1 GBP = 93.40 INR                       

BREAKING NEWS

സ്വരുക്കൂട്ടിയ സമ്പാദ്യവും ജീവിതകാലം കൊണ്ട് മാത്രം തീര്‍ക്കാനാകുന്ന കടവും വാങ്ങി ഇസ്മയില്‍ കെട്ടിപ്പൊക്കിയ സ്വപ്നക്കൂട് തകര്‍ത്തത് പ്രകൃതിയുടെ താണ്ഡവം; ഇന്‍ഷുറന്‍സ് കമ്പനി ഭവന വായ്പാ തുക തിരിച്ചടച്ചിട്ടും കലിയടങ്ങാത്ത ബാങ്ക് ഇപ്പോഴും പണം പിടുങ്ങുന്നു; കിടപ്പാടം പോലുമില്ലാതെ രണ്ട് പിഞ്ച് കുഞ്ഞുങ്ങളുമായി പകച്ചു നില്‍ക്കുന്ന ഒരു കുടുംബത്തിന്റെ കഥ

Britishmalayali
kz´wteJI³

കണ്ണൂര്‍: കനത്ത മഴയില്‍ സ്വന്തം വീട് നിലംപതിക്കുന്ന സമയത്തും ഇസ്മയില്‍ നാട്ടുകാര്‍ക്ക് വെളിച്ചമെത്തിക്കാനുള്ള തിരക്കിലായിരുന്നു. കനത്ത മഴയില്‍ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചുകൊണ്ടിരിക്കെയാണ് മട്ടന്നൂര്‍ നടുവനാട് ഇസ്മയിലിന്റെ വീട് പൂര്‍ണ്ണമായും നിലം പതിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച്ച പകലാണ് വീട് ആളുകളുടെ കണ്‍മുന്നില്‍ നിലംപതിച്ചത്. കെഎസ്ഇബി ജീവനക്കാരനായ ഇസ്മയില്‍ അപ്പോഴും ഇതൊന്നുമറിയാതെ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.

ജീവിതത്തില്‍ അതുവരെ സമ്പാദിച്ചത് മുഴുവന്‍ ചെലവാക്കിയാണ് ഇസ്മയില്‍ ഒരു വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ചത്. സ്വപ്നം പൂര്‍ത്തിയായപ്പോള്‍ ഇനിയുള്ള കാലം മുഴുവന്‍ പണിയെടുത്ത് തീര്‍ക്കാനുള്ളത്ര തുക കടമാകുകയും ചെയ്തിരുന്നു. ബാങ്കില്‍ നിന്നും 13 ലക്ഷം രൂപ വായ്പയെടുത്താണ് വീടുപണി തുടങ്ങിയത്. തികയാതെ വന്നപ്പോള്‍ ഭാര്യയുടെ 30 പവന്‍ സ്വര്‍ണം വിറ്റു. ജില്ലാ ബാങ്കില്‍ നിന്നും രണ്ടു ലക്ഷം രൂപ വ്യക്തിഗത വായ്പയുമെടുത്തു. 10 ലക്ഷത്തോളം രൂപയ്ക്കാണ് 15 സെന്റ് സ്ഥലം വാങ്ങിയത്. അവിടെ 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വീടുപണിതത്. രണ്ടു കിടപ്പുമുറി, സ്വീകരണമുറി, ഊണുമുറി, അടുക്കള എന്നിവയടക്കം 1400 ചതുരശ്രയടിയുള്ള വീടായിരുന്നു. പണി പൂര്‍ത്തിയാക്കി 2017 നവംബര്‍ 26 ന് ആയിരുന്നു ഗൃഹപ്രവേശം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിനാണ് ദുരിതം ഇസ്മായിലിനെ തേടി ആദ്യം എത്തുന്നത്. കഴിഞ്ഞ പ്രളയ കാലത്തുണ്ടായ മണ്ണിടിച്ചിലില്‍ വീടിന് വിള്ളലുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഇവിടെ നിന്നും മാറിത്താമസിക്കുകയായിരുന്നു. ഒന്നര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അന്ന് മണ്ണുനീക്കി വീട് വൃത്തിയാക്കിയത്. അന്ന് മുതല്‍ വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസം. മാസം നാലായിരത്തോളം രൂപ വാടക നല്‍കണം. പ്രളയസഹായമായി സര്‍ക്കാരില്‍ നിന്നും നാമമാത്രമായ തുകയാണ് ലഭിച്ചത്. പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ 3 ലക്ഷം രൂപ നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് തകര്‍ന്ന ചുമരുകള്‍ കെട്ടാന്‍ കല്ലും സിമന്റും എല്ലാം ഇറക്കിയിരുന്നു. അപ്പോഴാണ് ഇടിത്തീ പോലെ അടുത്ത ദുരന്തം എത്തിയത്.

ഭവനവായ്പ ഇന്‍ഷുറസ് തുകയില്‍നിന്നു തിരിച്ചടച്ചെങ്കിലും ശമ്പളം എത്തുന്ന ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇപ്പോഴും തുക പിടിക്കുന്നുണ്ട്. ബാങ്കിങ് ഓംബുഡ്സ്മാന് ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും അധികം പിടിച്ച തുക മടക്കി നല്‍കുന്നതിലടക്കം യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കണ്ണൂര്‍ കലക്ടറെ കണ്ടു ദുരവസ്ഥ ബോധിപ്പിക്കാന്‍ ചെന്നപ്പോള്‍ ബന്ധപ്പെട്ട അധികാരികള്‍ പരുഷമായി സംസാരിച്ചു മടക്കി അയക്കുകയാണ് ചെയ്തത്. അരലക്ഷത്തോളം രൂപ വാടകയിനത്തില്‍ നല്‍കാനുണ്ട്. ലോണ്‍ ഒഴിവാക്കി നല്‍കാനും അടച്ച തുക മടക്കി ലഭിക്കാനും പുതിയ ഒരു കിടപ്പാടം പണിയാനുള്ള കുറച്ചു സാമ്പത്തിക സഹായം എങ്കിലും സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള കാത്തിരിപ്പിലാണ് ഇസ്മയിലും ഭാര്യ സുമയ്യയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളെയും ചേര്‍ത്ത് പിടിച്ച്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category