1 GBP = 87.50 INR                       

BREAKING NEWS

എല്ലാ ഹോംഗ്കോംഗ് പൗരന്‍മാര്‍ക്കും ബ്രിട്ടീഷ് പൗരത്വം ലഭിക്കുമോ? എംപിയുടെ ട്വീറ്റ് ഏറ്റെടുത്ത് ബ്രിട്ടന്‍; മുന്‍ ബ്രിട്ടീഷ് കോളനിയില്‍ കലാപം വളരുമ്പോള്‍ പൗരത്വം കൊടുത്ത് ചൈനക്ക് പണി കൊടുക്കാന്‍ ആലോചിച്ച് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ഹോംഗ്കോംഗില്‍ ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജനാധിപത്യവാദികളുടെ പ്രതിഷേധം ആക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍ എല്ലാം ഹോംഗ്കോംഗ് പൗരന്‍മാര്‍ക്കും ബ്രിട്ടീഷ് പൗരത്വം കൊടുത്ത് കൊണ്ട് ഹോംഗ്കോംഗിന് പിന്തുണ കൊടുക്കുന്ന കാര്യം പരിഗണിക്കാമെന്ന നിര്‍ണായകമായ നിര്‍ദേശവുമായി യുകെയിലെ മുതിര്‍ന്ന ടോറി എംപിയായ ടോം ടുഗെന്‍ഡാറ്റ് രംഗത്തെത്തി. ടോണ്‍ബ്രിഡ്ജ് ആന്‍ഡ് മാലിംഗിനെ പ്രതിനിധീകരിക്കുന്ന ഈ എംപിയുടെ ഇത് സംബന്ധിച്ച ട്വീറ്റ് ബ്രിട്ടന്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന അവസ്ഥയാണുള്ളത്. മുന്‍ ബ്രിട്ടീഷ് കോളനിയായ ഹോംഗ് കോംഗില്‍ കലാപം വളരുമ്പോള്‍ ഇത്തരത്തില്‍ എല്ലാ ഹോംഗ്കോംഗ് പൗരന്‍മാര്‍ക്കും ബ്രിട്ടീഷ് പൗരത്വം കൊടുത്ത് ചൈനക്ക് പണി കൊടുക്കാനാണ് ബ്രിട്ടന്‍ ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവില്‍ ഹോംഗ്കോംഗില്‍ കലാപം നടക്കുന്നതിനാല്‍ ഈ അവസരത്തില്‍ അവിടുത്തുകാര്‍ക്കെല്ലാം ബ്രിട്ടീഷ് പൗരത്വം കൊടുത്ത് അവരെ പിന്തുണക്കാമെന്ന നിര്‍ദേശമായിരുന്നു ഹൗസ് ഓഫ് കോമണ്‍സ് ഫോറിന്‍ അഫയേര്‍സ് കമ്മിറ്റി ചെയര്‍ കൂടിയായ ടോം ട്വീറ്റിലൂടെ മുന്നോട്ട് വച്ചിരുന്നത്.1997ല്‍ ബ്രിട്ടന്‍ ഹോംഗ് കോംഗെന്ന തങ്ങളുടെ കോളനി വിട്ട് കൊടുക്കുമ്പോള്‍ ഹോംഗ്കോംഗ് ചൈനീസിന് ബ്രിട്ടീഷ് പൗരത്വ അവകാശം ദീര്‍ഘിപ്പിച്ച് നല്‍കേണ്ടിയിരുന്നുവെന്നും ടോം അഭിപ്രായപ്പെടുന്നു. നിലവിലെ ഹോംഗ് കോംഗിലെ അന്തരീക്ഷ ആശങ്കാജനകമായതിനാല്‍ അന്ന് സംഭവിച്ച് തെറ്റ് തിരുത്തേണ്ട സമയമാണിതെന്നും ടോം അഭിപ്രായപ്പെടുന്നു.

ജനാധിപത്യവാദികളും റയട്ട് പോലീസും ചൊവ്വാഴ്ച വൈകുന്നേരം ഹോംഗ് കോംഗ് എയര്‍പോര്‍ട്ടില്‍ നേര്‍ക്ക് നേര്‍ കടുത്ത ഏറ്റുമുട്ടലാണ് അരങ്ങേറിയിരിക്കുന്നത്. വെള്ളിയാഴ്ച എയര്‍പോര്‍ട്ടില്‍ ജനാധിപത്യവാദികള്‍ ആരംഭിച്ച പ്രതിഷേധം എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനത്തെ മൂന്നാം ദിവസവും സ്തംഭിപ്പിച്ചിരുന്നു. ചൈനീസ് ചാരനെന്ന് ആരോപിക്കപ്പെട്ട ഒരാളെ പ്രതിഷേധക്കാര്‍ പിടികൂടി മര്‍ദിച്ചത് സ്ഥിതിഗതികള്‍ വഷളാക്കിയിട്ടുണ്ട്. സംഭവത്തില്‍ ചൈന കര്‍ക്കശമായി ഇടപെടാന്‍ പോകുന്നുവെന്ന വാര്‍ത്തയും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ഇതിനായി അതിര്‍ത്തില്‍ വന്‍ ചൈനീസ് പട്ടാള സാന്നിധ്യവും സജ്ജമായിട്ടുണ്ട്.

ഇവിടുത്തെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്നതിനായി ചൈനീസ് പ്രസിഡന്റ് ജിന്‍പിന്‍ഗ് ആന്റി ടെററിസം നിയമങ്ങള്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധര്‍ പ്രവചിക്കുന്നത്. ഒരു രാജ്യത്ത് രണ്ട് സിസ്റ്റം നിലനില്‍ക്കുന്നതിനാല്‍ ഹോംഗ് കോംഗുകാര്‍ കടുത്ത സുരക്ഷാ ഭീഷണിയാണ് നേരിടുന്നതെന്നും അതിനാല്‍ അവര്‍ക്ക് ബ്രിട്ടീഷ് പൗരത്വം നല്‍കണമെന്നും ടോം നിര്‍ദേശിക്കുന്നു. ഹോംഗ് കോംഗിലെ ചില ആളുകള്‍ക്ക് ബ്രിട്ടീഷ് നാഷണല്‍ ഓവര്‍സീസ് പാസ്പോര്‍ട്ടുണ്ടെങ്കിലും അവര്‍ക്ക് യുകെയില്‍ ജോലി ചെയ്യാനും ജീവിക്കാനുമുള്ള ഓട്ടോമാറ്റിക് എബിലിറ്റി ഇല്ലാത്ത ദുരവസ്ഥയുണ്ടെന്നും ടോം എടുത്ത് കാട്ടുന്നു. സിനോ-ബ്രിട്ടീഷ് ജോയിന്റ് ഡിക്ലറേഷന്‍ പ്രകാരം ചൈനയുമായി ചേര്‍ന്നതിന് ശേഷവും 2047-50 വരെ ഹോംഗ് കോംഗിന് ഓട്ടോണമസ് സ്റ്റാറ്റസുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category