1 GBP = 94.40 INR                       

BREAKING NEWS

വേതനമായി 76,000 രൂപ; ടെലിഫോണിനും ഇന്റര്‍നെറ്റിനും ബത്ത ആയിരം; യാത്രയ്ക്ക് 19,000 രൂപയും പ്രസിദ്ധീകരണത്തിനും പുസ്തകങ്ങള്‍ക്കും 14,000 രൂപയും; മൊത്തം ചെലവ് പ്രതിമാസം വെറും 1,10,000 രൂപ; അഡ്വക്കേറ്റ് ജനറലും നിയമോപദേഷ്ടാവും ഉണ്ടായിട്ടും കേസ് നടത്താന്‍ ഹൈക്കോടതിയില്‍ ഇനി സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറും; ഡല്‍ഹിയിലെ സമ്പത്തിന്റെ ധൂര്‍ത്തിന് പിന്നാലെ അഡ്വ വേലപ്പന്‍ നായര്‍ക്കും വാരിക്കോരി കൊടുത്ത് പിണറായി സര്‍ക്കാര്‍; എല്ലാം ശരിയാക്കാനെത്തിയവര്‍ ഖജനാവ് കൊള്ളയടിക്കുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍നായരെ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ചതു വിവാദത്തില്‍. കേസ് നടത്താനും നിരീക്ഷിക്കാന്‍ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടര്‍മാരും. എന്നിട്ടും പ്രത്യേക അഭിഭാകന്‍ ലെയ്സണ്‍ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകള്‍ വേറേയും. ആറ്റിങ്ങലില്‍ തോറ്റ മുന്‍ എംപി സമ്പത്തിനെ ഡല്‍ഹിയില്‍ ലെയ്സണ്‍ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തില്‍ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോണ്‍, ഇന്റര്‍നെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സര്‍ക്കാരിന് കൃത്യമായ ഉത്തരമില്ല.

സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാര്‍ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എന്‍കെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണന്‍ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാല്‍ ഇയാള്‍ക്ക് ഓഫീസ് അനുവദിച്ചതുകൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിലും. അഡ്വക്കേറ്റ് ജനറലുള്ളപ്പോള്‍ ഇതിന്റെ ആവശ്യമില്ലെന്ന് ഏവരും സമ്മതിക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായണ് അഡ്വ എ വേലപ്പന്‍ നായര്‍.


കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന അഡ്വ. എ. വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിക്കാന്‍ ജൂലൈ ഏഴിനാണ് തീരുമാനിച്ചത്. ഇതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തു വന്നത്. ഖജനാവിന് നഷ്ടമുണ്ടാക്കാമെന്നല്ലാതെ മറ്റൊന്നിനും ഇത് ഗുണകരമാകില്ലെന്നതാണ് വസ്തുത. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ക്യാബിനറ്റ് റാങ്കോടെ സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചത് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. നിയമനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു. സമ്പത്ത് പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നാണ് യുഡിഎഫ് എംപിമാരുടെ നിലപാട്. ഇതിന് സമാനമാണ് ഇപ്പോഴത്തെ നിയമനവും. നേരത്തെ ചീഫ് വിപ്പ് പദവി സിപിഐ ഏറ്റെടുത്തതും ചര്‍ച്ചയായിരുന്നു. സാമ്പത്തിക ദുരിതത്തിന്റെ പേരില്‍ ഒരിക്കല്‍ വേണ്ടെന്ന വച്ച പദവിയാണ് സിപിഐ പിന്നീട് ഏറ്റെടുത്തത്.

മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്റ്റാഫ് നിമയനവും വിവാദത്തിലാണ്. മാധ്യമ പ്രവര്‍ത്തന മേഖലയില്‍ നിന്നുള്ള നാലു പേര്‍ സ്റ്റാഫിലുണ്ട്. ഉപദേഷ്ടാക്കളായി ജോണ്‍ ബ്രിട്ടാസും പ്രഭാ വര്‍മ്മയും. ഇതില്‍ ജോണ്‍ ബ്രിട്ടാസ് ശമ്പളമോ മറ്റ് ആനുകൂല്യമോ വാങ്ങുന്നില്ല. ദേശാഭിമാനിയിലെ മുന്‍ ജീവനക്കാരായ പിഎം മനോജ്, പ്രഭാവര്‍മ്മ, അബൂബേക്കര്‍ എന്നിവര്‍ക്ക് വേതനമുണ്ട്. ഇത്രയേറെ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ആവശ്യമുണ്ടോ എന്ന ചോദ്യം പല ഘട്ടത്തിലും സജീവമായിരുന്നു. എന്നാല്‍ മറുപടി പറയാതെ അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇതിന് പുറമേയാണ് ഇപ്പോള്‍ നിയമ ലെയ്സണ്‍ ഓഫീസറുടെ നിയമനവും.

ഹൈക്കോടതിയില്‍ കേസുകള്‍ സര്‍ക്കാര്‍ തോല്‍ക്കാറുണ്ട്. ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം തള്ളാന്‍ നല്‍കിയ ഹര്‍ജി പോലും വിമര്‍ശനങ്ങളോടെയാണ് ഹൈക്കോടതി പരിഗണിച്ചത്. ശ്രീറാമിന്റെ ജാമ്യം റദ്ദാക്കിയുമില്ല. ഇതിനെല്ലാം കാരണമായത് അന്വേഷണത്തിലെ വീഴ്ചയാണ്. ഇങ്ങനെ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുമ്പോള്‍ കേസ് നടത്താന്‍ ആരുണ്ടായിട്ടും കാര്യമില്ലെന്നതാണ് വസ്തുത. ശ്രീറാം വെങ്കിട്ടരാമന്റെ കേസില്‍ മദ്യ പരിശോധനാഫലം വൈകിയതായിരുന്നു എല്ലാത്തിനും കാരണം. മണിക്കൂറുകള്‍ കഴിഞ്ഞ് നടത്തിയ രക്തപരിശോധനയാണ് ശ്രീറാമിനെ രക്ഷിച്ചെടുത്തത്. ഇങ്ങനെ അന്വേഷണ ഘട്ടത്തില്‍ നടക്കുന്ന അട്ടിമറികളെ മറികടക്കാന്‍ ലെയ്സണ്‍ ഓഫീസര്‍മാരിലൂടെ കഴിയില്ല.
ഭൂമി കേസുകളിലും സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയാണ് ഉണ്ടാകുന്നത്. ഇതിന് പിന്നിലും ഇടപെടലുകള്‍ വ്യക്തമാണ്. ഈ ഇടപെടലുകള്‍ അവസാനിപ്പിച്ചാല്‍ മതി എല്ലാ കേസുകളും സര്‍ക്കാരിന് ജയിക്കാം. അത് ചെയ്യാതെ ഇഷ്ടക്കാരനെ ലെയ്സണ്‍ ഓഫീസറാക്കി ഖജനാവ് മുടിക്കുകയാണ് പിണറായി സര്‍ക്കാര്‍. അതുകൊണ്ടാണ് വേലപ്പന്‍ നായരുടെ നിയമനവും ചര്‍ച്ചയാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category