1 GBP = 91.30 INR                       

BREAKING NEWS

ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവര്‍ത്തകനായി കണ്ണൂരില്‍ സായാഹ്ന പത്രം നടത്തി; ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ക്ക് വേണ്ടി; കെപിസിസി ജനറല്‍ സെക്രട്ടറി പി രാമകൃഷ്ണന്‍ അന്തരിച്ചു

Britishmalayali
kz´wteJI³

കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമായ പി.രാമകൃഷ്ണന്‍ (77) അന്തരിച്ചു. ഇന്ന് രാവിലെ 10.20ന് കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാധ്യമപ്രവര്‍ത്തകനായിരുന്ന പി ശ്രീരാമകൃഷ്ണന്‍ കണ്ണൂരില്‍ സായാഹ്ന പത്രം നടത്തിയിരുന്നു. കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ ആശയങ്ങളുമായി എന്നും പോരടിച്ചിരുന്ന പി ശ്രീരാമകൃഷ്ണന്‍ ഡിസിസി പ്രസിഡന്റായിരിക്കെ ഗ്രൂപ്പ് പോര് കാരണമാണ് രാജിവയ്‌ക്കേണ്ടി വന്നത്. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്ന പി ശ്രീരാമകൃഷ്ണന്‍ മദ്യനിരോധന സമിതിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു.

കണ്ണൂരിലെ പയ്യാമ്പലം റോഡില്‍ സ്പിങ് ഫീല്‍ഡ് ഫ്‌ളാറ്റില്‍ മൃതദേഹം എത്തിച്ചു. നാളെ രാവിലെ 9 മുതല്‍ 10.30 വരെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ പൊതു ദര്‍ശനത്തിന് വെച്ച മൃതദേഹം 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്‌ക്കരിക്കും. 1942 ഓഗസ്റ്റ് 2 ന് അഴീക്കോട്ടെ ആര്‍. കുഞ്ഞിരാമന്‍ മാസ്റ്ററുടേയും പി. മാധവി ടീച്ചറുടേയും അഞ്ച് മക്കളില്‍ ഇളയ മകനായാണ് പി. രാമകൃഷ്ണന്റെ ജനനം. 52 ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ സ്‌ക്വാഡ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചത്. 58 ലെ വിദ്യാര്‍ത്ഥി സമരത്തിലും 59 ലെ വിമോചന സമരത്തിലും പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചു. 1967 ല്‍ യൂത്ത് കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറിയായി. 69 ലെ കോണ്‍ഗ്രസ്സ് പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് 1971 ല്‍ ഡി.സി.സി. സെക്രട്ടറിയായി.

1978 ലെ കോണ്‍ഗ്രസ്സ് പിളര്‍പ്പില്‍ എ.കെ. ആന്റണിക്കൊപ്പം നിലകൊള്ളുകയും തുടര്‍ന്ന് 79 ല്‍ ഡി.സി.സി. (യു) വിന്റെ വൈസ് പ്രസിഡണ്ടും 81 ല്‍ പ്രസിഡണ്ടുമായി. 82 ല്‍ ഡി.സി.സി. (എസ്) ന്റെ പ്രസിഡണ്ടായ രാമകൃഷ്ണന്‍ 86 ല്‍ കോണ്‍ഗ്രസ്സ് ഐ.യില്‍ തിരിച്ചെത്തി. 1982 ല്‍ കോണ്‍ഗ്രസ്സ് എസ് സ്ഥാനാര്‍ത്ഥിയായി പേരാവൂര്‍ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും 126 വോട്ടിന് കെ.പി. നൂറുദ്ദീനോട് പരാജയപ്പെടുകയായിരുന്നു. 1987 ലും 91 ലും കൂത്തുപറമ്പില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതി അംഗം, കേരളാ സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഡയരക്ടര്‍, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. പ്രമുഖ സ്വാതന്ത്ര സമരസേനാനിയും എംഎല്‍എ യുമായിരുന്ന പരേതനായ പി.ഗോപാലന്‍ സഹോദരനാണ്. ഭാര്യ ഷൈമലത, മക്കള്‍ ദിവ്യ ശ്രീകുമാര്‍, ദീപ ഷാജി, ദീപക് കൃഷ്ണ എന്നിവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category