1 GBP = 94.00 INR                       

BREAKING NEWS

മഴക്കു മുന്നില്‍ മരിച്ചുവീഴാന്‍ മനസ്സില്ലാത്ത മലയാളിക്കായി സഹായ പ്രവാഹം; ഇന്നലെ മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 1.24 കോടി രൂപ; അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത് എംകെ ഗ്രൂപ്പ് എംഡി എം എ യൂസഫലി; പ്രളയത്തെ അതിജീവിക്കാന്‍ മലയാളി മനസ്സു കാട്ടുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: പ്രളയത്തെ തോല്‍പ്പിക്കാന്‍ സഹജീവികളുടെ സഹായ പ്രവാഹം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളും കേരളത്തെ സ്നേഹിക്കുന്നവരുമായ നിരവധി ആളുകളാണ് സഹായഹസ്തവുമായി മുന്നോട്ട് വരുന്നത്. ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും തുണികളും പണവുമെല്ലാമായി മനുഷ്യര്‍ ഒന്നിക്കുകയാണ്- മഴക്ക് മുന്നില്‍ മലയാളി വീണുപോകാതിരിക്കാന്‍. ദുരന്തത്തില്‍പെട്ടവരുടെ കണ്ണീരൊപ്പാന്‍ ഉല്‍പന്നങ്ങളായും പണമായും സഹായങ്ങള്‍ പ്രവഹിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നലെ മാത്രം 1.24 കോടി രൂപ 6009 പേരുടെ സംഭാവനയായി എത്തി. തിരുവനന്തപുരം ജില്ലയില്‍നിന്നു മാത്രം കഴിഞ്ഞ 4 ദിവസത്തിനിടെ നൂറിലേറെ ലോറികളാണ് ഉല്‍പന്നങ്ങളുമായി ദുരന്തമേഖലയിലേക്കു തിരിച്ചത്. തിരുവനന്തപുരം കോര്‍പറേഷന്റെ 43-ാമത്തെ ലോഡ് ഇന്നലെ പുറപ്പെട്ടു. ജില്ലാ ഭരണകൂടം 32 ടണ്‍ വസ്തുക്കളും ജില്ലാ പഞ്ചായത്ത് 10 ലോഡ് സാധനങ്ങളും ഇതുവരെ കയറ്റി അയച്ചു.

എംകെ ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും വ്യവസായ പ്രമുഖനുമായ എം.എ. യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ വാഗ്ദാനം ചെയ്തു. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലേക്കു ഡിഎംകെ ഇന്നലെ 10 ലോഡ് സാധനങ്ങള്‍ കൂടി അയച്ചു. ഒരു കോടിയുടെ സാധനങ്ങള്‍ ഇതിനകം അയച്ചു. കേരളത്തിനും മഹാരാഷ്ട്രയ്ക്കും 10 ലക്ഷം രൂപ വീതം സഹായം എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി പ്രഖ്യാപിച്ചു. അതേസമയം, ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ കൈമാറി നല്‍കുന്നതിനു പൊതുമേഖലാ, സഹകരണ ബാങ്കുകള്‍ ഈടാക്കുന്ന കമ്മിഷനും എക്സ്ചേഞ്ച് നിരക്കും ഒഴിവാക്കണമെന്നു സംസ്ഥാന തല ബാങ്കേഴ്സ് സമിതിയോടു സര്‍ക്കാര്‍ ആവശ്യപ്പെടും. ദുരിതബാധിതര്‍ക്കു സര്‍ക്കാര്‍ നല്‍കുന്ന തുക നിക്ഷേപിക്കുന്ന അക്കൗണ്ടുകള്‍ക്കു മിനിമം ബാലന്‍സ് നിബന്ധന ഒഴിവാക്കണമെന്നും ബാങ്കുകളോട് ആവശ്യപ്പെടാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

സഹായവുമായി കൊല്ലപ്പെട്ട വിദേശിയുടെ സഹോദരിയും
കേരളത്തില്‍ സ്വന്തം സഹോദരി കൊല്ലപ്പെട്ടെങ്കിലും മലയാളികള്‍ക്കു കൈത്താങ്ങായി വിദേശയുവതി. ഒന്നരവര്‍ഷം മുന്‍പു കോവളത്തു കൊല്ലപ്പെട്ട ലാത്വിയന്‍ സ്വദേശിനിയുടെ സഹോദരിയാണ് അയര്‍ലന്‍ഡില്‍നിന്ന് ഓണ്‍ലൈനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10,000 രൂപ സംഭാവന നല്‍കിയത്.

മഹാപ്രളയകാലത്തെ സഹായങ്ങള്‍ ഇങ്ങനെ
കഴിഞ്ഞ വര്‍ഷത്തെ പ്രളയസമയത്ത് മുഖ്യമന്ത്രി ആഹ്വാനം ചെയ്ത സാലറി ചലഞ്ചില്‍ സമാഹരിച്ചത് 1205.18 കോടി രൂപ. വ്യക്തികളിലും സ്ഥാപനങ്ങളില്‍നിന്നുമുള്ള സംഭാവന 2,675.71 കോടിയും. ഉത്സവബത്ത സംഭാവന ഇനത്തില്‍ 117.69 കോടിയും മദ്യസെസ് വഴി 308.68 കോടിയും സമാഹരിച്ചിരുന്നു. പ്രളയാനന്തരം അടിയന്തര സഹായമായി 7,37,475 പേര്‍ക്ക് 457.23 കോടി രൂപ നല്‍കി. 10,000 രൂപവരെ 6.9 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാക്കി. തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണിക്കും പുനര്‍നിര്‍മ്മാണത്തിനും 1318.61 കോടി രൂപ അനുവദിച്ചു. 15 ലക്ഷത്തിലേറെ പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. ഇതിനായി പതിനായിരത്തിലധികം ക്യാമ്പ് തുറന്നു. 6,93,287 വീടുകള്‍ താമസയോഗ്യമാക്കി. പകര്‍ച്ചവ്യാധികളെ നേരിടാന്‍ കൈമെയ് മറന്ന് ഇടപ്പെട്ടു. മുന്നുലക്ഷം കിണറുകള്‍ ഉള്‍പ്പെടെ പ്രളയബാധിത മേഖലയിലെ മുഴുവന്‍ ജലസ്രോതസുകളും അണുവിമുക്തമാക്കി. മൂന്നുദിവസം കൊണ്ട് വീട്ടുമൃഗങ്ങള്‍ ഉള്‍പ്പെടെ 14,657 ജീവികളുടെ ശവശരീരം സുരക്ഷിതമായി മറവുചെയ്തു. ആയിരക്കണക്കിന് ടണ്‍ ഖരമാലിന്യങ്ങള്‍ നീക്കം ചെയ്തു. പ്രളയാനന്തരമുണ്ടാവേണ്ട മാരകങ്ങളായ പകര്‍ച്ചവ്യാധികളെ അതിജീവിച്ചു.

25 ലക്ഷം വൈദ്യുതി ബന്ധങ്ങള്‍ വളരെ സുരക്ഷിതമായി പുനഃസ്ഥാപിച്ചു. സന്നദ്ധ പ്രവര്‍ത്തനത്തിനൊപ്പമുണ്ടായ ചെലവെല്ലാം ദുരിതാശ്വാസ നിധിയില്‍നിന്ന് വഹിച്ചു. പ്രഖ്യാപിച്ചതും നിശ്ചിത സമയത്തിനുള്ളില്‍ നല്‍കേണ്ടുതമായ ചെലവിനത്തില്‍ 730.05 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മൂന്ന് ലക്ഷം കര്‍ഷകര്‍ക്ക് 200 കോടി രൂപയുടെ ആശ്വാസ സഹായം നല്‍കി. കന്നുകാലികള്‍ നഷ്ടപ്പെട്ട 27,363 കുടുംബങ്ങള്‍ക്ക് 21.70 കോടി രൂപ ലഭിച്ചു. പൂര്‍ണമായും തകര്‍ന്ന 15,079 വീട് പുനര്‍നിര്‍മ്മിക്കുന്നു. നാലുലക്ഷം രൂപ വീതമാണ് സഹായം. തുക നിര്‍മ്മാണ പുരോഗതിക്കനുസരിച്ച് ഗഡുക്കളായി നല്‍കുന്നു. പ്രളയത്തില്‍ തകര്‍ന്ന 7602.3 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മ്മിച്ചു. കേരള ഉജ്ജീവന്‍ വായ്പാ പദ്ധതിയില്‍ കുടുംബശ്രീ വഴി 1,44,947 കുടുംബത്തിന് 1273.98 കോടി രൂപയുടെ വായ്പ അനുവദിച്ചു.

ഇതിന്റെ പലിശ ദുരിതാശ്വാസ നിധിയില്‍നിന്നാണ് നല്‍കുന്നത്. പുനരധിവാസ, പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ ദുരിതാശ്വാസനിധിയിലെ ശേഷിക്കുന്ന തുകയുടെ ഒരു ഭാഗം ഹ്രസ്വകാല നിക്ഷേപമായി ബാങ്കുകളില്‍ സൂക്ഷിക്കുകയാണ്. ആവശ്യാനുസരണം പിന്‍വലിക്കും. ഈ നിക്ഷേപത്തിന്റെ പലിശയും ദുരിതാശ്വാസനിധിയിലേക്ക് എത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category