1 GBP = 93.40 INR                       

BREAKING NEWS

കശ്മീരിലുള്ള അതൃപ്തി നിലനില്‍ക്കുമ്പോഴും നയതന്ത്ര വിജയവുമായി എസ് ജയശങ്കര്‍; സാംസ്‌കാരിക- മാനവ വിഭശേഷി മേഖലകളില്‍ സഹകരണം ലക്ഷ്യമിട്ട് ഒപ്പു വെച്ചത് നാല് കരാറുകളില്‍; ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നില്‍ ഇനിയുള്ളത് ഒക്ടോബറിലെ ഇന്ത്യ-ചൈന ഉച്ചകോടിയുടെ വിജയം

Britishmalayali
kz´wteJI³

ബെയ്ജിംങ്: കശ്മീര്‍ വിഷയത്തിലെ ചൈനയുടെ അതൃപ്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തിന്റെ വിജയത്തെ ബാധിച്ചില്ല. ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷാനുമായും എസ് ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് അദ്ദേഹം ചൈനയിലെത്തിയത്. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ജമ്മു കശ്മീരിനു പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ചൈനയ്ക്കുള്ള അസന്തുഷ്ടി സന്ദര്‍ശനത്തിന്റെ മറ്റ് ഉദ്ദേശ്യങ്ങളെ പ്രതികൂലമായി ബാധിക്കാതെ നോക്കുന്നതില്‍ ജയ്ശങ്കര്‍ വിജയിച്ചു. അതേസമയം ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു. ഒക്ടോബറിലെ ഇന്ത്യ ചൈന അനൗപചാരിക ഉച്ചകോടിയുടെ വിജയമാണ് ഇനി ജയ്ശങ്കറിനു മുന്നിലുള്ള ലക്ഷ്യം.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് ജയ്ശങ്കര്‍ ക്വിഷാനെ കണ്ടത്. സാംസ്‌കാരിക-മാനവവിഭവ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് നാലുകരാറുകളിലും ഇന്ത്യയും ചൈനയും ഒപ്പുവെച്ചു.

ബെയ്ജിങില്‍ മൂന്നു ദിവസ സന്ദര്‍ശനത്തിനെത്തിയ ജയ്ശങ്കര്‍ ഇന്ത്യയില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തകരെ രണ്ടു തവണ കണ്ടു. ആദ്യത്തേതു അനൗപചാരികം. രണ്ടാമത്തേതു ചൈനയുമായുള്ള ചര്‍ച്ചകള്‍ക്കുശേഷം ഔദ്യോഗികനിലപാടു വ്യക്തമാക്കാനും.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ബെയ്ജിങ് സന്ദര്‍ശനമാണു ജയ്ശങ്കറും അദ്ദേഹവും തമ്മില്‍ അടുക്കാന്‍ വഴി വയ്ക്കുന്നത്. അന്നു ചൈനയില്‍ അംബാസഡറായിരുന്ന ജയശങ്കര്‍ ആ സന്ദര്‍ശനം വിജയകരാക്കുന്നതില്‍ വലിയ പങ്കു വഹിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത് ആഭ്യന്തര കാര്യമെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചുനില്‍ക്കുമ്പോഴും ചൈന അയഞ്ഞിട്ടില്ല. ഇന്ത്യയുടേത് ഏകപക്ഷീയവും തിരക്കിട്ടുള്ളതുമായ തീരുമാനമായിട്ടാണു ചൈന വിലയിരുത്തുന്നത്.

'ഇന്ത്യയുടെ ഔന്നത്യത്തിനു ചേര്‍ന്ന നടപടിയല്ല' ഇതെന്ന് ഉന്നത ചൈനീസ് വിദേശകാര്യ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിര്‍ത്തിയിലെ സംഘര്‍ഷം വര്‍ധിപ്പിക്കാനും ഭാവിയില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാനും ഇതു വഴിവയ്ക്കുമെന്നു ചൈന വിലയിരുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category