1 GBP = 92.20 INR                       

BREAKING NEWS

വിമര്‍ശകരും കുത്തിത്തിരുപ്പുകാരും പ്ലീസ് സ്റ്റെപ് ബാക്ക്; വീട്ടിലെ കളക്ഷന്‍ പോയിന്റില്‍ നിന്ന് ഒരു ലോറി സാധനങ്ങള്‍ നിലമ്പൂരിലേക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണമിട്ടും മറ്റുള്ളവരെ കൊണ്ട് ഇടീപ്പിച്ചും സജീവം; ദുരിതാശ്വാസത്തിലും സജീവമായി നടന്‍ ടൊവിനോയും ജോജു ജോര്‍ജും; ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസത്തിന് നല്‍കി ഇന്നസെന്റ്; ലിനുവിന്റെ അമ്മയെ വിളിച്ച് ഒപ്പമുണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി; പ്രളയകാലത്ത് ചലച്ചിത്ര താരങ്ങളുടെ ചില ഇടപെടലുകള്‍

Britishmalayali
kz´wteJI³

തൃശ്ശൂര്‍: പ്രളയവും മഴക്കെടുതിയും കേരളത്തെ ഒരിക്കല്‍ കൂടി കടന്നാക്രമിക്കുമ്പോള്‍ മലയാളികള്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരുമിച്ച് കൈകോര്‍ത്താണ് രക്ഷാപ്രവര്‍ത്തനവും ഒപ്പം തന്നെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കാനും എല്ലാവരും ഒറ്റക്കെട്ടാണ്. ഇത്തരം രക്ഷാപ്രവര്‍ത്തനത്തിലും ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളിലു സജീവ സാന്നിധ്യമാണ് യുവനടന്‍ ടൊവിനോ തോമസ്. മഹാപ്രളയത്തിലേതിന് സമാനമായി ഇത്തവണയും ടൊവിനോ സജീവ സാന്നിധ്യമായി തന്നെ രംഗത്തുണ്ട്. നിലമ്പൂരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒരു ലോഡ് സാധനങ്ങളാണ് ഇത്തവണ ടൊവിനോ എത്തിക്കുന്നത്.

നടന്റെ തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ആരംഭിച്ച കളക്ഷന്‍ പോയിന്റില്‍ എത്തിയ ഒരു ലോഡ് സാധനങ്ങളാണ് ടൊവിനോയുള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ലോറിയില്‍ കയറ്റിയത്. ടൊവിനോയ്ക്ക് ഒപ്പം ചലച്ചിത്ര താരം ജോജു ജോര്‍ജും ഉണ്ടായിരുന്നു. ലോറിയില്‍ ഒരു ലോഡ് സാധനങ്ങള്‍ അയച്ചതിന് പിന്നാലെ ടൊവിനോയും ജോജുവും നിലമ്പൂരിലേക്ക് പുറപ്പെട്ട സംഘത്തിനൊപ്പം ഉണ്ട്. കഴിഞ്ഞ വര്‍ഷം മഹാപ്രളയം കേരളത്തെ കീഴടക്കിയപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമായിരുന്നു യുവ നടന്‍. ക്യാമ്പില്‍ എത്തിക്കാനുള്ള അരിച്ചാക്ക് ചുമന്നും ഗ്യാസ് കുറ്റി തോളിലേറ്റിയും സാധാരണക്കാര്‍ക്കൊപ്പം അവരില്‍ ഒരാളായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇതെല്ലാം നടന്‍ ചെയ്യുന്നത് സിനിമയുടെ പ്രമോഷന് വേണ്ടിയാണ് എന്ന തരത്തില്‍ ചിലര്‍ നടത്തി പ്രതികരണങ്ങള്‍ ടൊവിനോയെ ചൊടിപ്പിച്ചിരുന്നു. മനുഷ്യത്വം എന്ന ഒറ്റ വികാരത്തിലാണ് ഇതൊക്കെ ചെയ്തത് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയിലുള്ളവര്‍ തന്റെ സിനിമ കാണാന്‍ തിയറ്ററില്‍ ഇപ്പോള്‍ തന്നെ എത്തും എന്ന് കരുതാന്‍ മാത്രം മണ്ടനല്ല താനെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രളയം ചെറിയ രീതിയില്‍ ബാധിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഏവരും അന്വേഷിച്ചത് ടൊവിനോയെ തന്നെയായിരുന്നു.

കുത്തിത്തിരിപ്പ് നടത്തുന്ന ചിലരെ പേടിച്ചാണ് ഫ്ളഡ് അലര്‍ട്ട് പോസ്റ്റുകള്‍ ഇടാതിരുന്നത് എന്ന് നടന്‍ ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തിരുന്നു.
``കുറേ ആളുകളെ പേടിച്ചിട്ടാണ് flood alert post ഒക്കെ ഇടാതിരുന്നത് . അതിട്ടാല്‍ ,അതും ഞന്‍ സിനിമ പ്രൊമോഷന്റെ ഭാഗമായിട്ട് ചെയ്യുന്നതാണ് എന്നും പാഞ്ഞോണ്ടു കുറെ പേര് പറയും . ഒരിക്കല്‍ അത് ഞാന്‍ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതും ആണ് . അപ്പൊ ഇനി നിങ്ങള് പറ . ഞാന്‍ ഇനി സിനിമ post ഒന്നും ഇടുന്നില്ല . ഫുള്‍ alert posts ആയിരിക്കും അപ്പൊ മോശം എന്നും പറഞ്ഞോണ്ട് വരുന്നൊരെ എന്ത് ചെയ്യണം എന്നുംകൂടെ ഒന്ന് പറ !
ഏതായാലും അതൊന്നും പറഞ്ഞു കളയാന്‍ ഇപ്പൊ സമയം ഇല്ല ``

സംവിധായകന്‍ ആഷിഖ് അബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവനയും ചെയ്തു. മാത്രമല്ല യുവ താരങ്ങളേയും സംവിധായകരേയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കാന്‍ ചാലഞ്ച് ചെയ്യുകയും ചെയ്തു. മാത്രമല്ല സാമൂഹ്യമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള താരം നിരവധി ഫ്ളഡ് അലര്‍ട്ട് പോസ്റ്റുകളും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിച്ച് പരമാവധി ആളുകളിലേക്ക് വിവരങ്ങള്‍ എത്തിക്കുന്നതിനും ശ്രമിക്കുന്നുമുണ്ട്.

ചലച്ചിത്ര താരങ്ങളില്‍ മുന്‍ എ.എം.എം.എ പ്രസിഡന്റും ചാലക്കുടി എംപിയുമായിരുന്ന ഇന്നസെന്റ് മൂന്ന് ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയത്.ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുകയായ 3 ലക്ഷം രൂപ മുന്‍ എംപി ഇന്നസന്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന കുപ്രചാരണം ചെറുക്കേണ്ടത് ഓരോ മലയാളിയുടെയും കടമയാണെന്ന് ഇന്നസന്റ് പറഞ്ഞു. മുന്‍പും 3 ലക്ഷം രൂപ അദ്ദേഹം ദുരിതാശ്വാസത്തിനായി നല്‍കിയിരുന്നു.

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടില്‍ വീണുമരിച്ച ലിനുവിന്റെ കുടുംബത്തിന് ആശ്വാസവുമായി മമ്മൂട്ടി. ലിനുവിന്റെ അമ്മ പുഷ്പലതയെ ഫോണില്‍ വിളിച്ചാണ് മമ്മൂട്ടി കുടുംബത്തിന്റെ തീരാ ദുഃഖത്തില്‍ പങ്കുച്ചേര്‍ന്നത്. ശനിയാഴ്ച രാവിലെ ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപ്പോയ ഭാഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയിലാണ് ലിനു അപകടത്തില്‍പ്പെട്ടത്. തിരച്ചില്‍ നടത്തിയെങ്കിലും ജീവനോടെ കണ്ടെത്താനായില്ല. പ്രളയത്തില്‍ എന്ത് സഹായം ചെയ്തു എന്ന കാര്യം ആരെയും അറിയിക്കാനും ഫേസ്ബുക്കില്‍ വിവരിച്ച് നടക്കാനും സമയമില്ല എന്നാണ് നടി നിത്യ മേനോന്‍ പ്രതികരിച്ചിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category