ പ്രസക്തിയുണ്ട്. ഈ ഒരു സാഹചര്യത്തില്‍ കുറഞ്ഞ അക്കാദമിക് റിക്വയര്‍മെന്റുകള്‍ മാത്രം ആവശ്യമുള്ള ഇത്തരം ചില കോഴ്സുകളെക്കുറിച്ച് മനസിലാക്കുന്നത് പ്രയോജനം ചെയ്യുമെന്നുറപ്പാണ്.

ഇത്തരം '' മിക്കി മൗസ്'' ഡിഗ്രികള്‍ക്ക് താരതമ്യേന നല്ല ഫീസും നല്‍കേണ്ടി വരുന്നുവെന്നാണ് യൂണിവേഴ്സിറ്റിക്ലള്‍ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.ഇവയില്‍ മിക്കവയ്ക്കും വര്‍ഷത്തില്‍ 9250 പൗണ്ടാണ് ഫീസ് നല്‍കേണ്ടി വരുന്നത്. ഇത് പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസിനത്തില്‍  30,000 പൗണ്ടിനടുത്ത് കടബാധ്യത വരുമെന്ന് പ്രത്യേകം ഓര്‍ക്കണമെന്നും മുന്നറിയിപ്പുണ്ട്. 98 ഫുട്ബോള്‍ റിലേറ്റഡ് കോഴ്സുകള്‍, 45 മേയ്ക്കപ്പ് കോഴ്സുകള്‍ ,19 ഗോള്‍ഫ് റിലേറ്റഡ് കോഴ്സുകള്‍ തുടങ്ങിയവയെക്കുറിച്ച് അഡ്മിഷന്‍ സര്‍വീസായ യുകാസ് അതിന്റെ ക്ലിയറിംഗ് വെബ്സൈറ്റില്‍ നിലവില്‍ പരസ്യം ചെയ്തിട്ടുണ്ട്.

ഇത്തരം കോഴ്സുകളുടെ ഉപയോഗം എത്രത്തോളമുണ്ടെന്നും ഇത്തരം കോഴ്സുകളിലേക്ക് എ ലെവലില്‍ കുറഞ്ഞ ഗ്രേഡുകള്‍ ലഭിക്കുന്നവര്‍ ആകൃഷ്ടരാകുന്ന പ്രവണതയെയും വിമര്‍ശകര്‍ കടുത്ത രീതിയിലാണ് ചോദ്യം ചെയ്തിരിക്കുന്നത്.ഇത്തരം കോഴ്സുകളില്‍ ചേര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ വിഢികളാകുന്നുവെന്നാണ് കാംപയന്‍ ഫോര്‍ റിയല്‍ എഡ്യുക്കേഷന്‍ പ്രഷര്‍ ഗ്രൂപ്പിലെ മാക് ഗോവേണ്‍ ആരോപിച്ചിരിക്കുന്നത്.ഇത്തരം കോഴ്സുകള്‍ ചെയ്യുന്നവര്‍ക്ക് മോശം തൊഴില്‍ അല്ലെങ്കില്‍ തീരെ തൊഴില്‍ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇത്തരം കോഴ്സുകള്‍ ലോണെടുത്ത് പഠിക്കുന്നവര്‍ക്ക് അത് തിരിച്ചടക്കുന്നതിനുള്ള ശമ്പളം ലഭിക്കാത്ത അവസ്ഥയേറുന്നുവെന്നും തല്‍ഫലമായി അവര്‍ കടബാധ്യതയുള്ളവരായി തുടരേണ്ടി വരുന്നുവെന്നും മുന്നറിയിപ്പുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ബെഡ്ഫോര്‍ഡ്ഷെയര്‍ വാഗ്ദാനം ചെയ്യുന്ന ഫുട്ബോള്‍ ബിസിനസ് ഡിഗ്രിക്ക് ഒരു വര്‍ഷം 9250 പൗണ്ടാണ് ഓരോ കുട്ടിയില്‍ നിന്നും ഈടാക്കുന്നതെന്നും എ ലെവലില്‍ സിഡിഡി ഗ്രേഡുകള്‍ ലഭിച്ചവരാണ് ഈ കോഴ്സിന് കൂടുതലായും പോകുന്നതെന്നുമാണ് മാക് ഗോവേണ്‍ എടുത്ത് കാട്ടുന്നത്.

ഈസ്റ്റ് സസെക്സിലെ പ്ലംപ്ടണ്‍ കോളജ് രണ്ട് വര്‍ഷത്തെ വൈന്‍ ബിസിനസ് ഫൗണ്ടേഷന്‍ ഡിഗ്രിക്ക് വര്‍ഷത്തേക്ക് വാങ്ങുന്ന ഫീസ് 9000 പൗണ്ടാണ്. ചുരുങ്ങിയത് സി, ഡി ഗ്രേഡോഡ് കൂടിയ എ ലെവലാണ് ഇതിന് വേണ്ടുന്ന യോഗ്യത. ജോലി സാധ്യതയുള്ളതും ഇല്ലാത്തതുമായി കോഴ്സുകളുടെ വിശദാംശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളതിനാല്‍  അതിനെ പ്രയോജനപ്പെടുത്തി കൊണ്ട് മാത്രമേ കോഴ്സുകള്‍ക്ക് ചേരാവൂ എന്ന് എ ലെവല്‍ കഴിയുന്നവര്‍ക്ക് വിദഗ്ധര്‍ കടുത്ത മുന്നറിയിപ്പേകുന്നു.

നിങ്ങളുടെ കുട്ടികള്‍ എ ലെവല്‍ പരീക്ഷ എഴുതിയവരാണെങ്കില്‍, മികച്ച ഫലം അവര്‍ക്കു ലഭിച്ചാല്‍ ഞങ്ങളെ ബന്ധപ്പെടാന്‍ മറക്കരുത്. രണ്ടു വിഷയത്തില്‍ എങ്കിലും എ സ്റ്റാര്‍ ലഭിച്ചവരെ കുറിച്ച് ഫീച്ചര്‍ ചെയ്യാന്‍ ആണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സാധാരണ ഗതിക്ക് നാലു വിഷയങ്ങളാണ് കുട്ടികള്‍ എ ലെവലിന് എടുക്കുക. ഇത് നാലിലും എ സ്റ്റാര്‍ ലഭിച്ചാല്‍ വന്‍ നേട്ടമായിരിക്കും. അത്തരക്കാര്‍ നിര്‍ബന്ധമായും വിശദ വിവരങ്ങള്‍ [email protected] എന്ന ഈ മെയില്‍ ഐഡിയിലേക്ക് അയച്ചു തരണം.

രണ്ടു വിഷയത്തില്‍ എങ്കിലും എ സ്റ്റാര്‍ ലഭിച്ച കുട്ടികള്‍ ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ കുട്ടികളുടെയും മാതാപിതാക്കളുടെയും പേരും, മറ്റും വിവരങ്ങളും നാട്ടില്‍ എവിടെ നിന്നു വരുന്നു, യുകെയില്‍ എവിടെ താമസിക്കുന്നു, മാതാപിതാക്കള്‍ എന്തു ചെയ്യുന്നു, മറ്റു സഹോദരീ സഹോദരന്മാര്‍ ഉണ്ടോ എന്നീ വിവരങ്ങള്‍ മറക്കാതെ അറിയിക്കണം. ഒപ്പം ഏതെല്ലാം വിഷയങ്ങളില്‍ ഏതെല്ലാം ഗ്രേഡുകള്‍ ആണ് ലഭിച്ചത് എന്നും വ്യക്തമായി എഴുതണം. കൂടാതെ പരീക്ഷയില്‍ വിജയിച്ച കുട്ടിയുടെ ഒന്നോ രണ്ടോ ചിത്രങ്ങളും അയച്ചു തരിക.

ഈ കുട്ടികള്‍ പ്രത്യേകമായ വിഷയങ്ങളില്‍ താല്‍പര്യം ആണെങ്കില്‍ ആ വിവരം അറിയിക്കണം. നൃത്തം, സംഗീതം തുടങ്ങിയ ഇനങ്ങളില്‍ പ്രതിഭകളായവര്‍ അവരുടെ പ്രകടനത്തിന്റെയും മറ്റും യൂട്യൂബ് വീഡിയോകള്‍ കൂടി നല്‍കുക. എന്താവാനാണ് ആഗ്രഹം, എവിടെയാണ് ഇനി പഠിക്കാന്‍ പോകുന്നത് തുടങ്ങിയ വിവരങ്ങളും ചേര്‍ക്കണം. ഒപ്പം പ്രസക്തമെന്നു നിങ്ങള്‍ക്കു തോന്നുന്ന എന്തു കാര്യവും അറിയിക്കാം.

[email protected] എന്ന വിലാസത്തില്‍ ഇതു അയച്ചുതരിക. നിങ്ങളുടെ മക്കള്‍ നേടിയ വലിയ വിജയം മറ്റുള്ളവര്‍ക്കും മാതൃകയാകുവാന്‍ വേണ്ടിയാണ് നമ്മള്‍ ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ നേട്ടം തികച്ചും സ്വകാര്യം എന്നു കരുതരുത്. വിവരങ്ങള്‍ കൈമാറാന്‍ മറക്കരുത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category