1 GBP = 91.30 INR                       

BREAKING NEWS

കാറോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നതിനും നിരോധനം വരുമോ? ഹാന്‍ഡ്ഫ്രീ ഫോണും അപകടം ഉണ്ടാക്കുന്നതായി എംപി സമിതി; പബ്ലിക്ക് കണ്‍സള്‍ട്ടേഷന് ശേഷം നിയമം വന്നേക്കും

Britishmalayali
kz´wteJI³

യുകെയിലെ റോഡുകളില്‍ വണ്ടിയോടിക്കുമ്പോള്‍ ഹാന്‍ഡ്ഫ്രീ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ നിയമപ്രകാരം ഇന്ന് അനുവാദമുണ്ട്. എന്നാല്‍ ഇവയും ഡ്രൈവര്‍മാരുടെ ശ്രദ്ധ റോഡില്‍ നിന്നും തെറ്റിക്കുമെന്നതിനാല്‍ ഇവയും നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതിനെ തുടര്‍ന്ന് കാറോടിക്കുമ്പോള്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിക്കുന്നതിനും നിരോധനം വരാന്‍ സാധ്യതയേറെയാണ്. ഹാന്‍ഡ് ഫ്രീ ഫോണിന്റെ ഉപയോഗവും അപകടമുണ്ടാക്കുമെന്ന് എംപിമാരുടെ സമിതിയായ കോമണ്‍സ് ട്രാന്‍സ്പോര്‍ട്ട് സെലക്ട് കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ വക ഫോണ്‍ ഉപയോഗവും ഡ്രൈവിംഗ് വേളയില്‍ നിരോധിക്കുന്നതിനെ കുറിച്ചുള്ള സജീവമായ നീക്കം ആരംഭിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച പബ്ലിക്ക് കണ്‍സള്‍ട്ടേഷന് ശേഷം പുതിയ കടുത്ത നിയമം നിലവില്‍ വരുന്നതായിരിക്കും.


ഹാന്‍ഡ്ഫ്രീ സുരക്ഷിതമാണെന്ന തെറ്റായ സന്ദേശമാണ് നിലവിലെ നിയമം നല്‍കുന്നതെന്നും ഈ എംപിമാര്‍ ആരോപിക്കുന്നു. ഡ്രൈവിംഗിനിടെ ഹാന്‍ഡ്ഹെല്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നത് 2003 മുതല്‍ നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് മേല്‍ 200 പൗണ്ട് പിഴയും ലൈസന്‍സിന് മേല്‍ ആറ് പെനാല്‍റ്റി പോയിന്റുകളും ചുമത്തുകയും ചെയ്യും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ കേസ് കോടതിയിലെത്തിയാല്‍ പിഴ 1000 പൗണ്ടായി വര്‍ധിക്കുകയും  ചെയ്യുന്നതാണ്. ഹാന്‍ഡ്ഹെല്‍ഡ് ഫോണ്‍ ഡ്രൈവറുടെ ശ്രദ്ധ തെറ്റിച്ച് അപകടങ്ങളുണ്ടാക്കുമെന്നതിനാലാണീ നിയമം കര്‍ക്കശമായി നടപ്പിലാക്കുന്നത്. 

ഇതേ അപകടസാധ്യത ഹാന്‍ഡ് ഫ്രീ ഫോണുമുണ്ടാക്കുന്നുവെന്നാണ് കോമണ്‍സ് ട്രാന്‍സ്പോര്‍ട്ട് സെലക്ട് കമ്മിറ്റി എടുത്ത് കാട്ടുന്നത്. ആല്‍ക്കഹോള്‍ പരിധിയില്‍ കഴിച്ച് വണ്ടിയോടിക്കുന്ന അതേ അപകടസാധ്യതയാണ് ഹാന്‍ഡ് ഫ്രീ ഫോണ്‍ വണ്ടിയോടിക്കുമ്പോള്‍ എടുക്കുന്നത് മൂലമുണ്ടാകുന്നതെന്ന് ഒരു വിഗദ്ധന്‍ ഈ കമ്മിറ്റിയോട് ബോധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവിംഗിനിടെ ഹാന്‍ഡ് ഫ്രീ ഫോണ്‍ നിരോധിക്കുന്നതിനായി നടത്തുന്ന പബ്ലിക്ക് കണ്‍സള്‍ട്ടേഷന്റെ ഫലം 2019 അവസാനത്തോടെയായിരിക്കും പ്രസിദ്ധീകരിക്കുന്നതെന്നാണ് വിവിധ പാര്‍ട്ടികളിലെ എംപിമാര്‍ അടങ്ങിയ ഈ കമ്മിറ്റി ഒരു റിപ്പോര്‍ട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

ഹാന്‍ഡ് ഹെല്‍ഡ് ഡിവൈസ് ഡ്രൈവിംഗിനിടെ ഉപയോഗിക്കുമ്പോള്‍ എപ്രകാരമാണോ ഡ്രൈവറുടെ ശ്രദ്ധ തിരിയുന്നത് അതു പോലെ തന്നെ ഹാന്‍ഡ് ഫ്രീ ഫോണ്‍ ഉപയോഗിക്കുമ്പോഴും ശ്രദ്ധ തിരിഞ്ഞ് അപകടമുണ്ടാകുന്നതിന് കാരണമായി വര്‍ത്തിക്കുമെന്നാണ് റോഡ് സേഫ്റ്റി ചാരിറ്റിയായ ബ്രേക്കിലെ ജോഷ്വാ ഹാരിസ് എടുത്ത് കാട്ടുന്നു.ഹാന്‍ഡ് ഫ്രീ ഫോണില്‍ ഡ്രൈവര്‍ സംസാരിച്ചതിനെ തുടര്‍ന്ന് നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. 2014ല്‍ സെത്ത് എന്ന  ഏഴ് വയസുകാരന്‍ വണ്ടിയിടിച്ച് മരിച്ചത് ഡ്രൈവര്‍ ഹാന്‍ഡ് ഫ്രീ ഫോണില്‍ സംസാരിച്ച് ശ്രദ്ധ തിരിഞ്ഞതിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഇത് നിയമലംഘനമല്ലാത്തതിനാല്‍ ഡ്രൈവറായ യുവതിക്ക് മേല്‍ പേരിന് മാത്രമേ കുറ്റം ചുമത്തിയിരുന്നുള്ളൂ. വിക്ടോറിയ ഡെര്‍ബിഷെയര്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് കൊണ്ട് സെത്തിന്റെ അമ്മ ആലീസ് ഹസ്ബന്റ് ഈ കദനകഥ അടുത്തിടെ വിവരിച്ചിരുന്നു.

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍
1- നിലവിലെ നിയമം അനുസരിച്ച് വണ്ടിയോടിക്കുമ്പോള്‍ ഹാന്‍ഡ് ഹെല്‍ഡ് മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ സാറ്റ് നാവ് ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
2- ഹാന്‍ഡ് ഫ്രീ ഡിവൈസുകളെല്ലാം വണ്ടിയോടിക്കുന്നതിനിടെ ഉപയോഗിക്കണമെങ്കില്‍ അവ വണ്ടി ഡ്രൈവ് ചെയ്യാനാരംഭിക്കുന്നതിന് മുമ്പ് തന്നെ തയ്യാറാക്കി വയ്ക്കണം.
3- ഫോണ്‍ ഉപയോഗം കാരണം വണ്ടിയോടിക്കുന്നതനിടെ നിങ്ങളുടെ ശ്രദ്ധ തെറ്റിയെന്ന് തിരിച്ചറിഞ്ഞാല്‍ പോലീസിന് നിങ്ങളെ തടയാന്‍ അധികാരമുണ്ട്.
4- നിങ്ങള്‍ ട്രാഫിക്കിലായിരിക്കുമ്പോള്‍ അല്ലെങ്കില്‍ സിഗ്‌നലിനായി ക്യൂ നില്‍ക്കുമ്പോഴും ഈ നിയമങ്ങള്‍ ബാധകമാണ്.
5-നിയമം ലംഘിച്ചാല്‍ പിഴയ്ക്കും പെനാല്‍റ്റി പോയിന്റുകള്‍ക്കും പുറമെ ഡ്രൈവിംഗ് നിരോധനത്തിനും ചില കേസുകളില്‍ വിധേയരായേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category