1 GBP = 92.50 INR                       

BREAKING NEWS

നിക്ഷേപക സംഗമത്തിലൂടെ ലക്ഷ്യമിടുന്നത് ഭൂമിയിലെ സ്വര്‍ഗ്ഗമായി താഴ് വരയെ മാറ്റാന്‍; പ്രതീക്ഷിക്കുന്നത് ജപ്പാന്‍ അടക്കമുള്ള എട്ട് രാജ്യങ്ങളെ; ഗള്‍ഫില്‍ നിന്നും സുഹൃത്തുക്കളെ ഇറക്കിയും പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ കരുനീക്കം; മോദിയുടെ സ്വപ്നങ്ങള്‍ക്ക് ആവേശമാകാന്‍ എന്തും ചെയ്യാന്‍ അംബാനിയും അദാനിയും തയ്യാര്‍; സ്വയം ഭരണം എടുത്തു കളഞ്ഞിട്ടും കാശ്മീരിനെ മെരുക്കിയത് അമിത് ഷാ-ഡോവല്‍ കൂട്ടുകെട്ടിന്റെ കരുത്ത് തന്നെ; ജമ്മുകാശ്മീരിലെ ഒക്ടോബറിലെ നിക്ഷേപക സംഗമത്തില്‍ താരമാകാന്‍ മോദിയും എത്തും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ ഭൂമിയിലെ വികസന സ്വര്‍ഗ്ഗമാക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. കാശ്മീരിലെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ ഒക്ടോബര്‍ മാസത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെയാണ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഒക്ടോബര്‍ 12 മുതല്‍ 14 വരെ ശ്രീനഗറിലാണ് സംഗമം. എട്ടിലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും. ഇസ്ലാമിക രാജ്യങ്ങളും സംഗമത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഗമത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

370-ാം അനുച്ഛേദം ഭേദഗതി വരുത്തിയതോടെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് ജമ്മു കശ്മീരില്‍ ഭൂമിയും സ്വത്തുവകകളും സ്വന്തമാക്കുന്നതിനുള്ള തടസ്സം നീങ്ങി. ഇതോടെ പ്രദേശത്തേയ്ക്ക് നിക്ഷേപകരുടെ പ്രവാഹം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മേഖലയിലെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗിക്കും. ജപ്പാനെ പോലുള്ള രാജ്യങ്ങള്‍ സഹകരണ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അംബാനിയും അദാനിയുമെല്ലാം നിക്ഷേപക സംഗമത്തിലെത്തും. കാശ്മീരില്‍ ബഹുഭൂരിഭാഗവും സാധാരണക്കാരാണ്. ഇവരിലക്ക് കൂടുതല്‍ പണമെത്തിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതിലൂടെ ദേശീയ മുഖ്യധാരയിലേക്ക് കാശ്മീരിനെ കൈപിടിച്ചുയര്‍ത്താനാണ് നീക്കം. ഇതോടെ പാക് അധീന കാശ്മീരിലെ ജനങ്ങള്‍ പോലും ഇന്ത്യയിലേക്ക് തിരികെ എത്തുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ കണക്കു കൂട്ടല്‍.

നിക്ഷേപക സംഗമത്തിന് തയ്യാറെടുക്കുന്നതിന് വളരെ കുറച്ച് സമയം മാത്രമാണ് ലഭിച്ചതെങ്കിലും സംഗമം വലിയ വിജയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വാണിജ്യ-വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍.കെ ചൗധരി പറഞ്ഞു. വിനോദസഞ്ചാരം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജമ്മു കശ്മീരിലേയ്ക്ക് വലിയ നിക്ഷേപങ്ങള്‍ക്കുള്ള അവസരമാണ് ഒരുങ്ങുന്നത്. എന്നാല്‍ 370-ാം അനുച്ഛേദത്തിന് ഭേദഗതി വരുത്തിയതും നിക്ഷേപക സംഗമവും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നും ചൗധരി പറഞ്ഞു. കശ്മീരില്‍ നിലവിലുള്ള സാഹചര്യം ക്രമേണ മെച്ചപ്പെടുമെന്നും നിക്ഷേപക സംഗമത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിന പരേഡിന്റെ ഡ്രസ് റിഹേഴ്സലുകള്‍ പൂര്‍ത്തിയായാല്‍ നിശാനിയമത്തില്‍ കൂടുതല്‍ ഇളവു വരുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബക്രീദ് ദിനം ശാന്തമായി കടന്നുപോയതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള ആലോചനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജമ്മു മേഖലയില്‍ നിയന്ത്രണങ്ങള്‍ ഏറെയില്ല. എന്നാല്‍ താഴ്വരയില്‍ നിയന്ത്രണങ്ങള്‍ ശക്തമാണ്. ഘട്ടംഘട്ടമായാണ് നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുക. സ്വാതന്ത്ര്യദിനാഘോഷം ഗംഭീരമായി നടത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ആശയവിനിമയത്തിനായി 300 പബ്ലിക് ഫോണ്‍ ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ലഭ്യമല്ല. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഓഗസ്റ്റ് 5 മുതല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരിമിതപ്പെടുത്തിയിരുന്നു. കേബിള്‍ നെറ്റ്വര്‍ക്കില്‍ വാര്‍ത്താ ചാനലുകളും ഇല്ലാതായി.

വൈദ്യസഹായത്തിന് തടസ്സമുണ്ടായിട്ടില്ല. ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പറയുന്നു. ദിവസങ്ങളോളം ഹുറിയത് അടക്കമുള്ള സംഘടനകള്‍ ഹര്‍ത്താല്‍ നടത്താറുണ്ടായിരുന്നു. തുടര്‍ച്ചയായ അക്രമസംഭവങ്ങളും ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമാണ്. ദേശീയപാതയില്‍ തടസ്സങ്ങളില്ല. വിമാന സര്‍വീസും തുടരുന്നു. അതിനിടെ കശ്മീര്‍ പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് ഇനി യുഎസ് ഇല്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വര്‍ധന്‍ ശ്രിങ്‌ല അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനും സ്വീകരിച്ചാല്‍ മാത്രമേ മധ്യസ്ഥതയെന്ന വാഗ്ദാനം നിലനില്‍ക്കുവെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിക്കഴിഞ്ഞു. ഇന്ത്യ അതു സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ യുഎസിന്റെ പരിഗണനയില്‍ ഇനി ആ വിഷയമുണ്ടാവില്ലെന്നും ഉഭയകക്ഷി ചര്‍ച്ചയ്ക്കു ഇരുവരെയും പ്രേരിപ്പിക്കുകയെന്നതാണ് കാലങ്ങളായുള്ള യുഎസ് നയമെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീര്‍ അതിര്‍ത്തിയിലെ സുരക്ഷാ വെല്ലുവിളികള്‍ നേരിടാന്‍ കരസേന പൂര്‍ണ സജ്ജമാണെന്നു സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും വ്യക്തമാക്കിയിട്ടുണ്ട്. ലഡാക്കിനോട് ചേര്‍ന്ന് അതിര്‍ത്തിക്കടുത്തുള്ള പാക്ക് വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേനാ വിന്യാസം ശക്തമാക്കിയതു മുന്‍കരുതലിന്റെ ഭാഗമാകാം. ആശങ്ക വേണ്ട. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ നേരിടാന്‍ സേന തയാറാണ്. 1970 80 കാലഘട്ടത്തിലുണ്ടായിരുന്ന സമാധാനാന്തരീക്ഷം കശ്മീരില്‍ വീണ്ടുമുണ്ടാവുമെന്നാണു പ്രതീക്ഷ. എഴുപതുകളിലും എണ്‍പതുകളിലും കശ്മീരിലെ സേനാംഗങ്ങളും പ്രദേശവാസികളും തമ്മില്‍ ഊഷ്മള ബന്ധം നിലനിന്നിരുന്നു റാവത്ത് പറഞ്ഞു.

വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ഇനി കഴിയേണ്ട. അവിടെ (യുഎന്‍ രക്ഷാസമിതി) ആരും പൂമാലയുമായി നിങ്ങളെ കാത്തുനില്‍ക്കുന്നില്ല.' കശ്മീര്‍ പ്രശ്നത്തില്‍ യുഎന്‍ സഹായം കിട്ടില്ലെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് പാക്ക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ മാധ്യമങ്ങളോട് ഇങ്ങനെ പറഞ്ഞത്. കശ്മീരീന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കെതിരെ രക്ഷാസമിതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളുടെ പിന്തുണ പാക്കിസ്ഥാന് കിട്ടില്ലെന്ന്, ഒരു രാജ്യത്തിന്റെയും പേരു പരാമര്‍ശിക്കാതെ അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category