
ഈരാറ്റുപേട്ട: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലും മലപ്പുറത്തും ഉരുള്‍പൊട്ടലുണ്ടായ സാഹചര്യത്തില്‍ ഈരാറ്റുപേട്ട മേഖലയിലും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നത് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് ആയിരുന്നു. തീക്കോയി, തലനാട്, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ സാധ്യത ഉണ്ടെന്ന് പറഞ്ഞു വെച്ചത് എംഎല്‍എ തന്നെയായിരുന്നു. എംഎല്‍എയുടെ സന്ദേശം വന്നതോടെ ആളുകള്‍ ഭീതിയിലായി. ഇതോടെ അധികൃതര്‍ ക്യാമ്പുകളും തുറന്നു. ഇതിന് പിന്നാലെയായി ഇപ്പോള്‍ വ്യാജ പ്രചരണങ്ങല്‍ കൊണ്ട് വശംകെട്ടിരിക്കയാണ് നാട്ടുകാര്‍.
മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് ജില്ലയുടെ കിഴക്കന്‍ മേഖലയിലെ 4 പഞ്ചായത്തുകളിലെ അപകട സാധ്യതാ മേഖലകളില്‍ നിന്ന് ആളുകളെ ക്യാംപുകളിലേക്കു മാറ്റിയത്. തീക്കോയി, തലനാട്, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ പഞ്ചായത്തുകളില്‍ ക്യാംപുകള്‍ തുറന്നു. പ്രാഥമിക കണക്ക് അനുസരിച്ച് 177 കുടുംബങ്ങളില്‍ നിന്നായി 601 പേരാണ് ക്യാംപുകളില്‍ രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച രാവിലെ മുതല്‍ മലയോര മേഖലകളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ക്യാംപുകളിലേക്കു കഴിഞ്ഞ ദിവസം രാത്രി എത്തിയവര്‍ രാവിലെ വീടുകളിലേക്ക് പോയെങ്കിലും പലരും വൈകിട്ട് തിരിച്ചെത്തി.
ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ കാരിക്കാട് ടോപ്പിനു സമീപം ഉരുള്‍പൊട്ടിയ മേഖല ഇപ്പോഴും സുരക്ഷിതമല്ല. ഇവിടെ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്നു പ്രദേശവാസികള്‍ പറയുന്നു. വാഗമണ്‍ റോഡില്‍ 4 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണിടിഞ്ഞു വീണത്. തീക്കോയി, തലനാട് എന്നിവിടങ്ങളിലെ പഞ്ചായത്ത് റോഡുകളിലും മണ്ണിടിഞ്ഞു വീണിരുന്നു. ഇവിടങ്ങളിലെ കൃഷി നാശത്തിന്റെ തോത് പൂര്‍ണമായും കണക്കാക്കിയിട്ടില്ല. തോട്ടങ്ങളിലും കൃഷിസ്ഥലങ്ങളിലും മണ്ണിടിഞ്ഞ് കിടപ്പുണ്ട്.
അടിവാരം, തലനാട്, തീക്കോയി ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി എന്ന വ്യാജ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പരക്കുന്നുണ്ട്. ചൊവ്വാഴ്ച രാവിലെ വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് വാട്സാപ് വഴി പരക്കുന്നത്. പ്രദേശത്ത് ബന്ധുക്കളുള്ള ആളുകള്‍ വിദേശത്ത് നിന്നുവരെ, സന്ദേശങ്ങള്‍ സത്യമെന്നു വിശ്വസിച്ച് ആശങ്കപ്പെടുന്ന സാഹചര്യവുമുണ്ടായി. 4 പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളെയും ഒഴിപ്പിക്കുന്നു എന്ന പ്രചാരണവുമുണ്ടായി. എന്നാല്‍ മലയിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ മാത്രമാണു മാറ്റിയതെനു പഞ്ചായത്ത്, റവന്യു അധികൃതര്‍ വ്യക്തമാക്കി.
പി.സി.ജോര്‍ജ് എംഎല്‍എയുടെ വോയ്സ് ക്ലിപ്പിനു വിശദീകരണം തേടി കലക്ടറെ വിളിച്ചെന്നുള്ള ശബ്ദസന്ദേശവും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പൂഞ്ഞാര്‍ തെക്കേകര,തീക്കോയി, കൂട്ടിക്കല്‍ പഞ്ചായത്തുകളിലെ മലയോര മേഖലയില്‍ താമസിക്കുന്ന മുഴുവന്‍ ആളുകളും ഓഗസ്റ്റ് 15 വരെയുള്ള രാത്രികാലങ്ങളില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കണമെന്ന മുന്നറിയിപ്പാണ് പി.സി. ജോര്‍ജ് നല്‍കിയത്. ഇദ്ദേഹത്തിന്റെ ശബ്ദ സന്ദേശം വാട്സാപ്പില്‍ കൂടി പ്രചരിക്കുന്നുമുണ്ട്. പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയെന്ന് പി.സി. ജോര്‍ജ് എംഎല്‍എ മാതൃഭൂമി ഡോട്ട് കോമിനോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്ു. അതേസമയം പരിഭ്രമിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും പ്രസ്തുത പ്രദേശങ്ങള്‍ക്ക് മാത്രമായി പ്രത്യേക മുന്നറിയൊപ്പൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഇതില്‍ വ്യക്തമാക്കിയത്.
എംഎല്‍എ പറഞ്ഞിട്ടുള്ള പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള മേഖലകളാണ്. മുമ്പ് ഇവിടെ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ അദ്ദേഹം പറയുന്നതുപോലെ ഭീതിജനകമായ സാഹചര്യം അവിടെ ഇല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam