1 GBP = 94.20 INR                       

BREAKING NEWS

മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം; തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ; വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷം ഉള്‍പ്പെടെ 10 ലക്ഷം; സമയബന്ധിതമായി ദുരിതാശ്വാസത്തിന് മന്ത്രിതല ഉപസമിതി; പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണ്ടെത്താനും മന്ത്രിസഭാ തീരുമാനം

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ദുരിതം നേരിട്ട കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത പ്രതികരണ നിധിയില്‍നിന്നാണ് തുക അനുവദിക്കുന്നത്. കൂടാതെ ദുരന്തത്തില്‍ മരണമടഞ്ഞ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കും. തകര്‍ന്ന വീടുകള്‍ക്ക് 4 ലക്ഷം രൂപ നല്‍കും. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സ്ഥലം വാങ്ങാന്‍ 6 ലക്ഷം ഉള്‍പ്പെടെ 10 ലക്ഷം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദുരിതബാധിതര്‍ക്കും തീരദേശ മത്സ്യത്തൊഴിലാളി കടുംബങ്ങള്‍ക്കും സൗജന്യറേഷനും അനുവദിച്ചു.


കഴിഞ്ഞ പ്രളയത്തിന്റെ അനുഭവത്തില്‍ കൃത്യമായ പരിശോധനയുടെ ഭാഗമായി വേണം നഷ്ടപരിഹാരം കണക്കാക്കാന്‍. പഞ്ചായത്തുസെക്രട്ടറിയും വില്ലേജ് ഓഫീസറും തദ്ദേശഭരണ സ്ഥാപന സെക്രട്ടറിയും പരിശോധിച്ചു ദുരന്തബാധിത വീടുകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്തും. പ്രളയത്തില്‍ മത്സ്യകൃഷി അടക്കം വ്യാപകമായ കൃഷിനാശം ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ അതേ മാനദണ്ഡപ്രകാരം നഷ്ടപരിഹാരം അനുവദിക്കും. കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളും തകരാറില്‍ ആയിട്ടുണ്ട്. ഇതൊക്കെ പരിഹരിക്കേണ്ടതുണ്ട്. റോഡുകളും പൊതു കെട്ടിടങ്ങളും അറ്റകുറ്റപണികള്‍ നടത്തേണ്ടതുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ഇപ്പോള്‍ വരുന്നുണ്ട് സംഭാവനകള്‍ കൈമാറി നല്‍കുന്നതിന് പൊതു മേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവര്‍ ഈടാക്കുന്ന കമ്മീഷന്‍, എക്സ്ചേഞ്ച് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാന ബാങ്ക് സമിതിയുടെ ആവശ്യപ്പെടും. അതോടൊപ്പം ബാങ്കുകളുടെ കാര്യത്തില്‍ നിന്ന് കിട്ടേണ്ട ഇളവുകളും തേടും. നഷ്ടപരിഹാര തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കണമെന്ന് വ്യവസ്ഥ ഒഴിവാക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെടും.

മന്ത്രിസഭാ ഉപസമിതി
സമയബന്ധിതമായി ദുരിതാശ്വാസത്തിന് നഷ്ടപരിഹാരം നല്‍കാനും വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടം സംബന്ധിച്ച ശുപാര്‍ശ നല്‍കാനും മന്ത്രിസഭാ ഉപസമിതിയെ നിശ്ചയിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍. രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരാണ് കമ്മിറ്റിയില്‍ ഉള്ളത്.

സൗജന്യറേഷന്‍
കെടുതിയുടെ ഭാഗമായി ദുരിതത്തിലായവര്‍ക്ക് സൗജന്യറേഷന്‍ നല്‍കും. അന്ത്യോദയ അന്നയോജനയില്‍ പെടുന്നവര്‍ക്ക് നിലവില്‍ 35 കിലോ അരി സൗജന്യ റേഷന്‍ ലഭിക്കുന്നുണ്ട്. അവരുടെ കാര്യത്തില്‍ പ്രത്യേക തീരുമാനം ആവശ്യമില്ല. മറ്റ് കാലവര്‍ഷക്കെടുതി ബാധിച്ച എല്ലാവര്‍ക്കും ഒരു കുടുംബത്തിന് 15 കിലോ അരി വീതം സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട് . തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും 15 കിലോ അരി ലഭിക്കും

കേന്ദ്രസഹായം തേടും
ദുരന്തത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി കേന്ദ്രസര്‍ക്കാറിനോട് സഹായം ആവശ്യപ്പെടുന്നുണ്ട്. അതിനുള്ള നിവേദനം തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണല്‍ ചീഫ് സെക്രട്ടറി മാരായ മനോജ് ജോഷി, ഡി കെ സിങ്, പ്രിന്‍സിപല്‍ സെക്രട്ടറി ഡോക്ടര്‍ വി വേണു എന്നിവരടങ്ങിയ ഉദ്യോഗസ്ഥ സമിതിയെ ചുമതലപ്പെടുത്തി.

പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണ്ടെത്തും
ദുരന്തങ്ങള്‍ കൂടുതലായി നാം അനുഭവിക്കേണ്ടി വരികയാണ്. അതിന് പരിസ്ഥിതി പ്രശ്നങ്ങളുംഒരു ഘടകമായി വരുന്നുണ്ട്. അത് പരിഹരിക്കാന്‍ സാധ്യമായ എല്ലാ ഇടപെടലും നടത്തുന്നതാണ്. തീവ്രത വര്‍ദ്ധിപ്പിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അവ കണ്ടെത്തി ഇടപെടല്‍ ഉണ്ടാകും.

പുനര്‍നിര്‍മ്മാണം വലിയലക്ഷ്യം
ഈ ഘട്ടത്തില്‍ ലഭിക്കുന്ന നിയമവിധേയമായ ഏത് സഹായവും സ്വീകരിക്കേണ്ടതുണ്ട് കഴിഞ്ഞ പ്രളയത്തില്‍ പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപവേണ്ടിവരുമെന്നാണ് യുഎന്‍ എജന്‍സി കണക്കാക്കിയിരുന്നത്. ഇപ്പോ അത് വലിയ തോതില്‍ വര്‍ധിച്ചു പുനര്‍നിര്‍മ്മാണത്തിന് വ്യാപ്തി വര്‍ദ്ധിച്ചിരിക്കുന്നു നടത്തുക എന്നതാണ് മുന്നിലുള്ള ലക്ഷ്യം കഴിഞ്ഞവര്‍ഷത്തെ ദുരിതത്തില്‍ നിന്ന് കയറി കൊണ്ടിരിക്കുന്നു വ്യക്തമാണ്നഷ്ടങ്ങള്‍ നികത്തി വരുന്നതേയുള്ളൂ.

അതിനെയെല്ലാം അതിജീവിക്കുന്ന സമൂഹമാണ് നമ്മുടേത് എന്ന് നാം കാണിച്ചിട്ടുണ്ട് അത് ആവര്‍ത്തിച്ചു ഉറപ്പാക്കേണ്ടതുണ്ട്. ആദ്യം ഐക്യത്തോടെയുള്ള മാതൃകാപരമായ ഇടപെടല്‍ ആണ് ഉണ്ടായത്. ദുരന്തത്തില്‍ പെട്ടവരെ രക്ഷിക്കാനും ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനും ഭക്ഷണം വസ്ത്രം എന്നിവ നല്‍കാനും ഒരേ മനസ്സോടെയുള്ള പ്രവര്‍ത്തനങ്ങളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category