1 GBP = 97.70 INR                       

BREAKING NEWS

കേരളത്തില്‍ ദുരിതപെയ്ത്തിന് ഇടയാക്കിയ മേഘാവരണം അകലുന്നു; പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിമാറി; ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്കു മാറുന്നതോടെ മഴയുടെ ശക്തി കുറയും; അതിതീവ്ര മഴയുടെ ഭീഷണി ഇല്ലതായതോടെ കേരളം പൂര്‍ണമായും വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നു മാറുന്നു; പുത്തുമലയിലെയും കവളപ്പാറയിലെയും മഹാദുരന്തം ഒഴിച്ചാല്‍ മഴയുടെ തോതില്‍ ഇക്കുറി കേരളത്തില്‍ സാധാരണ മണ്‍സൂണ്‍ മാത്രം; അണക്കെട്ടുകള്‍ ഇപ്പോഴും പാതിപോലും നിറഞ്ഞില്ല

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പേമാരിക്ക് ഇടയാക്കിയ മഴയുടെ ശക്തി കുറയുന്നു. സംസ്ഥാനത്ത് കഴത്ത മഴയ്ക്ക് ഇടയാക്കിയ കാര്‍മേഘങ്ങള്‍ കേരള തീരത്തു നിന്നും അകന്നു തുടങ്ങി. ഇതിന്റെ പ്രതിഫലം എന്നോണം ഇന്നലെ കാര്യമായി മഴലഭിച്ചില്ല. അതിതീവ്രമഴയുടെ മുന്നറിയിപ്പ് ചിലയിടങ്ങളില്‍ മാത്രമാണുള്ളത്. ഒരു ജില്ലയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ലെന്നതും ആശ്വാസത്തിന് വക നല്‍കുന്നു. അതേസമയം പേമാരി അകലുമ്പോവും പുത്തുമലയിലു കവളപ്പാറയിലും ഉണ്ടായ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും കുറഞ്ഞിട്ടില്ല. ഇവിടങ്ങളില്‍ ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള തിരച്ചില്‍ തുടരുകയാണ്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ കാലാവസ്ഥാ കേന്ദ്രമാണ് സംസ്ഥാനത്ത് മേഘാവരണങ്ങള്‍ അകലുന്നതായി അറിയിച്ചത്. പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട്. ന്യൂനമര്‍ദം പടിഞ്ഞാറന്‍ മേഖലയിലേക്കു മാറുന്നതും മഴയുടെ ശക്തി കുറയ്ക്കുമെന്നാണു പ്രവചനം. അതിതീവ്ര മഴയ്ക്കുള്ള സാധ്യത ഇതോടെ കുറഞ്ഞു. ഒറ്റപ്പെട്ട കനത്ത മഴയോ വ്യാപകമായ ചെറിയ മഴയോ പെയ്യാനേ സാദ്ധ്യതയുള്ളൂവെന്നാണു നിഗമനം. കേരളത്തിലെ വെള്ളപ്പൊക്ക ബാധിതര്‍ക്ക് 10,000 രൂപ ആദ്യ സഹായമായി നല്‍കും. സഹായം ലഭിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചശേഷമാകും തുക വിതരണം ചെയ്യുക. പഞ്ചായത്ത് സെക്രട്ടറിയും റവന്യൂ ഉദ്യോഗസ്ഥനും ചേര്‍ന്ന് പട്ടിക പ്രസിദ്ധീകരിക്കും.

മഴക്കെടുതിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാലു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 10 ലക്ഷം രൂപ ലഭിക്കും. വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടപരിഹാരം മന്ത്രിസഭാ ഉപസമിതി തീരുമാനിക്കും. വെള്ളപ്പൊക്കമേഖലയിലും തീരദേശത്തും സൗജന്യറേഷനായി 15 കിലോ അരി നല്‍കും.

പമ്പാനദിയിലും അച്ചന്‍കോവിലാറ്റിലും ജലനിരപ്പ് ഉയരുന്നതിനാല്‍ ചെങ്ങന്നൂരില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍ യോഗം ചേര്‍ന്നു. മലപ്പുറം കവളപ്പാറയില്‍നിന്ന് ഇന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ഏഴായി, മരണസംഖ്യ 30. ഇനി 29 പേരെയാണു കണ്ടെത്താനുള്ളത്. മഴക്കെടുതികളില്‍ സംസ്ഥാനത്തു മരിച്ചവരുടെ ആകെ എണ്ണം 104. എംജി, കേരള സര്‍വകലാശാലകള്‍ വെള്ളിയാഴ്ച (16) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പത്തനംതിട്ട റാന്നിയില്‍ ഒരു രാത്രികൊണ്ട് പമ്പയാറും കൈവഴിയായ വലിയ തോടും നിറഞ്ഞു. കഴിഞ്ഞ ആഴ്ചയിലെ വലിയ മഴയില്‍ പോലും വലിയ തോട് കരകവിഞ്ഞിരുന്നില്ല. പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയിലേക്കു വെള്ളം കയറിത്തുടങ്ങി. പാലായില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ടപാലാ റോഡില്‍ വെള്ളം കയറി. മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയാണ്.

ഇന്ന് എവിടെയും റെഡ് അലര്‍ട്ടില്ല
സംസ്ഥാനത്ത് ഇന്നു എവിടെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്, കാസര്‍കോട് ജില്ലകളിലും വ്യാപക മഴയുണ്ടാകും. നാളെ ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേ വ്യാപക മഴയ്ക്കു സാധ്യതയുള്ളൂ. അതിനുശേഷം മഴ കൂടുതല്‍ ദുര്‍ബലമാകുമെന്നാണു കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഛത്തീസ്ഗഡ് വഴി വടക്കുപടിഞ്ഞാറേക്കു നീങ്ങിയതോടെയാണു കേരളത്തില്‍ മഴസാധ്യത കുറഞ്ഞത്. അണക്കെട്ടുകളില്‍ എല്ലാം വെള്ളം സംഭരണ ശേഷിയുടെ പകുതി മാത്രമേയുള്ളൂ.

കവളപ്പാറയില്‍ ഇന്നലെ കണ്ടെടുത്തത് ഏഴ് മൃതദേഹങ്ങള്‍, മരണ സംഖ്യ 105 ആയി
മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ 7 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഇവിടെ മാത്രം 30 മരണം സ്ഥിരീകരിച്ചു. 29 പേരെക്കുറിച്ച് ഇനിയും വിവരമില്ല. സംസ്ഥാനത്തു മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 105 ആയി. മാവേലിക്കര വെട്ടിയാര്‍ താന്നിക്കുന്ന് ബണ്ട് റോഡിനു സമീപം പാടത്തെ വെള്ളത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു.

അതേസമയം മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കിയതായി അധികൃതര്‍. ഔദ്യോഗിക കണക്കുപ്രകാരം ഇനി ഏഴുപേരെ കണ്ടെത്താനുണ്ട്. ഇതുവരെ 10 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ദേശീയ ദുരന്ത നിവാരണ സേന, അഗ്നിശമന സേന, പൊലീസ്, നാട്ടുകാര്‍ തുടങ്ങിയവരാണ് തെരച്ചില്‍ തുടരുന്നത്. ഇതിനിടെ ഇന്നലെ തോത് കുറഞ്ഞെങ്കിലും മഴ തുടര്‍ന്നു. അതേസമയം, സാങ്കേതിക സഹായങ്ങള്‍ ഉപയോഗിച്ചുള്ള തെരച്ചിലും തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളും നാട്ടുകാരും നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ചും തെരച്ചില്‍ നടത്തുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 560 വീടുകള്‍ പൂര്‍ണമായും 5434 വീടുകള്‍ ഭാഗികമായും നശിച്ചതായി ജില്ല അധികൃതര്‍ അറിയിച്ചു.

കൃഷിവകുപ്പ് നടത്തിയ പ്രഥമിക കണക്കെടുപ്പില്‍ മഴക്കെടുതിമൂലം ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 219.15 കോടി രൂപയുടെ നാശനഷ്ടം നേരിട്ടു. വാഴകൃഷിക്കാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. 180.49 കോടി രൂപയുടെ നഷ്ടമാണ് വാഴ കര്‍ഷകര്‍ക്ക് മാത്രമുണ്ടായത്. ദുരിതാശ്വാസ ക്യാംപുകളിലുള്ളവര്‍ക്കും മറ്റു പ്രളയബാധിതര്‍ക്കും അവശ്യവസ്തുക്കള്‍ എത്തിക്കുന്ന സപ്ലൈകോ വില്‍പനശാലകള്‍ ഇന്നു തുറന്നുപ്രവര്‍ത്തിക്കും.

ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ അഞ്ചാംദിവസവും ഗതാഗതം തടസം
ബുധനാഴ്ചയും മഴ ശക്തമായതോടെ പാലായും സമീപപ്രദേശങ്ങളും വീണ്ടും മുങ്ങി. ചങ്ങനാശ്ശേരി-ആലപ്പുഴ റോഡില്‍ അഞ്ചാംദിവസവും ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാനപാതയില്‍ പാലായോടുചേര്‍ന്ന പ്രദേശങ്ങളിലെല്ലാം റോഡില്‍ വെള്ളക്കെട്ട് ശക്തമായതോടെ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. പാലായില്‍നിന്ന് തൊടുപുഴ, ഈരാറ്റുപേട്ട, പൊന്‍കുന്നം, കുമളി, എരുമേലി എന്നിവടങ്ങളില്‍നിന്ന് പാലാ വഴി കടന്നുപോകേണ്ടതുമായ എല്ലാ ദീര്‍ഘദൂര സര്‍വിസും മുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. അപ്പര്‍ കുട്ടനാട് മേഖലയില്‍ ജനജീവിതം കടുത്ത ദുരിതത്തിലാണ്.

നൂറുകണക്കിന് ഏക്കര്‍ പാടശേഖരം വെള്ളത്തില്‍ മുങ്ങി. അപ്പര്‍ കുട്ടനാട്ടില്‍ കുമരകം ഭാഗത്തുമാത്രം 500 ഹെക്ടറില്‍ കൃഷിനശിച്ചു. ചില മേഖലകള്‍ ഒറ്റപ്പെട്ട നിലയിലാണ്. വെള്ളത്തിന്റെ വരവ് ശക്തമായി തുടരുന്നതിനാല്‍ ജില്ല ഭരണകൂടം കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കുട്ടനാട്ടിലെയും അപ്പര്‍ കുട്ടനാട്ടിലെയും വിവിധ പ്രദേശങ്ങളില്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. രാത്രി മുഴുവനും പകല്‍ ഇടവിട്ടും പെയ്ത മഴയാണ് ദുരിതംവിതച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category