1 GBP = 93.40 INR                       

BREAKING NEWS

ദുരന്തത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് ഫോണില്‍ സംസാരിച്ച ഉപ്പയെ കാര്‍ ഉള്‍പ്പെടെ കാണാതായി; പ്രതീക്ഷ കൈവിടാതെ തിരച്ചിലിനൊപ്പം സലിം; 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന പുത്തുമലയില്‍ മൃതദേഹങ്ങള്‍ എവിടെയെന്ന് അറിയാതെ രക്ഷാപ്രവര്‍ത്തകര്‍; കാഴ്ച്ചക്കാരായി എത്തുന്നവരും രക്ഷാപ്രവര്‍ത്തനതത്തിന് തടസ്സമാകുന്നു; കവളപ്പാറയില്‍ ദുരിതാശ്വാസ ക്യാംപില്‍ പരസ്പരം ആശ്വസിപ്പിച്ച് ദുരന്തബാധിതര്‍

Britishmalayali
kz´wteJI³

പുത്തുമല: ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ നിന്നുള്ള കാഴ്ച്ചകള്‍ ഹൃദയഭേദകമാണ്. ദുരന്തം ഉണ്ടായി ഒരാഴ്ച്ചയോട് അടുക്കുമ്പോഴും രക്ഷാപ്രവര്‍ത്തനം എങ്ങുമെത്താത്ത അവസ്ഥയിലാണ്. പത്ത് പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം നഷ്ടങ്ങള്‍ക്കിടയിലും ആശങ്കയോടെ രക്ഷാപ്രവര്‍ത്തനത്തിത്തില്‍ സജീനവമായ ചിലരുമുണ്ട്. സലിം എന്ന ചെറുപ്പക്കാരന്റെ കഥ അതുപോലെയാണ്.

പുത്തുമല ദുരന്തത്തിന് 2 മണിക്കൂര്‍ മുന്‍പ് ഫോണില്‍ സംസാരിച്ചപ്പോഴും സലീമിനോട് ഉപ്പ പറഞ്ഞത് എല്ലാവരും സുരക്ഷിതരാണെന്നാണ്. വീട്ടുകാരെയും അയല്‍ക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. ഒന്നും പേടിക്കേണ്ടെന്നും വീട്ടിലൊന്ന് പോയി നോക്കിയിട്ട് ക്യാംപിലേക്ക് മാറുമെന്നും പറഞ്ഞു പോയതാണ്. അതിനു ശേഷം സലീം തിരക്കിട്ട് സൗദിയില്‍ നിന്നെത്തി രണ്ടും ദിവസം പുത്തുമലയിലെല്ലാം തിരഞ്ഞിട്ടും ഉപ്പയെ കണ്ടെത്താനായിട്ടില്ല.

ദുരന്തഭൂമിയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ നിസ്സഹായനായി നില്‍ക്കുകയാണ് പച്ചക്കാട് നാച്ചിവീട്ടില്‍ അവറാന്റെ മകന്‍ സലീം. ഉപ്പയും ഉറ്റ സുഹൃത്ത് അബൂബക്കറും സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയാണ് പ്രളയത്തില്‍ കാണാതായത്. തലേന്ന് ചെറിയ ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മുതല്‍ പച്ചമലയില്‍നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു ഇരുവരും. 8ന് വൈകിട്ട് വീടിന്റെ അവസ്ഥ നോക്കാന്‍ പോകും വഴിയാണ് മലവെള്ളമെത്തിയത്.

30 വര്‍ഷം മുന്‍പ് എസ്റ്റേറ്റ് ജീവനക്കാരായി പാടിയില്‍ താമസിക്കുമ്പോഴേ ഉറ്റ കൂട്ടുകാരാണ് അവറാനും അബൂബക്കറും. പിന്നീട് പച്ചക്കാട്ടില്‍ വീട് പണിതതും തൊട്ടടുത്ത്. മക്കള്‍ സലീമും അസ്‌കറും തമ്മില്‍ പിരിയാത്ത കൂട്ടുകാര്‍. ജിദ്ദയില്‍ ഡ്രൈവറായ സലീം 3 മാസത്തെ അവധി കഴിഞ്ഞ് 10 ദിവസം മുന്‍പാണ് തിരിച്ചുപോയത്.പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. മണ്ണുമാന്തി യന്ത്രങ്ങള്‍ ഇന്നലെ സജീവമായി ഇറങ്ങിയിട്ടും വില്ലനായി മഴയെത്തിയതോടെ തിരച്ചില്‍ ഇഴഞ്ഞു.

പലയിടത്തായി ചെളിയില്‍ പൂണ്ട യന്ത്രങ്ങള്‍ തിരിച്ചു കയറ്റാന്‍ വന്‍ അധ്വാനമാണ് വേണ്ടിവരുന്നത്. കുന്നിന്മുകളില്‍ പച്ചക്കാട് ഭാഗം മുതല്‍ താഴെ മേപ്പാടി സൂചിപ്പാറ റോഡിലെ കലുങ്കിനു സമീപംവരെ പലയിടത്തായി മണ്ണുമാന്തികള്‍ ഇറങ്ങിയിട്ടുണ്ട്. 10 അടിയിലേറെ ചെളിനിറഞ്ഞു കിടക്കുന്ന എസ്റ്റേറ്റ് പാടികളുടെ ഭാഗത്തേക്ക് പ്രവേശിക്കാന്‍, കള്ളാടിയില്‍നിന്ന് പുത്തുമലയിലേക്ക് ഇറങ്ങിവരുന്ന റോഡിലെ സുരക്ഷാവേലി പൊളിച്ച് മണ്ണിടുന്നുണ്ട്. ഇവിടെ യന്ത്രങ്ങള്‍ക്ക് ഇറങ്ങാനായാല്‍ തിരച്ചിലില്‍ കാര്യമായ പുരോഗതിയുണ്ടാകും.

കാഴ്ചക്കാരായി എത്തുന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിന് വലിയ തടസ്സമാകുന്നുണ്ടെന്ന് ജില്ലാ ഭരണകൂടം പറയുന്നു. വീതി കുറഞ്ഞ റോഡില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ നീങ്ങുന്നതിന് സന്ദര്‍ശകരുടെ സാന്നിധ്യം തടസ്സമുണ്ടാക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങളെ കള്ളാടിയില്‍ തടയുന്നുണ്ട്. ചൂരല്‍മല, കശ്മീര്‍ തുടങ്ങിയ ഭാഗങ്ങളിലെ താമസക്കാരെ കടത്തി വിടുകയും ചെയ്യും.

പുത്തുമലയില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടാഴ്ചയ്ക്കുള്ളില്‍ ഉചിതമായ ഭൂമി കണ്ടെത്താന്‍ നടപടികളുമായി ജില്ലാ ഭരണകൂടം. ജനപ്രതിനിധികളുടെയും റവന്യു അധികൃതരുടെയും നേതൃത്വത്തിലാണ് സ്ഥലം കണ്ടെത്തുക. ദുരന്ത ഭീഷണിയില്ലാത്ത വാസയോഗ്യമായ ഭൂമി കണ്ടെത്തുകയെന്നത് വെല്ലുവിളിയാണ്. കണ്ടെത്തുന്ന ഭൂമി വിദഗ്ധ സംഘത്തിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരസുരക്ഷ ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. 53 വീടുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 24 വീടുകള്‍ അപകടാവസ്ഥയിലുമാണ്.

ഈ വീടുകളില്‍ കഴിഞ്ഞവരെ എത്രയും പെട്ടെന്ന് പുനരധിവിപ്പിക്കുന്നതിന് സര്‍ക്കാര്‍ തലത്തിലുള്ള വേഗതയേറിയ നടപടികള്‍ ഉണ്ടാവണമെന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് ജില്ലയിലെ രക്ഷാപ്രവര്‍ത്തന-പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ട ചുമതലയുള്ള സ്‌പെഷല്‍ ഓഫിസര്‍ യു.വി.ജോസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായധനം നിശ്ചയിക്കുന്നതിനായി കരട് രൂപരേഖ തയാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ റീബില്‍ഡ് ആപ് വഴി നഷ്ടപരിഹാരം നിശ്ചയിച്ചതിലുണ്ടായ പാകപ്പിഴകള്‍ പരിഹരിക്കുന്നതിനായി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി.വേണു സ്‌പെഷല്‍ ഓഫിസര്‍ യു.വി.ജോസിനെ ചുമതലപ്പെടുത്തി.

അതിനിടെ കവളപ്പാറയില്‍ നിന്നുള്ള കാഴ്ച്ചകളും അതീവ ദുരന്തമമാണ്. ഇവിടെ പരസ്പ്പരം ആശ്വസിപ്പിച്ചാണ് ദുതിബാധിതര്‍ കഴിയുന്നത്. മകള്‍ ആബിദയെ പ്രളയം കൊണ്ടുപോയ ദുഃഖത്തിലാണ് സുബൈദ കഴിയുന്നത്. മകളെയോര്‍ത്ത് വിതുമ്പുന്ന സുബൈദയ്ക്ക് ആശ്വാസം പകര്‍ന്ന് അയല്‍വാസി ഷിബാ ഷെറിന്‍ അടുത്തുണ്ട്. അവള്‍ ആബിദയുടെ കൂട്ടുകാരിയാണ്. ഉള്ളതെല്ലാം നശിപ്പിച്ചെത്തിയ ഉരുളിന്റെ ദുരിതം അനുഭവിച്ചവളുമാണ്. എല്ലാവരും തുല്യ ദുഃഖിതരായ ദുരിതാശ്വാസ ക്യാംപില്‍ പരസ്പരം ആശ്വസിപ്പിച്ചും കണ്ണീര്‍ തുടച്ചും അതിജീവനത്തിന്റെ വഴി തേടുകയാണ് കവളപ്പാറയില്‍ അവശേഷിക്കുന്നവര്‍. 5 ക്യാംപുകളിലായി കഴിയുന്നവരില്‍ നൂറോളം കുടുംബങ്ങളുണ്ട്. പകല്‍സമയം പുരുഷന്മാര്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോകുമ്പോള്‍ സ്ത്രീകളും കുട്ടികളും നെഞ്ചിടിപ്പോടെ ക്യാംപുകളില്‍ തുടരും. ദുരന്തഭൂമിയില്‍നിന്ന് ഇനി കണ്ടെടുക്കാനുള്ളത് തങ്ങളുടെ പ്രിയപ്പെട്ടവരെയാണെന്ന് അവര്‍ക്കറിയാം.

തങ്ങളെയെല്ലാം സുരക്ഷിതരാക്കി മരണത്തിനു കീഴടങ്ങിയ മകന്‍ ബിനോയിയെ ഓര്‍ത്താണ് അമ്മ നെടിയകാലായില്‍ ഉഷയുടെ വേദന. വെള്ളപ്പൊക്കം ഭയന്ന് അന്നുച്ചയ്ക്ക് അമ്മയെയും ഭാര്യയെയും മക്കളെയും ബിനോയി ഭാര്യവീട്ടിലെത്തിച്ചിരുന്നു. മടങ്ങാനൊരുങ്ങുമ്പോള്‍ ഉഷ തടഞ്ഞതാണ്. 'വെള്ളം കയറും മുന്‍പേ വീട്ടിലുള്ളതെല്ലാം മാറ്റിവയ്ക്കണ്ടേ അമ്മേ' എന്നു ചോദിച്ച് പടിയിറങ്ങിയ ബിനോയി പിന്നെ തിരിച്ചുവന്നില്ല.

അമ്മാവന്‍ ചേന്തനാട് പത്മനാഭന്റെ മരണാനന്തരച്ചടങ്ങുകള്‍ക്കായി ഒരാഴ്ച മുന്‍പ് കവളപ്പാറയിലെത്തിയതാണു ചേര്‍ത്തല സ്വദേശി കായിപ്പുറത്ത് ശശി. ഉരുളിറങ്ങി വന്ന രാത്രിയില്‍ അമ്മായിയെയും മക്കളെയും മരണത്തില്‍നിന്നു രക്ഷിച്ചത് ഇദ്ദേഹമാണ്. ഉറ്റവര്‍ക്ക് ഒരു താല്‍ക്കാലിക ഭവനമെങ്കിലും കിട്ടിയശേഷമേ മടക്കമുള്ളൂ എന്നുപറഞ്ഞ് ശശിയും ദുരിതാശ്വാസ ക്യാംപിലുണ്ട്. ആശിച്ചു പണിത വീട്, ഗൃഹപ്രവേശം നടത്തും മുന്‍പേ മണ്ണെടുത്തതിന്റെ വേദനയിലാണ് തോട്ടുപുറത്ത് ഷിബുവും കുടുംബവും. പണിപൂര്‍ത്തിയായ വീട്ടിലേക്കു ചിങ്ങത്തില്‍ കയറിക്കൂടാമെന്നു കരുതി ഷെഡില്‍ കഴിയുകയായിരുന്നു ഇതുവരെ. പോത്തുകല്ല് പഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതി വഴി നിര്‍മ്മിച്ച 5 വീടുകളാണ് ഇത്തവണ മണ്ണിലൊഴുകിപ്പോയത്.

ഉറക്കത്തില്‍നിന്നു ഞെട്ടിയുണര്‍ണു കരയുന്ന കുട്ടികളുണ്ട് ഇപ്പോഴും കവളപ്പാറയ്ക്കു സമീപത്തെ ദുരിതാശ്വാസ ക്യാംപുകളില്‍. ദുരന്തത്തെ നേരിട്ടുകണ്ട കുഞ്ഞുകണ്ണുകളില്‍നിന്ന് ഇപ്പോഴും ആ നടുക്കം വിട്ടുമാറിയിട്ടില്ല. അമ്മ നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ സ്നേഹത്തോടെ പുണരാന്‍ സ്‌കൂളിലെ ടീച്ചറമ്മമാര്‍ കൂടെക്കൂടെ ക്യാംപുകളിലേക്ക് എത്തുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category