1 GBP = 93.40 INR                       

BREAKING NEWS

ജമ്മുവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു; പൂര്‍ണശ്രദ്ധയും സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിലെന്ന് പൊലീസ്; കാശ്മീരിലെ നിയന്ത്രണങ്ങള്‍ കുറച്ച് ദിവസം കൂടി തുടരും; സാഹചര്യങ്ങള്‍ നിയന്ത്രണ വിധേയമെന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ജമ്മു: 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ജമ്മുവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായി ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മുനീര്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരിന് പ്രത്യകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ജമ്മു കശ്മീരിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും മുനീര്‍ ഖാന്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം സ്വാതന്ത്ര്യദിനാഘോഷം സമാധാനപൂര്‍ണമായി നടത്തുകയെന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് നാല് മുതലാണ് ജമുകശ്മീരില്‍ സൈന്യവും പൊലീസും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് തലേ ദിവസം മുതലായിരുന്നു നിയന്ത്രണങ്ങള്‍. ഏകദേശം, 50,000ത്തോളം സൈനികരേയാണ് ഇതിനെ തുടര്‍ന്ന് കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പെല്ലറ്റാക്രമണങ്ങള്‍ മാത്രമാണ് കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്റര്‍നെറ്റും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ എല്ലാം തന്നെ നിയന്ത്രണ വിധേയമാക്കിയിരുന്നു.

മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category