1 GBP = 87.50 INR                       

BREAKING NEWS

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ ബ്ലാ ക്ക്ഡേ ആയി പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; നാളെ ലണ്ടനില്‍ ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ പടുകൂറ്റന്‍ റാലി ഏര്‍പ്പാടാക്കി ബ്രിട്ടനിലെ പാക്കികള്‍; മുന്നറിയിപ്പുമായി സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും

Britishmalayali
kz´wteJI³

മ്മു-കാശ്മീരിനുള്ള പ്രത്യേക പദവി ഇന്ത്യ കഴിഞ്ഞ ആഴ്ച ഇന്ത്യ റദ്ദാക്കിയത് പാക്കിസ്ഥാനെ മുമ്പില്ലാത്ത വിധത്തില്‍ പ്രകോപിതമാക്കിയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ ആഘോഷിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെ ബ്ലാക്ക്ഡേ ആയാണ് പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ ഇന്ത്യക്കെതിരെ നടക്കുന്ന പടുകൂറ്റന്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പുറമെ യുകെ അടക്കമുള്ള വിവിധ വിദേശരാജ്യങ്ങളിലും പാക്കിസ്ഥാന്‍കാര്‍ കടുത്ത പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി  നാളെ ലണ്ടനില്‍ ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ പടുകൂറ്റന്‍ റാലി ഏര്‍പ്പാടാക്കി ബ്രിട്ടനിലെ പാക്കികളും രംഗത്തെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന്  സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് കടുത്ത ജാഗ്രതാ മുന്നറിയിപ്പാണ് മുഴക്കിയിരിക്കുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തെ ബ്ലാക്ക്ഡേ ആയി ആചരിക്കണമെന്ന് പാക്ക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്റെ സ്പെഷ്യല്‍ അഡൈ്വസര്‍ ഓണ്‍ ഓവര്‍സീസ് ആയ സുല്‍ഫി ബുഖാരി യുകെയടക്കമുള്ള വിവിധ രാജ്യങ്ങളിലെ പാക്കിസ്ഥാനികളോട് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ കടുത്ത ജാഗ്രത വേണമെന്നാണ്  മെട്രൊ പൊളിറ്റന്‍ പോലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനമടക്കുളള കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നാണ് ബുഖാരി നിര്‍ദേശിച്ചിരിക്കുന്നത്.

ഇതിലൂടെ ഇന്ത്യന്‍ ഒക്യുപൈഡ് കാശ്മീരിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാവുമെന്നും ബുഖാരി നിര്‍ദേശിച്ചിരിക്കുന്നു. നാളെ നടക്കാനിരിക്കുന്ന പ്രതിഷേധത്തെക്കുറിച്ച് അറിഞ്ഞിട്ടുണ്ടെന്നും അതിനെ നേരിടുന്നതിന് എല്ലാ സജ്ജീകരണങ്ങളും നടപ്പിലാക്കിയിരിക്കുന്നുവെന്നുമാണ് സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് വക്താവ് വെളിപ്പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് പാക്കിസ്ഥാനികള്‍ പങ്കെടുക്കുന്ന നാളത്തെ പ്രതിഷേധപ്രകടനങ്ങള്‍ ബ്രിട്ടനില്‍ നാളിതുവരെ നടന്ന ഏറ്റവും വലിയ ഇന്ത്യാ വിരുദ്ധ പ്രതിഷേധമായിരിക്കുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് ജിയോ ന്യൂസ് വെളിപ്പെടുത്തുന്നത്.

എന്നാല്‍ ഇത്തരം പ്രതിഷേധക്കാരെ നേരിടുന്നതിനായി എത്രത്തോളം പോലീസിനെയാണ് വിന്യസിക്കുകയെന്ന കാര്യം പോലീസ് വ്യക്തമാക്കിയിട്ടില്ല. പാക്കിസ്ഥാനിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ടവരും ഈ പ്രതിഷേധത്തില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ട്.രണ്ട് ഖലിസ്ഥാന്‍ അനുകൂല സിഖ് ഗ്രൂപ്പുകളും സെക്യുലര്‍ ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകളും ഈ പ്രതിഷേധത്തില്‍ പങ്കെടുക്കും. കാശ്മീരി സഹോദരി സഹോദരന്‍മാര്‍ക്ക് വേണ്ടിയുള്ള  ധാര്‍മിക കടമയാണീ പ്രതിഷേധമെന്നാണ് ഖാന്റെ ഉപദേശകന്‍ ബുഖാരി ഇതിനെ വിശദീകരിച്ചിരിക്കുന്നത്.

കാശ്മീരികള്‍ കടുത്ത സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന വ്യാജ പ്രചാരണം നടത്താനും ബുഖാരി ഒരുമ്പെട്ടിറങ്ങിയിട്ടുണ്ട്. ഇയാളും നാളത്തെ പ്രതിഷേധത്തില്‍ സജീവമായി രംഗത്തുണ്ടാകുമെന്നാണ് സൂചന. യുകെയിലെ മോഡി അനുകൂല ഇന്ത്യന്‍ ഗ്രൂപ്പുകള്‍ പാക്കിസ്ഥാനികള്‍ നടത്തുന്ന പ്രതിഷേധത്തിനെതിരായി രംഗത്തിറങ്ങിയേക്കുമെന്ന ആശങ്ക ശക്തമായിരുന്നു. എന്നാല്‍ പാക്കികള്‍ എണ്ണത്തില്‍ കൂടുതലുണ്ടെന്ന് അറിഞ്ഞ് ഇവര്‍ പിന്മാറിയിരിക്കുകയാണ്. ലണ്ടന്‍ ഹൈക്കോടതിക്ക് അടുത്തുള്ള ഇന്ത്യന്‍ ഹൈമ്മീഷന് മുന്നില്‍ നടക്കുന്ന പ്രതിഷേധത്തില്‍ ഡസന്‍ കണക്കിന് കാശ്മീരികളും പാക്കിസ്ഥാനി ഗ്രൂപ്പുകളും പങ്കെടുക്കുന്നതാണ്.ബെര്‍മിംഗ്ഹാം, ലുട്ടന്‍, ബ്രാഡ്ഫോര്‍ഡ്, മാഞ്ചസ്റ്റര്‍, നോട്ടിംഗ്ഹാം, തുടങ്ങിയിടങ്ങളില്‍ നിന്നുള്ള കാശ്മീര്‍ ഗ്രൂപ്പുകാര്‍ നാളത്തെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category